For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഇന്ത്യ 'രക്ഷപ്പെട്ടു', നയിക്കാന്‍ രോഹിത്തെത്തും- ടി20 പരമ്പരയ്ക്കുള്ള സാധ്യതാ ടീം

അടുത്ത മാസമാണ് ടി20 പരമ്പര

ഇന്ത്യന്‍ ക്രിക്കറ്റിനെ രക്ഷിക്കാന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നു. സൗത്താഫ്രിക്കന്‍ പര്യടനമുള്‍പ്പെടെ തുടര്‍ച്ചയായ മൂന്നു പരമ്പരകളില്‍ കളിക്കാതിരുന്ന രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യ അടുത്ത പരമ്പരയ്‌ക്കൊരുങ്ങുകയാണ്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെതുത്ത്, കൂടുതല്‍ സ്ലിമ്മായ പുതിയൊരു രോഹിത്തിനെ വെസ്റ്റ് ഇന്‍ഡീസിനെതിരായ അടുത്ത പരമ്പരയില്‍ നമുക്ക് കാണാം.

നാട്ടില്‍ വച്ച് വിന്‍ഡീസുമായി ടി20, ഏകദിന പരമ്പരകളിലാണ് ഇന്ത്യ കളിക്കുന്നത്. മൂന്നു വീതം മല്‍സരങ്ങളാണ് രണ്ടു പരമ്പരയിലുമുള്ളത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ ആദ്യത്തെ തയ്യാറെടുപ്പ് കൂടിയായിരിക്കും വിന്‍ഡീസുമായുള്ള പരമ്പര. ടി20 പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീമില്‍ ആരൊക്കെയുണ്ടാവുമെന്നു നമുക്കു പരിശോധിക്കാം.

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍

ടി20 ടീമിന്റെ മുഴുവന്‍ സമയ ക്യാപ്റ്റനായ ശേഷം രോഹിത് ശര്‍മ കളിക്കുന്ന രണ്ടാമത്തെ പരമ്പരയായിരിക്കും ഇത്. നേരത്തേ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് അദ്ദേഹം ആദ്യം ടീമിനെ നയിച്ചത്. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു. മറ്റൈാരു സമ്പൂര്‍ണ വിജയമായിരിക്കും വിന്‍ഡീസിനെതിരേ ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നത്. ക്യാപ്റ്റനായും ഓപ്പണറായും രോഹിത് മടങ്ങിയെത്തുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയായിരിക്കും.

1

രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയാവുക വൈസ് ക്യാപ്റ്റന്‍ കൂടിയായ കെഎല്‍ രാഹുലായിരിക്കും. സൗത്താഫ്രിക്കയ്‌ക്കെതിരേ സമാപിച്ച ഏകദിന പരമ്പരയില്‍ നായകനെന്ന നിലയില്‍ മാത്രമല്ല ബാറ്ററെന്ന നിലയിലും അദ്ദേഹം പൂര്‍ണ പരാജയമായിരുന്നു. വിന്‍ഡീസിനെതിരേ ക്യാപ്റ്റന്‍സി ഭാരമൊഴിയുന്നതോടെ ബാറ്റിങില്‍ പഴയ ടച്ച് വീണ്ടെടുക്കാനിരിക്കും രാഹുലിന്റെ ശ്രമം. ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങില്‍ രാഹുലിന്റെ സംഭാവന വളരെ നിര്‍ണായകവുമാണ്.

 റുതുരാജ്, കോലി

റുതുരാജ്, കോലി

സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ ടീമില്‍ ഭാഗമായിട്ടും ഒരവസരം പോലും ലഭിക്കാതെ തഴയപ്പെട്ട റുതുരാജ് ഗെയ്ക്വാദിനെ ബാക്കപ്പ് ഓപ്പണറായി ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്താന്‍ സാധ്യത കൂടുതലാണ്. മിന്നുന്ന ഫോമിലുള്ള താരം തീര്‍ച്ചയായു പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ടെങ്കിലും രാഹുലിന്റെ ഓപ്പണിങ് പങ്കാളിയായി രോഹിത് ശര്‍മ മടങ്ങിയെത്തിയതിനാല്‍ ഇത്തവണയും പുറത്തിരിക്കേണ്ടി വന്നാല്‍ അദ്ഭുതപ്പെടാനില്ല. സൗത്താഫ്രിക്കയുമായുള്ള ഏകദിന പരമ്പരയില്‍ മാത്രമല്ല ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ നവംബറില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലും റുതുരാജ് ടീമിലുണ്ടായിരുന്നെങ്കിലും ഇന്ത്യ കളിപ്പിച്ചില്ല.

