Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജുവടക്കം 3 വിക്കറ്റ് കീപ്പര്‍മാര്‍! ഷമി തിരിച്ചെത്തും, ഒപ്പം റിങ്കുവും ജയ്‌സാളും

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം ഉടനെ ഉണ്ടായേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. പുതിയ സെലക്ടര്‍ വന്ന ശേഷമായിരിക്കും ടീം പ്രഖ്യാപനമെന്നാണ് ഏറ്റവും പുതിയ വിവരം. മുന്‍ ഫാസ്റ്റ് ബൗളര്‍ അജിത് അഗാര്‍ക്കറായിരിക്കും ഇന്ത്യയുടെ അടുത്ത മുഖ്യ സെലക്ടറാവുകയെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ആദ്യ ദൗത്യം വിന്‍ഡീസുമായുള്ള ടി20 പരമ്പരയ്ക്കായി ടീമിനെ തിരഞ്ഞെടുക്കുകയായിരിക്കും.

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിന്റെ അസിസ്റ്റന്റ് കോച്ചായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അഗാര്‍ക്കര്‍. ഇതിനിടെയാണ് അടുത്തിടെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്കു ബിസിസിഐ അപേക്ഷ ക്ഷണിക്കുന്നത്. തുടര്‍ന്നു ഡിസിയുടെ അസിസ്റ്റന്റ് കോച്ച് സ്ഥാനം രാജിവച്ച അഗാര്‍ക്കര്‍ മുഖ്യ സെലക്ടറുടെ സ്ഥാനത്തേക്കു അപേക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിമുഖം നടന്നു കഴിഞ്ഞു. ഈയാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.

AJIT AGARKAR

അഞ്ചു ടി20കളുടെ പരമ്പരയിലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടുന്നത്. അതിനു മുമ്പ് രണ്ടു ടെസ്റ്റുകളിലും മൂന്നു ഏകദിനങ്ങളിലും ഇരുടീമുകളും മാറ്റുരയ്ക്കുന്നുണ്ട്. ഇവയ്ക്കുള്ള ടീമുകളെ ഇതിനകം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്നോടിയായുള്ള ആദ്യത്തെ പടയൊരുക്കമായിട്ടാണ് വിന്‍ഡീസ് പര്യടനത്തെ ഇന്ത്യ നോക്കിക്കാണുന്നത്.

ടി20 പരമ്പരയ്ക്കായി നമുക്കു മുന്നില്‍ ഇനിയും സമയമുണ്ട്. ശരിയായ പ്രതിഭകള്‍ തന്നെ പരമ്പരയ്ക്കായി തിരഞ്ഞെടുക്കപ്പെടുകയെന്നതും പ്രധാനമാണ്. നിരവധി യുവതാരങ്ങള്‍ക്കു ഇതൊരു പരീക്ഷണം തന്നെയായിരിക്കും. അതിനാല്‍ തന്നെ ചീഫ് സെലക്ടറുടെ ഇന്‍പുട്ട് പ്രധാനവുമാണ്. ഇതിനുള്ള നടപടി ക്രമങ്ങള്‍ നീളുകയാണെങ്കില്‍ അടുത്തയാഴ്ച ടീമിനെ പ്രഖ്യാപിക്കുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

വിന്‍ഡീസുമായുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെക്കുറിച്ച് ചില നിര്‍ണായക സൂചനകളും വരുന്നുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ടീമിന്റെ ഭാഗമാവില്ല. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കു ശേഷം ഇരുവരും നാട്ടിലേക്കു തിരിക്കും. ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ടി20 ടീമിനെ നയിക്കുക. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷമുള്ള ടി20കളില്ലൊം അദ്ദേഹമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. വിന്‍ഡീസ് പര്യടനത്തിലും ഇതില്‍ മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട.

SHUBMAN GILL

നിലവില്‍ ഏകദിന ടീമിന്റെ ഭാഗമായ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിലും ഉണ്ടാവുമെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. അദ്ദേഹത്തെക്കൂടാതെ ഇഷാന്‍ കിഷനായിരിക്കും മറ്റൊരു വിക്കറ്റ് കീപ്പര്‍. ഇവര്‍ മാത്രമല്ല മൂന്നാമത്തെ വിക്കറ്റ് കീപ്പറായി പുതുമുഖം ജിതേഷ് ശര്‍മയും ടീമിലെത്താനിടയുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട കാര്യം യുവ ഓപ്പണറും ബാറ്റിങ് സെന്‍സേഷനുമായ ശുഭ്മന്‍ ഗില്‍ ടി20 പരമ്പരയില്‍ കളിച്ചേക്കില്ലെന്നതാണ്. നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും തുടര്‍ച്ചയായി മല്‍സരങ്ങള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഗില്ലിനു വിശ്രമം നല്‍കുമെന്നാണ് വിവരം. ഏഷ്യാ കപ്പും ഏകദിന ലോകകപ്പുമെല്ലാം മുന്നില്‍ കണ്ടാണിത്. അങ്ങനെയെങ്കില്‍ ഓപ്പണിങില്‍ പകരക്കാരനായി മറ്റൊരാളെ ഇന്ത്യക്കു തീരുമാനിക്കേണ്ടി വരും.

ടെസ്റ്റ്, ഏകദിന പരമ്പരകളില്‍ വിശ്രമം അനുവദിക്കപ്പെട്ട ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ടി20യില്‍ ടീമില്‍ തിരിച്ചെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ജിതേഷ് ശര്‍മയെക്കൂടാതെ ഐപിഎല്ലില്‍ മിന്നിച്ച റുതുരാജ് ഗെയ്ക്വാദ്, പുതുമുഖങ്ങളായ യശസ്വി ജയ്‌സ്വാള്‍, റിങ്കു സിങ് എന്നിവര്‍ക്കും ടി20 ടീമിലേക്കു നറുക്കുവീഴും. പക്ഷെ ഇക്കാര്യങ്ങളൊന്നും നമുക്ക് ഉറപ്പിക്കാന്‍ കഴിയില്ല. മുഖ്യ സെക്ടറായിരിക്കും ടീമിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്.

Story first published: Tuesday, July 4, 2023, 18:20 [IST]
Other articles published on Jul 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+