Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 3, 7; വീണ്ടും ഫ്‌ളോപ്പ്, അഹമ്മദാബാദിന് പുറത്ത് ഇനി ഗില്‍ കളിക്കരുത്!

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലിന്റെ ഫ്‌ളോപ്പ് ഷോ തുടരുകയാണ്. ടി20 പരമ്പരയില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും ഓപ്പണറുടെ റോളില്‍ അദ്ദേഹം ഫ്‌ളോപ്പായി. ഗയാനയിലെ രണ്ടാം ടി20യില്‍ ഏഴു റണ്‍സ് മാത്രമേ ഗില്ലിനു നേടാനായുള്ളൂ. ഒമ്പതു ബോളില്‍ നിന്നും ഒരു സിക്‌സറടക്കം ഏഴു റണ്‍സെടുത്ത അദ്ദേഹത്തെ അല്‍സാറി ജോസഫിന്റെ ബൗളിങില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ പിടികൂടുകയായിരുന്നു.

ട്രിനിഡാഡിലെ ആദ്യ കളിയില്‍ തപ്പിത്തടഞ്ഞ അതേ ഗില്ലിനെയാണ് ഈ മല്‍സരത്തിലും കണ്ടത്. നേരിട്ട ആദ്യ ബോള്‍ മുതല്‍ താരം റണ്ണെടുക്കാന്‍ പാടുപെടുന്നതു കാണാമായിരുന്നു. നാലാമത്തെ ബോളിലായിരുന്നു ഗില്‍ അക്കൗണ്ട് തുറന്നത്. പവര്‍പ്ലേയുടെ ആനുകൂല്യം മുതലെടുക്കാന്‍ താരത്തിനായില്ല.

SHUBMAN GILL

അല്‍സാറി ജോസഫെറിഞ്ഞ മൂന്നാം ഓവറിലെ നാലാമത്തെ ബോളില്‍ ഗില്‍ തന്റെ ആദ്യ സിക്‌സര്‍ കണ്ടെത്തി. ആദ്യത്തെ മൂന്നു ബോളുകളിലും റണ്ണെടുക്കാന്‍ സാധിക്കാതെ വന്നതോടെ താരം ആ ഷോട്ടിനു നിര്‍ബന്ധിതനാവുകയായിരുന്നു. ഷോര്‍ട്ട് ബോളായിരുന്നു അല്‍സാറിയെറിഞ്ഞത്. മികച്ചൊരു പുള്‍ ഷോട്ടിലൂടെ ഡീപ്പ് സ്‌ക്വയറിനു മുകളിലൂടെ ഗില്‍ അതു സിക്‌സറിലേക്കു പറത്തുകയും ചെയ്തു.

ഈ ഷോട്ടോടെ താരം തന്റെ യഥാര്‍ഥ ഫോം വീണ്ടെടുക്കുമെന്നു ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തു. പക്ഷെ തൊട്ടടുത്ത ബോളില്‍ ഗില്‍ വീണു. ഓഫ് സ്റ്റംപിന് പുറത്തേക്കായിരുന്നു ബോള്‍ വന്നത്. ബോളിന്റ ലൈനിനു കുറുകെ ഗില്‍ മറ്റൊരു വമ്പന്‍ ഷോട്ടിനു മുതിര്‍ന്നു. മിഡ് ഓണ്‍/ മിഡ് വിക്കറ്റിനു മുകളിലൂടെ ഷോട്ട് കളിക്കാനായിരുന്നു താരത്തിന്റെ പ്ലാന്‍. പക്ഷെ ടൈമിങ് അമ്പെ പാളിയതോടെ ഡീപ്പ് ബാക്ക്‌വേര്‍ഡ് പോയിന്റില്‍ ഹെറ്റ്‌മെയറുടെ കൈകളില്‍ കുരുങ്ങി.

ഒരിക്കല്‍ക്കൂടി ഓപ്പണിങില്‍ ഫ്‌ളോപ്പായതോടെ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ആരാധകരില്‍ നിന്നും ഗില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. അഹമ്മദാബാദിനു പുറത്ത് കളിക്കുന്നത് ശുഭ്മന്‍ ഗില്‍ അവസാനിപ്പിക്കണമെന്നായിരുന്നു ചിലരുടെ പരിഹാസം. ഗില്ലിനെ ഒഴിവാക്കി ടി20 ടീമിലേക്കു പകരം പൃഥ്വി ഷായെ തിരികെ വിളിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര ടി20യില്‍ അവസാനത്തെ എട്ടു ഇന്നിങ്‌സുകളെടുത്താല്‍ ഒന്നില്‍ മാത്രമേ ഗില്‍ ബാറ്റിങില്‍ തിളങ്ങിയിട്ടുള്ളൂ. ഒരു മല്‍സരത്തില്‍ സെഞ്ച്വറി കുറിച്ച അദ്ദേഹത്തിനു ബാക്കിയുള്ള ഏഴു ഇന്നിങ്‌സുകളിലും ഫിഫ്റ്റി പോലും നേടാനായിട്ടില്ല. മാത്രമല്ല ഒരേയൊരു ഇന്നിങ്‌സിലാണ് ഗില്ലിനു രണ്ടക്കം തികയ്ക്കാനുമായത്.

അഹമ്മദാബാദിലായിരുന്നു താരത്തിന്റെ സെഞ്ച്വറി പിറന്നത്. 63 ബോളില്‍ ഗില്‍ വാരിക്കൂട്ടിയത് 126 റണ്‍സായിരുന്നു. ഈ സെഞ്ച്വറി മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള ടി20 ഇന്നിങ്‌സുകളില്‍ 7 (അഞ്ചു ബോള്‍), 5 (3), 46 (36), 7 (6), 11 (9), 3 (9), 7 (9) എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.

ശുഭ്മന്‍ ഗില്ലിന്റെ മോശം ഫോം ഇന്ത്യയെ സംബന്ധിച്ച് വലിയ ആശങ്ക തന്നെയാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ അദ്ദേഹം നമ്മുടെ ഓപ്പണറാണ്. പക്ഷെ ഗില്ലിനു ഫോം നഷ്ടമായിരിക്കുകയാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി. ശുഭ്മന്‍ ഗില്ലിനെയും ഇഷാന്‍ കിഷനെയും ടി20യില്‍ ഓപ്പണിങ് റോളില്‍ നിന്നും ഇന്ത്യ മാറ്റണം. പകരം റുതുരാജ് ഗെയ്ക്വാദ് -യശസ്വി ജയ്‌സ്വാള്‍ സഖ്യത്തെ പരീക്ഷിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.

Story first published: Sunday, August 6, 2023, 20:54 [IST]
Other articles published on Aug 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+