4

മുന്‍ നായകന്‍ വിരാട് കോലി രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കുന്നത് അടുത്ത പരമ്പരയില്‍ കാണാനാവും. സൗത്താഫ്രിക്കയ്‌ക്കെതിരേ മോശമല്ലാത്ത പ്രകടനം അദ്ദേഹം നടത്തിയിരുന്നു. വിന്‍ഡീസിനെതിരേ കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ പഴയ റണ്‍ മെഷീനാവുകയാണ് കോലിയുടെ ലക്ഷ്യം. ക്യാപ്റ്റന്‍സിയുട സമ്മര്‍ദ്ദമില്ലാത്തതിനാല്‍ അദ്ദേഹത്തിനു ഇനി പൂര്‍ണമായും തന്റെ ബാറ്റിങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാവും.

 സൂര്യകുമാര്‍, ശ്രേയസ്, റിഷഭ്

സൂര്യകുമാര്‍, ശ്രേയസ്, റിഷഭ്

മധ്യനിര ബാറ്റര്‍മാരുടെ റോളില്‍ സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലുണ്ടാവും. എന്നാല്‍ രണ്ടു പേരില്‍ ഒരാള്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാന്‍ സാധ്യതയുള്ളൂ. സൂര്യക്കാണ് മുന്‍തൂക്കം. ശ്രേയസിനു പുറത്തിരിക്കേണ്ടി വന്നേക്കും. സൗത്താഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയില്‍ ശ്രേയസ് സമ്പൂര്‍ണ പരാജയമായിരുന്നു. അതുകൊണ്ടു തന്നെ കൂടുതല്‍ അഗ്രസീവായി ബാറ്റ് ചെയ്യുന്ന സൂര്യക്ക് നറുക്കുവീഴും.

6

വിക്കറ്റ് കീപ്പര്‍ റിഷഭ് ടീമില്‍ സ്ഥാനമുറപ്പുള്ള താരമാണ്. ഏതു പൊസിഷനിലായിരിക്കും അദ്ദേഹം ഇറങ്ങുകയെന്നു മാത്രമേ അറിയാനുള്ളൂ. സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ നാലം നമ്പറിലാണ് റിഷഭ് കളിച്ചത്. പക്ഷെ വിന്‍ഡീസിനെതിരേ താരത്തെ ഒരുപക്ഷെ അഞ്ചിലേക്കു മാറ്റിയേക്കും.

 വെങ്കടേഷ്, ജഡേജ, വാഷിങ്ടണ്‍

വെങ്കടേഷ്, ജഡേജ, വാഷിങ്ടണ്‍

ഓള്‍റൗണ്ടറുടെ സ്ഥാനത്തിനു വേണ്ടി കടുത്ത മല്‍സരം തന്നെയുണ്ടാവും. സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, സ്റ്റാര്‍ പ്ലെയര്‍ രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാവും ടി20 പരമ്പരയില്‍ ഓള്‍റൗണ്ടര്‍മാരായി ടീമിലുണ്ടാവുക. കളിച്ച കണ്ടു പരമ്പരകളിലും കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കാതെ പോയെങ്കിലും വെങ്കടേഷിനെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി ഇന്ത്യ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന താരമാണ് അദ്ദേഹം.

8

പരിക്കു കാരണം സൗത്താഫ്രിക്കന്‍ പര്യടനം നഷ്ടമായ ജഡേജയുടെ മടങ്ങിവരവിന് വിന്‍ഡീസുമായുള്ള ടി20 പരമ്പര സാക്ഷിയായേക്കും. ന്യൂസിലാന്‍ഡിനെതിരേ സമനിലയില്‍ കലാശിച്ച ആദ്യ ടെസ്റ്റിലാണ് അദ്ദേഹം അവസാനമായി കളിച്ചത്. വാഷിങ്ടണിന്റെ കാര്യമെടുത്താല്‍ അദ്ദേഹം സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും കൊവിഡ് കാരണം ഒരു മല്‍സരം പോലും കളിക്കാനാവാതെ നാട്ടിലേക്കു മടങ്ങുകയായിരുന്നു.

 ചാഹര്‍, ചാഹല്‍, ബുംറ, ശര്‍ദ്ദുല്‍, ഷമി

ചാഹര്‍, ചാഹല്‍, ബുംറ, ശര്‍ദ്ദുല്‍, ഷമി

സ്‌പെഷ്യലിസ്റ്റ് പേസര്‍മാരായി ടീമിലുണ്ടാവുക ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരായിരിക്കും. സൗത്താഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയില്‍ ഷമിക്കു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. അദ്ദേഹത്തെ വിന്‍ഡീസിനെതിരേ ഇന്ത്യ തിരിച്ചുവിളിച്ചേക്കും. മിന്നുന്ന ഫോമിലുള്ള ബുംറയോടൊപ്പം ഷമി ചേരുന്നതോടെ പേസ് ബൗളിങിനു മൂര്‍ച്ച കൂടും. പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാരായി മാറിയിരിക്കുന്ന ശര്‍ദ്ദുലും ചാഹറും ടീമിനു വലിയ മുതല്‍ക്കൂട്ട് തന്നെയാണ്. ആര്‍ അശ്വിനു പകരം യുസ്വേന്ദ്ര ചാഹലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയേക്കും.

Story first published: Tuesday, January 25, 2022, 12:43 [IST]
Other articles published on Jan 25, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+