
സഞ്ജു പ്രതിഭയുള്ള ക്രിക്കറ്ററാണെന്നും ലോക ക്രിക്കറ്റിലെ മികച്ച താരമായി മാറാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് സഞ്ജുവിനെ കനേരിയ വാനോളം പുകഴ്ത്തിയത്.
രാത്രി 2.03 വരെ കണ്ണാടിക്കു മുന്നില്‍ സച്ചിന്റെ പ്രാക്ടീസ്! മുറിയില്‍ ഉറക്കം കിട്ടാതെ ദാദ

സഞ്ജു സാംസണ്‍ കഴിവുറ്റ താരമാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. പക്ഷെ അദ്ദേഹം നിരന്തരം ടീമിന് അകത്തും പുറത്തുമായി തുടരുകയാണ്. സ്ഥിരമായി ഇന്ത്യക്കു വേണ്ടി കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ സഞ്ജു തീര്‍ച്ചയായും മികച്ച ഇന്നിങ്‌സുകള്‍ പുറത്തെടുക്കും. ഇക്കാര്യത്തില്‍ തനിക്കുറപ്പുണ്ടെന്നും ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു.

നേരത്തേ വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ഏകദിനത്തില്‍ സഞ്ജുവിന് തിളങ്ങാനായി്‌രുന്നില്ല. വെറും 12 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. എന്നാല്‍ രണ്ടാമങ്കത്തില്‍ ഫിഫ്റ്റിയുമായി അദ്ദേഹം ഇതിനു പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു.
വീരു പറഞ്ഞത് കേട്ടു, അടുത്ത ബോളില്‍ ഔട്ട്, കുംബ്ലെയ്ക്കു നഷ്ടമായത് സെഞ്ച്വറി!

ബാറ്റ് ചെയ്യുമ്പോഴെല്ലാം വളരെ ഗംഭീരമായിട്ടാണ് സഞ്ജു സാംസണ്‍ കാണപ്പെടുന്നത്. ദൈര്‍ഘ്യമേറിയ ഇന്നിങ്‌സുകള്‍ കളിക്കാനുള്ള കഴിവ് താരത്തിനുണ്ട്. എത്ര മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സ്വന്തം ഇന്നിങ്‌സില്‍ എത്ര മാത്രം ശ്രദ്ധ പുലര്‍ത്തുന്നുവെന്നും സഞ്ജുവിന്റെ നോട്ടത്തില്‍ നിന്നു തന്നെ വ്യക്തമാവുമെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

ഇന്ത്യ ജയിച്ച ആദ്യ കളിയില്‍ സഞ്ജുവിന്റെ ബാറ്റിങ് പൊസിഷനെ നേരത്ത കനേരിയ വിമര്‍ശിച്ചിരുന്നു. അഞ്ചാം നമ്പറില്‍ അദ്ദഹത്തെ കളിപ്പിച്ചത് ശരിയായില്ലെന്നും ദീപക് ഹൂഡ അതിനേക്കാള്‍ മുമ്പ് ക്രീസിലേക്ക വരണമെന്നുമെന്നായിരുന്നു മുന്‍ പാക് താരത്തിന്റെ നിരീക്ഷണം.

വലിയൊരു ഇന്നിങ്‌സിലേക്കു നീങ്ങവെയായിരുന്നു വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ഏകദിനത്തില്‍ സഞ്ജു സാംസണ്‍ റണ്ണൗട്ടായത്. ഈ പുറത്താവല്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായിരുന്നുവെന്ന ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു. കന്നി ഫിഫ്റ്റിയുമായി തന്റെ റോള്‍ സഞ്ജു നിറവേറ്റി. വളരെ നന്നായി ബാറ്റ് ചെയ്തു കൊണ്ടിരിക്കെയാണ് നിര്‍ഭാഗ്യകരമായി അദ്ദേഹം റണ്ണൗട്ടായത്.

ദീപക് ഹൂഡയായിരുന്നു സിംഗിളിനായി കോള്‍ ചെയ്തത്, സഞ്ജു പ്രതികരിക്കുകയും ഇതു റണ്ണൗട്ടില്‍ കലാശിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിര്‍ഭാഗ്യം തന്നെയാണിത്. വളരെ ബുദ്ധിപൂര്‍വമായിരുന്നു സഞ്ജു അതുവരെ ബാറ്റ് ചെയ്തത്. ഒരുപാട് പക്വതയുള്ള ഇന്നിങ്‌സ് കൂടിയായിരുന്നു ഇതെന്നും കനേരിയ വിശദമാക്കി.

അടുത്തിടെയാണ് സഞ്ജു സാംസണ്‍ ടി20യില്‍ തന്റെ കന്നി അര്‍ധസെഞ്ച്വറി കണ്ടെത്തിയത്. അയര്‍ലാന്‍ഡ് പര്യടനത്തിലെ ടി20 പരമ്പരയിലായിരുന്നു ഇത്. ആദ്യ കളിയില്‍ പുറത്തിരിക്കേണ്ടി വന്ന അദ്ദേഹം രണ്ടാം ടി20യില്‍ ഫിഫ്റ്റിയുമായി ഇതിന്റെ ക്ഷീണം തീര്‍ക്കുകയായിരുന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജു 77 റണ്‍സാണ് കളിയില്‍ അടിച്ചെടുത്തത്. ഇപ്പോഴിതാ ഏകദിനത്തിലും കന്നി ഫിഫ്റ്റി കണ്ടത്തിയിരിക്കുകയാണ് അദ്ദേഹം.
രണ്ടാം ടി20യില്‍ കുറിച്ച ഫിഫ്റ്റിയോടെ വെസ്റ്റ് ഇന്‍ഡീസിനെതിരേ ബുധനാഴ്ച നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തിലും സഞ്ജു ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിച്ചിരിക്കുകയാണ്.


Click it and Unblock the Notifications