For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: വിക്കറ്റ് കീപ്പിങിലും സഞ്ജു ഫ്‌ളോപ്പ്! മിസ്സാക്കിയത് അനായാസ സ്റ്റംപിങ്, വിമര്‍ശനം

വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലെ ആദ്യ രണ്ടു കളിയിലും ബാറ്റിങില്‍ ഫ്‌ളോപ്പായ സഞ്ജു സാംസണ്‍ മൂന്നാമങ്കത്തില്‍ വിക്കറ്റ് കീപ്പിങിലും നിരാശപ്പെടുത്തി. ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഇഷാന്‍ കിഷനെ പ്ലെയിങ് ഇലവനില്‍ നിന്നും ഇന്ത്യ പുറത്താക്കിയതോടെയാണ് സഞ്ജുവിന് വിക്കറ്റ് കാക്കാന്‍ അവസരം ലഭിച്ചത്. പക്ഷെ വിക്കറ്റിനു പിന്നില്‍ വലിയൊരു പിഴവ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിക്കുകയും ചെയ്തു.

പവര്‍പ്ലേയിലായിരുന്നു ഒരു അനായാസ സ്റ്റംപിങ് അവസരം സഞ്ജു കളഞ്ഞുകുളിച്ചത്. യുസ്വേന്ദ്ര ചഹലായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. നാലാം ഓവറിലെ മൂന്നാമത്തെ ബോള്‍ എക്രോസ് ദി ലൈന്‍ കളിക്കാനായിരുന്നു വിന്‍ഡീസ് ഓപ്പണര്‍ ബ്രെന്‍ഡന്‍ കിങിന്റെ ശ്രമം. പക്ഷെ ബാറ്റില്‍ ചെറുതായി ഉരസിയ ബോള്‍ പാഡിനു ഇടയിലൂടെ, ലെഗ് സ്റ്റംപിനെയും കടന്നു പോവുകയായിരുന്നു.

SANJU SAMSON

ക്രീസിനു പുറത്തിറങ്ങിയായിരുന്നു കിങ് ഈ ഷോട്ടിനു മുതിര്‍ന്നത്. ആ ബോള്‍ സഞ്ജുവിനു പിടികൂടാന്‍ സാധിക്കുന്ന ഉയരത്തിലായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കൈകള്‍ക്കിടയിലൂടെ വഴുതിപ്പോയ ബോള്‍ ബൗണ്ടറിയില്‍ കലാശിക്കുകയും ചെയ്തു. വിക്കറ്റിനു തൊട്ടുപിറകിലുള്ള സഞ്ജു അതു സ്റ്റംപ് ചെയ്തിരുന്നെങ്കില്‍ ഇന്ത്യക്കു ആദ്യത്തെ ബ്രേക്ക്ത്രൂ ലഭിക്കുമായിരുന്നു.

കിങ് അപ്പോള്‍ 13 ബോളില്‍ 15 റണ്‍സായിരുന്നു നേടിയത്. വിന്‍ഡീസ് സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 30 റണ്‍സുമായിരുന്നു. സഞ്ജു ആയുസ് നീട്ടിക്കൊടുത്തതോടെ കിങ് അതു മുതലാക്കുകയും ചെയ്തു.

42 റണ്‍സ് നേടിയാണ് കിങ് പുറത്തായത്. 42 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. 15ാം ഓവറില്‍ നാലാമനായാണ് കിങ് പുറത്തായത്. കുല്‍ദീപ് യാദവായിരുന്നു അപകടകാരിയായ കിങിനെ മടക്കിയത്.

ഓഫ്സ്റ്റംപിന് വളരെ പുറത്തേക്കു കുല്‍ദീപ് എറിഞ്ഞ ഷോര്‍ട്ട് ബോള്‍ കെണിയില്‍ താരം വീണു. കട്ട് ഷോട്ടിനായിരുന്നു കിങിന്റെ ശ്രമം. പക്ഷെ ബോള്‍ പ്രതീക്ഷിച്ചതു പോലെ കണക്ട് ചെയ്യാനായില്ല. ബോള്‍ നേരെ കുല്‍ദീപിന്റെ കൈകളിലേക്കു തന്നെ വരികയും അദ്ദേഹം അനായാസം അതു പിടിയിലൊതുക്കുകയും ചെയ്തു.

ഈ പിഴവിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നും സഞ്ജുവിനു വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്തു. ബാറ്റിങ് പോലെ തന്നെ വിക്കറ്റ് കീപ്പിങിലു സഞ്ജു സാംസണ്‍ വളരെ മോശം തന്നെ. ഇന്ത്യയുടെ എല്ലാ ടീമുകളില്‍ നിന്നും അദ്ദേഹത്തെ ബിസിസിഐ പുറത്താക്കണമെന്നായിരുന്നു ആരാധകരുടെ ആവശ്യം. ഈ തരത്തിലുള്ള സ്റ്റംപിങുകള്‍ പോലും നഷ്ടപ്പെടുത്തിയാല്‍ ഒരു വിക്കറ്റ് കീപ്പറെന്ന നിലയില്‍ എങ്ങനെയാണ് സഞ്ജു സാംസണിനെ തുടര്‍ന്നും പിന്തുണയ്ക്കാന്‍ കഴിയുകയെന്നും ആരാധകര്‍ വിമര്‍ശിച്ചു.

Story first published: Tuesday, August 8, 2023, 21:35 [IST]
Other articles published on Aug 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+