Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: വിന്‍ഡീസിനെതിരേ 'വാളെടുക്കുന്ന' ശ്രേയസ്, എട്ടില്‍ ഏഴിലും ഫിഫ്റ്റി!

ഇന്ത്യന്‍ ടീമില്‍ നിന്നും സ്ഥാനം നഷ്ടമാവുമോയോയെന്ന ആശങ്കയോടെ വെസ്റ്റ് ഇന്‍സീസില്‍ വിമാനമിറങ്ങിയ താരങ്ങളിലൊരാളായിരുന്നു ശ്രേയസ് അയ്യര്‍. പക്ഷെ ഏകദിന പരമ്പരയിലൂടെ ഗംഭീര തിരിച്ചുവരവാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. ദേശീയ ടീമില്‍ തന്റെ സ്ഥാനം ഒരിക്കല്‍ക്കൂടി ഉറപ്പിച്ചിരിക്കുകയാണ് ശ്രേയസ്. തുടരെ രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റിയടിച്ചാണ് അദ്ദേഹം പരമ്പരയില്‍ ഇന്ത്യയുടെ നിര്‍ണായക താരങ്ങൡലൊരാളായി മാറിയത്.

1

നേരത്തേ നടന്ന ഇംഗ്ലണ്ട് പര്യടനത്തിലെ മോശം പ്രകടനവും ഷോര്‍ട്ട് ബോളുകളികളില്‍ തുടര്‍ച്ചയായി പുറത്തായതുമെല്ലാം ശ്രേയസിനു വിനയായിരുന്നു. ഒരുപാടി വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഇതിന്റെ പേരില്‍ അദ്ദേഹത്തിനു നേരിടേണ്ടിവന്നു. ഇവയെല്ലാം പേറിയാണ് ശ്രേയസ് വിന്‍ഡീസിലെത്തിയത്. എന്നാല്‍ തന്നെ തള്ളിപ്പറഞ്ഞവരെക്കൊണ്ട് തന്നെ ഇപ്പോള്‍ കൈയടിപ്പിച്ചിരിക്കുകയാണ് ശ്രേയസ്. വിന്‍ഡീസിനെതിരേ കളിക്കുമ്പോഴെല്ലാം ഏകദിനത്തില്‍ താരത്തിന്റെ പ്രകടനം അസാധാരണമാണെന്നു കണക്കുകള്‍ അടിവരയിടുന്നു.

2

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഏകദിനത്തില്‍ ഇതുവരെ ശ്രേയസ് അയ്യര്‍ കളിച്ചിട്ടുള്ളത് എട്ട് ഇന്നിങ്‌സുകളിലാണ്. ഇവയില്‍ ഒരേയൊരു ഇന്നിങ്‌സില്‍ മാത്രമ താരം ഫ്‌ളോപ്പായിട്ടുള്ളൂ. ശേഷിച്ച ഏഴു ഇന്നിങ്‌സുകളിലും ശ്രേയസ് ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചിട്ടുണ്ട്.
വിന്‍ഡീസുമായുള്ള എട്ടു ഏകദിനങ്ങളില്‍ നിന്നും ശ്രേയസ് വാരിക്കൂട്ടിയത് 463 റണ്‍സാണ്. ഏഴു ഫിഫ്റ്റികളോടെയാണിത്. 2019ല്‍ വിന്‍ഡീസിനെതിരേ അദ്ദേഹം അഞ്ചു ഏകദിനങ്ങളില്‍ കളിച്ചപ്പോള്‍ ഈ വര്‍ഷം ഇതുവരെ മൂന്നു മല്‍സരങ്ങളില്‍ മാത്രമേ ഇറങ്ങിയിട്ടുള്ളൂ.

ഇടംകൈയന്‍ പേസര്‍മാര്‍ക്കു മുന്നില്‍ മുട്ട് ഇടിക്കുന്ന ഇന്ത്യ!

3

വിന്‍ഡീസിനെതിരേ 2019ലായിരുന്നു ശ്രേയസ് അയ്യര്‍ കന്നി ഏകദിന മല്‍സരം കളിക്കുന്നത്. ഇതേ വര്‍ഷം തുടര്‍ച്ചയായി നാലു കളികളില്‍ ഫിഫ്റ്റിയടിച്ച് താരം കൈയടി വാങ്ങി. 71 (68 ബോള്‍), 65 (41 ബോള്‍), 70 (88 ബോള്‍), 53 (32 ബോള്‍) എന്നിങ്ങനെയായിരുന്നു ഇന്നിങ്‌സുകള്‍.

4

പക്ഷെ അഞ്ചാമത്തെ കളിയില്‍ ശ്രേയസിനു ചുവടുപിഴച്ചു. ഏഴു ബോളില്‍ ഏഴു റണ്‍സ് മാത്രമ നേടാനായുള്ളൂ. ഈ മല്‍സരങ്ങളെല്ലാം 2019ലായിരുന്നു. അതിനു ശേഷം ഈ വര്‍ഷമാണ് വിന്‍ഡീസുമായി ശ്രേയസ് ഏകദിനത്തില്‍ ഇറങ്ങിയത്. ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റി കുറിക്കുകയും ചെയ്തു. 80 (111 ബോള്‍), 54 (57 ബോള്‍), 63 (71 ബോള്‍) എന്നിങ്ങനെയാണ് 2022ലെ ഇന്നിങ്‌സുകള്‍.

രാത്രി 2.03 വരെ കണ്ണാടിക്കു മുന്നില്‍ സച്ചിന്റെ പ്രാക്ടീസ്! മുറിയില്‍ ഉറക്കം കിട്ടാതെ ദാദ

5

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസ് നേട്ടത്തിലേക്കാണ് ശ്രേയസ് അയ്യരുടെ കുതിപ്പ്. ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും കളിയിലും ഫിഫ്റ്റി പ്ലസ് നേടാനായാല്‍ അദ്ദേഹത്തിനു പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം ഉറപ്പിക്കാം.
നിലവില്‍ പരമ്പരയില്‍ ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് ശ്രേയസ്.

6

രണ്ടിന്നിങ്‌സുകളില്‍ നിന്നും 58.50 ശരാശരിയില്‍, 91.40 സ്‌ട്രൈക്ക് റേറ്റോടെ 117 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. കളിച്ച രണ്ടു മല്‍സരങ്ങളിലും ഫിഫ്റ്റയടിച്ച ഏക താരവും ശ്രേയസാണ്. അഞ്ചു റണ്‍സ് മാത്രം മുന്നിലായി വിന്‍ഡീസ് ഓപ്പണര്‍ ഷെയ് ഹോപ്പാണ് റണ്‍വേട്ടയില്‍ തലപ്പത്ത്. രണ്ടാം ഏകദിനത്തിലെ സെഞ്ച്വറിയാണ് അദ്ദേഹത്തെ ഒന്നാമനാക്കിയത്.

Story first published: Monday, July 25, 2022, 21:06 [IST]
Other articles published on Jul 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+