Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ക്യാച്ച് സിക്‌സറാക്കി, ആറു വൈഡുകള്‍, ഒടുവില്‍ രണ്ടു വിക്കറ്റും! പതറിയും കസറിയും ബിഷ്‌നോയ്

കൊല്‍ക്കത്ത: ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ അരങ്ങേറ്റം മോശമാക്കിയില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ തുടക്കത്തില്‍ പതറിയും പിന്നെ കസറിയും ബിഷ്‌നോയ് സംഭവബഹുലമാക്കി മാറ്റി. അരങ്ങേറ്റത്തിന്റെ പരിഭ്രമം തുടക്കത്തില്‍ കാണിച്ചെങ്കിലും പിന്നീട് രണ്ടു വിക്കറ്റുകളെുത്ത് താരം ഇതിനു പ്രായശ്ചിത്തം ചെയ്തു. ഒരേ ഓവറില്‍ തന്നെയായിരുന്നു രണ്ടു വിക്കറ്റുകളുമെന്നത് മറ്റൊരു പ്രത്യേകതയാണ്. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബിഷ്‌നോയ് രണ്ടു പേരെ പുറത്താക്കിയത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയവരില്‍ ഏറ്റവും മികച്ച ഇക്കോണമി റേറ്റും ബിഷ്‌നോയ്ക്കായിരുന്നു. 4.2 ആയിരുന്നു താരത്തിന്റെ ഇക്കോണമി റേറ്റ്.

1

തുടക്കത്തില്‍ രവി ബിഷ്‌നോയ് ഫീല്‍ഡിങില്‍ ഒരു പിഴവ് വരുത്തിയിരുന്നു. അപകടകാരിയായ നിക്കോളാസ് പൂരനെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ ലഭിച്ച അവസരം താരം പാഴാക്കുകയായിരുന്നു. ഏഴാം ഓവറിലായിരുന്നു ഇത്. പൂരന്‍ അപ്പോള്‍ എട്ടു റണ്‍സ് മാത്രമ നേടിയിരുന്നുള്ളൂ.

2

യുസ്വേന്ദ്ര ചാഹലിന്റെ ബൗളിങില്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച പൂരനെ ബൗണ്ടറി ലൈനിനു തൊട്ടരികില്‍ വച്ച് ബിഷ്‌നോയ് ക്യാച്ച് ചെയ്തിരുന്നു. പക്ഷെ പന്ത് പിടിയിലാക്കിയ ശേഷം താരം പിറകിലേക്കു നീങ്ങുകയും ബൗണ്ടറി ലൈനലിനു മുകളില്‍ കാല്‍ ടച്ച് ചെയ്യുകയുമായിരുന്നു. ഇതോടെ അംപയര്‍ സിക്‌സര്‍ വിധിക്കുകയും ചെയ്തു. ജീവന്‍ തിരിച്ചുകിട്ടിയ പൂരന്‍ പിന്നീട് ഇന്ത്യന്‍ ബൗളര്‍മാരെ നന്നായി കൈകാര്യം ചെയ്തു. 43 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 61 റണ്‍സ് വാരിക്കൂട്ടിയ താരം ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു.

3

പിന്നീട് ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ഒരുപാട് വൈഡുകളുംം രവി ബിഷ്‌നോയ് എറിഞ്ഞു. ആകെ ആറു വൈഡുകളാണ് ബിഷ്‌നോയ് തന്റെ നാലോവറില്‍ എറിഞ്ഞത്. എന്നാല്‍ ഇവയ്‌ക്കെല്ലാം രണ്ടു വിക്കറ്റുകളെടുത്ത് താരം പ്രായശ്ചിത്തം ചെയ്തു. 11ാം ഓവറിലാണ് റോസ്റ്റണ്‍ ചേസ്, റോമന്‍ പവെല്‍ എന്നിവരെ ബിഷ്‌നോയ് പുറത്താക്കിയത്. രണ്ടാമത്തെ ബോളില്‍ ചേസിനെ വിക്കറ്റിന മുന്നില്‍ കുരുക്കിക്കൊണ്ടാണ് ബിഷ്‌നോയ് തന്റെ കന്നി അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയത്. ഈ ഓവറിലെ അഞ്ചാമത്തെ ബോൡ പവെലിനെ വെങ്കടേഷ് അയ്യര്‍ക്കു സമ്മാനിച്ച് ബിഷ്‌നോയ് അടുത്ത വിക്കറ്റും സ്വന്തം പേരിലേക്കു ചേര്‍ത്തു.

4

ഇന്ത്യ ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം കൊയ്ത മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും രവി ബിഷ്‌നോയ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ മല്‍സരത്തിലെ രണ്ടു വിക്കറ്റ് നേട്ടത്തോടെ പുതിയൊരു റെക്കോര്‍ഡിനും ബിഷ്‌നോയ് അവകാശിയായി. ടി20യില്‍ അരങ്ങേറ്റത്തില്‍ രണ്ടു വിക്കറ്റുകളെടുത്ത പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമായി അദ്ദേഹം മാറി. 21 വയസ്സും 164 ദിവസവുമാണ് ബിഷ്‌നോയുടെ പ്രായം.
നേരത്തേ ഈ റെക്കോര്‍ഡ് അക്ഷര്‍ പട്ടേലിന്റെ പേരിലായിരുന്നു. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരായ അരങ്ങേറ്റ ടി20യില്‍ 21 വയസും 178 ദിവസവും പ്രായമുള്ളപ്പോഴാണ് അക്ഷര്‍ 17 റണ്‍സിനു മൂന്നു വിക്കറ്റുകളെടുത്തത്.

Story first published: Thursday, February 17, 2022, 0:24 [IST]
Other articles published on Feb 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+