Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: എന്തിന് ഗെയ്ല്‍? ഇന്ത്യക്കു സൂര്യയില്ലേ! യൂനിവേഴ്‌സല്‍ ബോസിന്റെ വന്‍ റെക്കോര്‍ഡിനൊപ്പം

വെസ്റ്റ് ഇന്‍ഡീസുമായുള്ള മൂന്നാമങ്കത്തില്‍ ഇന്ത്യക്കു വേണ്ടി ബാറ്റിങില്‍ കത്തിക്കയറി സൂര്യകുമാര്‍ യാദവ്. ഇന്ത്യ ഏഴു വിക്കറ്റിന്റെ കിടിലന്‍ ജയം കൊയ്ത മല്‍സരത്തില്‍ ടീമിന്റെ ഹീറോയും സ്‌കൈയായിരുന്നു. 83 റണ്‍സുമായാണ് സൂര്യ ഇന്ത്യന്‍ ഇന്നിങ്‌സിലെ അമരക്കാരനായി മാറിയത്. വെറും 44 ബോളുകള്‍ മാത്രമേ ഇതിനായി അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ. 10 ഫോറുകളടിച്ച സ്‌കൈ നാലു വമ്പന്‍ സിക്‌സറുകളും പറത്തി.

ഈ കളിയിലെ ഇന്നിങ്‌സിനിടെ ഒരു വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്താനും സൂര്യക്കു സാധിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കുറച്ച് ഇന്നിങ്‌സുകളില്‍ നിന്നും 100 സിക്‌സറകള്‍ പൂര്‍ത്തിയാക്കിയ രണ്ടാമത്തെ താരമായാണ് അദ്ദേഹം മാറിയത്. സിക്‌സറില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സൂര്യക്കു വെറും 49 ഇന്നിങ്‌സുകള്‍ മാത്രമേ ആവശ്യമായി വന്നുള്ളൂ.

SURYAKUMAR YADAV

വെസ്റ്റ് ഇന്‍ഡീസ് മുന്‍ ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കോര്‍ഡിനൊപ്പവും സൂര്യയെത്തി. ഇത്ര തന്നെ ഇന്നിങ്‌സുകളിലാണ് യൂനിവേഴ്‌സല്‍ ബോസും ഈ നേട്ടത്തിലെത്തിയത്. ലോക റെക്കോഡുമായി ഈ ലിസ്റ്റില്‍ തലപ്പത്തുള്ളത് വിന്‍ഡീസ് താരം എവിന്‍ ലൂയിസാണ്. 48 ഇന്നിങ്‌സുകളിലാണ് അദ്ദേഹം 100 സിക്‌സറുകളടിച്ചത്.

സൂര്യക്കും ഗെയ്‌ലിനും പിന്നിലായി ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ന്യൂസിലാന്‍ഡിന്റെ കോളിന്‍ മണ്‍റോ (57), ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് (70) എന്നിവരാണുള്ളത്. സൂര്യ കഴിഞ്ഞാല്‍ ഇന്ത്യന്‍ താരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു 84 ഇന്നിങ്‌സുകളും വിരാട് കോലിക്കു 96 ഇന്നിങ്‌സുകളുമാണ് 100 സിക്‌സറിലെത്താന്‍ വേണ്ടിവന്നത്.

ഇന്ത്യക്കു വേണ്ടി ടി20 ഫോര്‍മാറ്റില്‍ 17ാമത്തെ ഫിഫ്റ്റി കൂടിയായിരുന്നു ഈ മല്‍സരത്തില്‍ സൂര്യ കണ്ടെത്തിയത്. ഈ 17 ഫിഫ്റ്റികളിലും അതിശയിപ്പിക്കുന്ന സ്‌ട്രൈക്ക് റേറ്റാണ് അദ്ദേഹത്തിനുള്ളത്. ഒന്നില്‍പ്പോലും 140ല്‍ താഴെ സ്‌ട്രൈക്ക് റേറ്റ് സ്‌കൈക്ക് ഇല്ലെന്നതു എടുത്തു പറയേണ്ടതാണ്. മാത്രമല്ല എട്ട് ഇന്നിങ്‌സുകളില്‍ 200ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റോടെയാണ് സൂര്യ അഴിഞ്ഞാടിയത്.

വിന്‍ഡീസുമായുള്ള കളിയിലെ തീപ്പൊരി പ്രകടനത്തോടെ അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത നാലാമത്തെ ഇന്ത്യന്‍ താരമായും സൂര്യ മാറി. നേരത്തേ നാലാമതുണ്ടായിരുന്ന മുന്‍ ഇടംകൈയന്‍ ഓപ്പണര്‍ ശിഖര്‍ ധവാനെ പിന്തള്ളിയാണ് സ്‌കൈ ഒരു സ്ഥാനം മുന്നോട്ടു കുതിച്ചത്. 68 മല്‍സരങ്ങളില്‍ നിന്നും 126 സ്‌ട്രൈക്ക് റേറ്റോടെ 1759 റണ്‍സായിരുന്നു ധവാന്റെ പേരിലുണ്ടായിരുന്നത്.

സൂര്യ വെറും 51 മല്‍സരങ്ങളില്‍ നിന്നും 174 സ്‌ട്രൈക്ക് റേറ്റോടെ 1762 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ആദ്യത്തെ മൂന്നു സ്ഥാനങ്ങളില്‍ വിരാട് കോലി, രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവരാണുള്ളത്.

കോലി 115 മല്‍സരങ്ങളില്‍ നിന്നും 138 സ്‌ട്രൈക്ക് റേറ്റോടെ 4008ഉം രോഹിത് 148 മല്‍സരങ്ങളില്‍ നിന്നും 139 സ്‌ട്രൈക്ക് റേറ്റോടെ 3853ഉം റണ്‍സ് നേടിയിട്ടുണ്ട്. മൂന്നാമതുള്ള രാഹുല്‍ 72 മല്‍സരങ്ങളില്‍ നിന്നും 139 സ്‌ട്രൈക്ക് റേറ്റോടെ സ്‌കോര്‍ ചെയ്തത് 2265 റണ്‍സാണ്.

Story first published: Tuesday, August 8, 2023, 23:37 [IST]
Other articles published on Aug 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+