Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇവരെ അധികമാര്‍ക്കുമറിയില്ല, എങ്കിലും സൂക്ഷിക്കണം, ഇന്ത്യയുടെ അന്തകരായേക്കും!

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു വെള്ളിയാഴ്ച തുടക്കമാവുകയാണ്. മൂന്നു മല്‍സങ്ങളുടെ പരമ്പരയില്‍ വിജയത്തല്‍ കുറഞ്ഞതൊന്നും ശിഖര്‍ ധവാന്റെ ടീം ഇന്ത്യ ലക്ഷ്യമിടുന്നില്ല. പരമ്പരയിലെ ഫേവറിറ്റുകള്‍ ഇന്ത്യ തന്നെയാണെങ്കിലും നിക്കോളാസ് പൂരന്റെ വിന്‍ഡീസും പൊരുതാനുറച്ച് തന്നെയാണ് കച്ചമുറുക്കുന്നത്.

1

രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവരൊന്നും ഇന്ത്യന്‍ സംഘത്തില്‍ ഇല്ല. എങ്കിലും ഈ അഭാവം മറികടക്കാന്‍ ടീമിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് ധവാന്‍. വിന്‍ഡീസ് നായകന്‍ പൂരനും വെറ്ററന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ജാസണ്‍ ഹോള്‍ഡറുമായിരിക്കും പരമ്പരയില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്താനിടയുള്ള കളിക്കാര്‍. ഇവരെക്കൂടാതെ അത്ര പ്രശസ്തരല്ലാത്ത ചില താരങ്ങളും ഇന്ത്യക്കു കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കും. ഇവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

ജയ്ഡന്‍ സീല്‍സ്

ജയ്ഡന്‍ സീല്‍സ്

ഫാസ്റ്റ് ബൗളര്‍ ജയ്ഡന്‍ സീല്‍സാണ് ഇന്ത്യ പരമ്പരയില്‍ ഭയപ്പെടേണ്ട ഒരാള്‍. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പരയില്‍ ഒരു മല്‍സരത്തില്‍ മാത്രമേ അദ്ദേഹത്തിനു കളിക്കാന്‍ അവസരം ലഭിച്ചുള്ളൂ. എന്നാല്‍ ഇന്ത്യക്കെതിരേ സീല്‍സിനു കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചേക്കുമെന്നാണ് സൂചനകള്‍. ആന്‍ഡേഴ്‌സന്‍ ഫിലിപ്പ്, റൊമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ പരമ്പരയില്‍ നിന്നും പിന്‍മാറിയതാണ് സീല്‍സിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചത്.

3

ഹാര്‍ഡ് ലെങ്തുകളെറിയാന്‍ സാധിക്കുന്ന സീല്‍സിന് ബോള്‍ ഇരുവശങ്ങളിലേക്കും നന്നായി സ്വിങ് ചെയ്യിക്കാനും സാധിക്കും. കൂടാതെ ഡെത്ത് ഓവറുകളില്‍ നന്നായി യോര്‍ക്കറുകളെറിയാനും സീല്‍സ് മിടുക്കനാണ്. ഇതു അനുഭവസമ്പത്ത് കുറഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കും. കഴിഞ്ഞ സീസണിലെ ലങ്ക പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയമായ പ്രകടനമായിരുനു സീല്‍സ് കാഴ്ചവച്ചത്. 7.81 ഇക്കോണമി റേറ്റില്‍ 15 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.

രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

ഗുഡകേഷ് മോട്ടി

ഗുഡകേഷ് മോട്ടി

ബംഗ്ലാദേശുമായുള്ള കഴിഞ്ഞ ഏകദിന പരമ്പരയിലൂടെ വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി അരങ്ങേറിയ താരമാണ് ഇടംകൈയന്‍ സ്പിന്നര്‍ ഗുഡകേഷ് മോട്ടി. ഈ പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം താരം കാഴ്ചവയ്ക്കുകയും ചെയ്തു. മൂന്നില്‍ താഴെ ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളാണ് മോട്ടി വീഴ്ത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയ ആളാണെങ്കിലും വേരിയേഷനുകളിലൂടെ ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു പ്രശ്‌നം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിയും. ഇന്ത്യയെപ്പോലെയൊരു മുന്‍നിര ടീമിനെതിരേ തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കാനായിരിക്കും മോട്ടിയുടെ ശ്രമം.

5

കരീബിയന്‍ പ്രീമിയര്‍ നിക്കോളാസ് പൂരന്‍ നയിക്കുന്ന ഫ്രാഞ്ചൈസിയുടെ താരം കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ മോട്ടിയുടെ ബൗളിങിനെക്കുറിച്ച് പൂരന് വ്യക്തമായ ധാരണയുമുണ്ട്. ആം ബോളാണ് മോട്ടിയുടെ ഒരു പ്രധാനപ്പെട്ട ആയുധം. അടുത്തിടെ നടന്ന പരമ്പരയില്‍ ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്ണെടുക്കാന്‍ വിഷമിച്ചിരുന്നു. മോട്ടിയെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യം കൂടിയാണിത്.

IND vs WI: ആരും കോലിയോളമെത്തില്ല! വിന്‍ഡീസിനെതിരേ ഇന്ത്യന്‍ റണ്‍വേട്ടക്കാര്‍

അക്കീല്‍ ഹൊസെയ്ന്‍

അക്കീല്‍ ഹൊസെയ്ന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ മറ്റൊരു ഇടംകൈയന്‍ സ്പിന്നറാണ് അക്കീല്‍ ഹൊസെയ്ന്‍. വിന്‍ഡീസിനായി അരങ്ങേറിയിട്ട് അധികം കാലമായിട്ടില്ലെങ്കിലും ഇതുവരെയുള്ള താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധേയമാണ്. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ പരമ്പര അക്കീലിനെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. എങ്കിലും ഇപ്പോള്‍ക്കുന്ന ഐസിസിയുടെ ഏകദിന സൂപ്പര്‍ ലീഗില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അദ്ദേഹമാണ്. 20 മല്‍സരങ്ങളില്‍ നിന്നും 4.46 ഇക്കോണമി റേറ്റില്‍ 35 വിക്കറ്റുകള്‍ അക്കീല്‍ വീഴ്ത്തിയിട്ടുണ്ട്.

7

ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ കുറച്ചു വലംകൈയന്‍ ബാറ്റര്‍മാരുള്ളതിനാല്‍ തന്റെ മികച്ച ലൈനും ലെങ്തും കണ്ടെത്തിയാല്‍ അവര്‍ക്കു ഭീഷണി സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു സാധിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലുണ്ടായിരുന്ന താരം കൂടിയാമ് അക്കീല്‍.

Story first published: Thursday, July 21, 2022, 18:26 [IST]
Other articles published on Jul 21, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+