Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജു ടി20യില്‍ വേണ്ട! ഒരു സ്ഥാനത്തും മികവ് കാട്ടുന്നില്ല- വിമര്‍ശിച്ച് ആകാശ് ചോപ്ര

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടി20യിലെ ഇന്ത്യയുടെ തോല്‍വി ആരാധകരെ തീര്‍ത്തും നിരാശപ്പെടുത്തിയിരിക്കുകയാണ്. നാല് റണ്‍സിനാണ് ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനോട് ഇന്ത്യ മുട്ടുകുത്തിയത്. ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 150 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സേ ഇന്ത്യക്ക് നേടാനായുള്ളു. ഇന്ത്യയുടെ പേരുകേട്ട യുവ താരനിരക്ക് വിന്‍ഡീസ് ബൗളിങ്ങിന് മുന്നില്‍ മുട്ടുകുത്തേണ്ടി വന്നു.

ഫിനിഷര്‍ റോളിലിറങ്ങിയ സഞ്ജു സാംസണ്‍ 12 പന്തില്‍ 12 റണ്‍സാണ് നേടിയത്. റണ്ണൗട്ടായാണ് സഞ്ജുവിന്റെ മടക്കം. ഐപിഎല്ലില്‍ മിന്നുമ്പോഴും സഞ്ജുവിന്റെ ദേശീയ ടീമിനൊപ്പമുള്ള ടി20യിലെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ലഭിച്ച അവസരങ്ങളൊന്നും മുതലാക്കാന്‍ സഞ്ജുവിന് സാധിച്ചില്ല. ടി20 ലോകകപ്പ് വരാനിരിക്കെ സഞ്ജു അവസരത്തിനായി കിണഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ഇംപാക്ട് ഉണ്ടാക്കുന്ന മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ സഞ്ജുവിന്റെ തകര്‍പ്പന്‍ തിരിച്ചുവരവാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ സഞ്ജു ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി കളിക്കേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഏത് പൊസിഷനില്‍ കളിച്ചിട്ടും ഇന്ത്യക്കായി ടി20യില്‍ സഞ്ജുവിന് മികവ് കാട്ടാനാവുന്നില്ലെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെടുന്നത്.

'ആറാം നമ്പറില്‍ സഞ്ജുവിന് കളിച്ച് മികവ് കാട്ടാനാവുന്നില്ലെങ്കില്‍ കളിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. ഹാര്‍ദിക്കിനെ ആറാം നമ്പറില്‍ ഇറക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് താല്‍പര്യമില്ല. കാരണം അഞ്ചാം നമ്പറാണ് ഹാര്‍ദിക്കിന് ഏറ്റവും മികച്ചതെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാ താരങ്ങളും ടോപ് ഓഡറില്‍ ബാറ്റു ചെയ്യാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഒരു പൊസിഷനിലും സഞ്ജുവിന്റെ ബാറ്റിങ് പ്രകടനം മികച്ചതായി തോന്നുന്നില്ല.

sanju samson

വളരെ കുറച്ച് അവസരങ്ങളാണ് സഞ്ജുവിന് ലഭിച്ചിട്ടുള്ളത്. അതും തുടര്‍ച്ചയായി അവസരം നല്‍കിയിട്ടുമില്ല'-ആകാശ് ചോപ്ര പറഞ്ഞു. ടി20യില്‍ ഇന്ത്യ സഞ്ജുവിന് സ്ഥിരം സ്ഥാനം നല്‍കിയിട്ടില്ല. ഓപ്പണര്‍, മൂന്നാം നമ്പര്‍, നാലാം നമ്പര്‍, അഞ്ചാം നമ്പര്‍, ആറാം നമ്പര്‍ എന്നിങ്ങനെയെല്ലാം മാറി മാറിയാണ് സഞ്ജു കളിക്കുന്നത്. ഒരു ബാറ്റിങ് പൊസിഷനില്‍ തുടര്‍ച്ചയായി മൂന്ന് അവസരങ്ങള്‍ പോലും സഞ്ജുവിന് ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.

ലഭിച്ച അവസരങ്ങളെ മുതാലാക്കാനും സഞ്ജുവിന് സാധിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇനിയും നാല് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതിലെല്ലാം മികവുകാട്ടാതെ സഞ്ജുവിന് ടി20യില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന് കരുതാനാവില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്ക് ശേഷം നടക്കുന്ന അയര്‍ലന്‍ഡ് പരമ്പരയിലും സഞ്ജുവിന് സ്ഥാനമുണ്ട്. പ്ലേയിങ് 11 ഉള്‍പ്പെടാനും സാധ്യത കൂടുതലാണ്.

സഞ്ജുവിന് ടി20യില്‍ ഇന്ത്യ ടോപ് ഓഡറില്‍ ഇടം നല്‍കാന്‍ സാധ്യത കുറവാണ്. ഒന്നാം നമ്പര്‍ കീപ്പറായി റിഷഭ് പന്തിനെ പരിഗണിക്കുമ്പോള്‍ ബാക്കപ്പായി ഇഷാന് അവസരം നല്‍കും. അങ്ങനെ വരുമ്പോള്‍ സഞ്ജുവിന്റെ സീറ്റ് തെറിക്കും. ഇഷാനെ കടത്തിവെട്ടുന്ന പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിക്കുന്നുമില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് ടി20 ലോകകപ്പില്‍ ഇടം ലഭിക്കുമെന്ന് കരുതാനാവില്ല.

സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയേയും ആകാശ് കുറ്റപ്പെടുത്തി. 'സഞ്ജുവിന്റെ സ്ഥിരത പ്രശ്‌നമാണ്. 26, 16, 14, 12, 19 എന്നിങ്ങനെയൊക്കെയാണ് വിവിധ ബാറ്റിങ് പൊസിഷനുകളിലെ സഞ്ജുവിന്റെ ശരാശരി. ഇത് തീര്‍ച്ചയായും മതിയാവുന്നതല്ല. അതുകൊണ്ടുതന്നെ ഏത് ബാറ്റിങ് പൊസിഷനാണ് സഞ്ജുവിന് നല്‍കേണ്ടതെന്ന് വ്യക്തമാവുന്നില്ല. നിലവിലെ പ്രകടനം നോക്കുമ്പോള്‍ സഞ്ജുവിന് നാലാം സ്ഥാനം നല്‍കണമെന്ന് പറയാനാവില്ല'-ആകാശ് കൂട്ടിച്ചേര്‍ത്തു.

നാലാം നമ്പറില്‍ എട്ട് ഇന്നിങ്‌സ് കളിച്ച സഞ്ജു 114 റണ്‍സാണ് ആകെ നേടിയത്. 14.25 ആണ് ശരാശരി. ആദ്യ ടി20യില്‍ ഇന്ത്യയെ ജയിപ്പിച്ചിരുന്നെങ്കില്‍ സഞ്ജുവിന് ഹീറോയായി മാറാമായിരുന്നു. എന്നാല്‍ അതിന് അദ്ദേഹത്തിന് സാധിക്കാതെ പോയി. സുവര്‍ണ്ണാവസരമാണ് സഞ്ജു നഷ്ടപ്പെടുത്തിയതെന്ന് പറയാം.

Story first published: Friday, August 4, 2023, 20:59 [IST]
Other articles published on Aug 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+