Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: റുതുരാജിനെ ഇനിയും 'പറ്റിക്കരുത്', ടി20യില്‍ ഇന്ത്യ ഇവര്‍ക്കു അവസരം നല്‍കണം

ചെറിയൊരു ബ്രേക്കിനു ശേഷം ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു ബുധനാഴ്ച തുടക്കമാവുകയാണ്. നേരത്തേ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയതിന്റെ ആവേശത്തിലാണ് രോഹിത് ശര്‍മ നയിക്കുന്ന ടീം ഇന്ത്യ. ഇനി ടി20 പരമ്പരയിലും വിജയം ആവര്‍ത്തിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ ക്യാപ്റ്റനായ ശേഷം കളിച്ച രണ്ടു പരമ്പരകളും തൂത്തുവാരാന്‍ രോഹിത്തിനായിരുന്നു. മാത്രമല്ല വിന്‍ഡീസിനെ ഏകദിന പരമ്പരയില്‍ തൂത്തുവാരിയ ആദ്യ ഇന്ത്യന്‍ നായകനായും അദ്ദേഹം മാറിയിരുന്നു.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാണ് ടി20 പരമ്പരയില്‍ ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുന്നത്. മൂന്നു കളികളും ഇവിടെ തന്നെയാണ്. ശക്തമായ ടീമിനെയാണ് ഇന്ത്യ പരമ്പരയില്‍ അണിനിരത്തുന്നത്. പരിക്കു കാരണം വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ഓള്‍റൗണ്ടര്‍മാരായ വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍ എന്നിവരെ പരമ്പരയില്‍ ഇന്ത്യക്കു നഷ്ടമായെങ്കിലും ഈ അഭാവം നികത്താനുള്ള ശേഷി ടീമിനുണ്ട്. ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്ന ചില കളിക്കാരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നറിയാം.

റുതുരാജ് ഗെയ്ക്വാദ്

റുതുരാജ് ഗെയ്ക്വാദ്

പ്രതിഭയുണ്ടായിട്ടും അതു അന്താരാഷ്ട്ര വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ വീണ്ടും വീണ്ടും തഴയപ്പെടുന്ന നിര്‍ഭാഗ്യവാനാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ റണ്‍വേട്ടയിലൂടെ ആരാധകരെ കൈയിലെടുത്ത താരമാണ് അദ്ദേഹം. ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറായ റുതുരാജ് ഗെയ്ക്വാദിനായിരുന്നു. കൂടാതെ കഴിഞ്ഞ സീസണിലെ എമേര്‍ജിങ് താരമായും 25 കാരന്‍ തിരഞ്ഞെടുത്തപ്പെട്ടിരുന്നു.

2

കഴിഞ്ഞ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ടോപ്‌സ്‌കോററായിരുന്നു പൂനെക്കാരനായ റുതുരാജ്. വിജയ് ഹസാരെ ട്രോഫിയിലും താരം റണ്‍സ് വാരിക്കൂട്ടി. അഞ്ചിന്നിങ്‌സില്‍ നിന്നും നാലു സെഞ്ച്വറികളടക്കം 603 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഇതിനിടെ ന്യൂസിലാന്‍ഡിനെതിരായ ടി20, പരമ്പര, സൗത്താഫ്രിക്കന്‍ പര്യടനം, വിന്‍ഡീസിനെതിരായ ഏകദിന പരമ്പര എന്നിവയിലെല്ലാം റുതുരാജ് ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. പക്ഷെ ഒരു കളിയില്‍പ്പോലും അവസരം ലഭിച്ചില്ല. ഇനി വിന്‍ഡീസിനെതിരായ ടി20യിലെങ്കിലും റുതുരാജിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ആവേശ് ഖാന്‍

ആവേശ് ഖാന്‍

ഐപിഎല്ലിലൂടെ ഉയര്‍ന്നുവന്ന മറ്റൊരു താരമാണ് ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്‍. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റുകളെുത്ത രണ്ടാമത്തെ ബൗളറായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസറായിരുന്ന ആവേശ്. ഇതു ഇത്തവണത്തെ ഐപിഎല്‍ മെഗാ ലേലത്തില്‍ റെക്കോര്‍ഡ് തുകയും താരത്തിനു നേടിക്കൊടുത്തിരുന്നു. 10 കോടി രൂപയ്ക്കാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആവേശിനെ വാങ്ങിയത്. ഒരു അണ്‍ക്യാപ്ഡ് താരത്തിനു ലഭിച്ച ഏറ്റവുമുയര്‍ന്ന തുക കൂടിയാണിത്.

4

കഴിഞ്ഞ ഐപിഎല്ലില്‍ ഡിസിക്കായി 7.37 ഇക്കോണമി റേറ്റില്‍ 24 വിക്കറ്റുകളാണ് ആവേശ് വീഴ്ത്തിയത്. സ്ഥിരമായി 140 പ്ലസ് വേഗതയില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്നതാണ് താരത്തെ അപകടകാരിയാക്കുന്നത്. ഐപിഎല്ലിനു ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനു വേണ്ടിയും തകര്‍പ്പന്‍ പ്രകടനം നടത്താന്‍ ആവേശിനായിരുന്നു.

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ആവേശ് ഖാനെപ്പോലെ ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ കാത്തിരിക്കുന്ന മറ്റൊരു താരം. മികച്ച സ്പിന്നര്‍മാരുടെ അഭാവം നേരിടുന്ന ഇന്ത്യന്‍ ടീമിനു തീര്‍ച്ചയായും മുതല്‍ക്കൂട്ടാവാന്‍ സാധിക്കുന്ന താരമാണ് ബിഷ്‌നോയ്. ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുമ്പ് തന്നെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരത്തെ സ്വന്തമാക്കിയത് ഇതിനുള്ള തെളിവാണ്. കഴിഞ്ഞ രണ്ടു സീസണുകളിലും പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്നു ബിഷ്‌നോയ്. 23 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

6

2020ലെ അണ്ടര്‍ 19 ലോകകപ്പിലൂടെ ഉയര്‍ന്നു വന്ന താരമാണ് ബിഷ്‌നോയ്. ടൂര്‍ണമെന്റില്‍ വിക്കറ്റ് കൊയ്ത്ത് നടത്തിയ അദ്ദേഹം ഇന്ത്യയെ റണ്ണറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ലോകകപ്പിനു പിന്നാലെ ഐപിഎല്ലില്‍ പഞ്ചാബ് ടീമിലേക്കും ബിഷ്‌നോയ്ക്കു വിളി വരികയായിരുന്നു.
ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ ഭാവി സൂപ്പര്‍ താരമായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന താരമാണ് ബിഷ്‌നോയ്.

7

21 കാരന്‍ ഇതാദ്യമായാണ് ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തേ വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലും ബിഷ്‌നോയ് ടീമിലുണ്ടായിരുന്നെങ്കിലും കളിപ്പിച്ചിരുന്നില്ല. ഐപിഎല്ലിന്റെ അവസാന സീസണില്‍ ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 6.34 എന്ന മികച്ച ഇക്കോണമി റേറ്റില്‍ 12 വിക്കറ്റുകള്‍ താരം വീഴ്ത്തിയിരുന്നു.

Story first published: Tuesday, February 15, 2022, 20:08 [IST]
Other articles published on Feb 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+