IND vs WI: സൂര്യ ഷോ, യുവിയുടെ റെക്കോര്‍ഡിനൊപ്പം!- വിന്‍ഡീസിന് വന്‍ നാണക്കേട്, ഇംഗ്ലണ്ട് രക്ഷപ്പെട്ടു
കൊല്‍ക്കത്ത: ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂര്യകുമാര്‍ യാദവ് മാസ്മരിക പ്രകടനത്തിലൂടെ ഒരില്‍ക്കൂടി ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20യിലാണ് താരത്തിന്റെ കിടിലന്‍ പ്രകടനം ഇന്ത്യയെ രക്ഷിച്ചത്. 31 ബോളില്‍ ഏഴു സിക്‌സറുകളും ഒരു ബൗണ്ടറിയുമടക്കം 65 റണ്‍സാണ് സൂര്യ വാരിക്കൂട്ടിയത്. അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.
ഈ ഇന്നിങ്‌സിലൂടെ വമ്പനൊരു റെക്കോര്‍ഡിനൊപ്പം അദ്ദേഹം എത്തിയിരിക്കുകയാണ്. മാത്രമല്ല ഡെത്ത് ഓവറിലെ റണ്‍വേട്ടയില്‍ ഇന്ത്യന്‍ ടീമും പുതിയ റെക്കോര്‍ഡിട്ടിരിക്കുകയാണ്. വിന്‍ഡീസ് ടീമിനാവട്ടെ നാണക്കേടിന്റെ റെക്കോര്‍ഡാണ് പേറേണ്ടി വന്നത്.

അന്താരാഷ്ട്ര ടി20യില്‍ നാലാമത്തെ ഫിഫ്റ്റി കൂടിയാണ് സൂര്യകുമാര്‍ യാദവ് നേടിയത്. ഇതോടെയാണ് അദ്ദേഹം മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയത്. 12 ഇന്നിങ്‌സുകളില്‍ നിന്നാണ് സൂര്യ തന്റെ നാലാമത്തെ ഫിഫ്റ്റി തികച്ചിരിക്കുന്നത്. നേരത്തേ യുവിയും ഇത്ര തന്നെ ഇന്നിങ്‌സുകളിലാണ് നാലാമത്തെ ഫിഫ്റ്റി തികച്ചത്.
എന്നാല്‍ ഓള്‍ടൈം റെക്കോര്‍ഡ് മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനു അവകാശപ്പെട്ടതാണ്. നാലു ഫിഫ്റ്റികള്‍ക്കായി വെറും ഏഴു ഇന്നിങ്‌സുകള്‍ മാത്രമേ അദ്ദേഹത്തിനു വേണ്ടിവന്നുള്ളൂ.

സൂര്യകുമാര്‍ യാദവിന്റെ അന്താരാഷ്ട്ര ടി20 കരിയറിലേക്കു വരികയാണെങ്കില്‍ ഇതു വരെ കളിച്ച 12 ഇന്നിങ്‌സുറകളില്‍ നാലെണ്ണത്തിലാണ് അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടുള്ളത്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയടിച്ചു കൊണ്ടാണ് സൂര്യ തുടങ്ങിയത്. കന്നി മല്‍സരത്തില്‍ 31 ബോൡ 57 റണ്‍സ് അദ്ദേഹം നേടി. തൊട്ടടുത്ത കളിയില്‍ 17 ബോളില്‍ 32 റണ്‍സ് സൂര്യ അടിച്ചെടുത്തു. മൂന്നാം ടി20യില്‍ താരം തന്റെ രണ്ടാമത്തെ ഫിഫ്റ്റിയും കണ്ടെത്തി. 34 ബോളുകളില്‍ നിന്നായിരുന്നു ഇത്. 11, 6*, 25*, 62, 1, 0, 34*, 8, 65 എന്നിങ്ങനെയാണ് പിന്നീട് കളിച്ച ഇന്നിങ്‌സുകളില്‍ സൂര്യയുടെ സ്‌കോറുകള്‍.

മൂന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവസാനത്തെ അഞ്ചോവറില്‍ 86 റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്. ഇതും റെക്കോര്‍ഡാണ്. ടി20യുടെ ചരിത്രത്തില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം കൂടിയാണിത്. നേരത്തേ ഒരിക്കലും അവസാനത്തെ അഞ്ചോവറില്‍ ഇന്ത്യ ഇത്രയും റണ്ണെടുത്തിട്ടില്ല. 2007ല്‍ ഡര്‍ബനില്‍ വച്ച് ഇംഗ്ലണ്ടിനെതിരേ അഞ്ചോവറില്‍ 80 റണ്‍സ് നേടിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. ഇതാണ് ഈഡന്‍ ഗാര്‍ഡന്‍സില്‍ വിന്‍ഡീസിനെതിരേ ഇന്ത്യ പഴങ്കഥയാക്കിയിരിക്കുന്നത്.
2019ല്‍ ഓസ്‌ട്രേലിയക്കെതിരേ ബെംഗളൂരുവില്‍ വച്ച് 77ഉം 2010ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ 75ഉം 2012ല്‍ പാകിസ്താനെതിരേ 74ഉം റണ്‍സ് നേടിയതാണ് ഈ ലിസ്റ്റില്‍ ഇന്ത്യയുടെ മറ്റു മികച്ച പ്രകടനങ്ങള്‍.

അതേസമയം, വിന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യ 3-0നു തൂത്തുവാരിയിരിക്കുകയാണ്. അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ 17 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. ഇന്ത്യ നല്‍കിയ 185 റണ്‍സെന്ന ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ വിന്‍ഡീസിന് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടാനായത്. 61 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 47 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മറ്റാര്‍ക്കും 30 പ്ലസ് പോലും നേടാനായില്ല.

മൂന്നു വിക്കറ്റുകളെടുത്ത ഹര്‍ഷല്‍ പട്ടേലാണ് ഇന്ത്യന്‍ ബൗളിങ് നിരയില്‍ മികച്ചുനിന്നത്. ദീപക് ചാഹര്‍, വെങ്കടേഷ് അയ്യര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നുവര്‍ക്കു രണ്ടു വിക്കറ്റ് വീതം ലഭിച്ചു. സൂര്യകുമാര്‍ യാദവാണ് പ്ലെയര്‍ ഓഫ് ദി മാച്ചായത്. പരമ്പരയിലെ താരമായും അദ്ദേഹം തിരഞ്ഞടുക്കപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications