Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: കോലിയുടെ റെക്കോര്‍ഡ് തകര്‍ത്ത് രോഹിത്! വിന്‍ഡീസിനെതിരേ ടി20യിലെ ബാറ്റിങ് കിങ്

ഇന്ത്യയുടെ സ്ഥിരം വൈറ്റ് ബോള്‍ ക്യാപ്റ്റനായ ശേഷമുള്ള സ്വപ്‌നതുല്യമായ പടയോട്ടം രോഹിത് ശര്‍മ തുടരുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ശേഷം ഇപ്പോഴിതാ ടി20 പരമ്പരയിലും ഹിറ്റ്മാന്‍ വിജയത്തോടെ തുടങ്ങിയിരിക്കുകയാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശകരമായ ആദ്യ ടി20യില്‍ ആറു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഇതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തിയിരിക്കുകയാണ്.

സ്ഥിരം ക്യാപ്റ്റനായ ശേഷം ഹിറ്റ്മാന് കീഴില്‍ ഇന്ത്യ കളിച്ച മൂന്നാമത്തെ പരമ്പര കൂടിയാണിത്. നേരത്തേ ന്യൂസിലാന്‍ഡിനെതിരേ ടി20 പരമ്പരയും വിന്‍ഡീസിനെതിരേ ഏകദിന പരമ്പരയുമാണ് ഇന്ത്യ കളിച്ചിട്ടുള്ളത്.

1

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ നേടിയ തകര്‍പ്പന്‍ വിജയത്തോടെ ക്യാപ്റ്റനെന്ന നിലയില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് രോഹിത് ശര്‍മ. ഹിറ്റമാനു കീഴില്‍ ഇന്ത്യ ഇതോടെ 30 വിജയങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഏറ്റവും കുറച്ചു മല്‍സരങ്ങൡ നിന്നും ഈ നേട്ടം കൈവരിച്ച ഇന്ത്യന്‍ ക്യാപ്്റ്റനായി അദ്ദേഹം മാറി. 36 മല്‍സരങ്ങളില്‍ 30ലും ജയിച്ചാണ് ഹിറ്റ്മാന്‍ റെക്കോര്‍ഡിട്ടത്.
നേരത്തേ അതിവേഗം 30 വിജയങ്ങള്‍ നേടിയത് വിരാട് കോലിയായിരുന്നു. 41 മല്‍സരങ്ങളിലായിരുന്നു അദ്ദേഹം ടീമിനു ഇത്രയും വിജയങ്ങള്‍ നേടിത്തന്നത്. ഇതാണ് രോഹിത് ഇപ്പോള്‍ പഴങ്കഥയാക്കിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ എംഎസ് ധോണി (50), സൗരവ് ഗാംഗുലി (58), രാഹുല്‍ ദ്രാവിഡ് (61), മുഹമ്മദ് അസ്ഹറുദ്ദീന്‍ (76) എന്നിവരാണ്.

2

വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ 40 റണ്‍സോടെ ഇന്ത്യയുടെ ടോപ്‌സ്‌കോററായത് രോഹിത് ശര്‍മയായിരുന്നു. വെറും 19 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമക്കമാണിത്. ഇതോടെ ടി20യില്‍ കൂടുല്‍ തവണ ടീമിന്റെ ടോപ്‌സ്‌കോററായി താരങ്ങളില്‍ രോഹിത് തന്റെ ഒന്നാംസ്ഥാനം ഭദ്രമാക്കിയിരിക്കുകയാണ്. 31ാം തവണയാണ് ഈ ഫോര്‍മാറ്റില്‍ ഹിറ്റ്മാന്‍ ടീമിന്റെ ടോപ്‌സ്‌കോററായി മാറിയത്. ഈ ലിസ്റ്റിലെ രണ്ടാമന്‍ വിരാട് കോലിയാണ്. അദ്ദേഹം 29 തവണയാണ് ടി20യിയില്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. മൂന്നാംസ്ഥാനത്ത് ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റിലാണ്. 28 തവണ ഗപ്റ്റില്‍ ടി20യില്‍ കിവീസ് ഇന്നിങ്‌സിലെ അമരക്കാരനായിട്ടുണ്ട്.

3

വെസ്റ്റ് ഇന്‍ഡീസിനെതിരേ ടി20യില്‍ ഏറ്റവുമധികം റണ്‍സെടുത്ത താരമായും രോഹിത് ശര്‍മ മാറി. 543 റണ്‍സ് ഹിറ്റ്മാന്‍ അവര്‍ക്കെതിരേ കുട്ടി ക്രിക്കറ്റില്‍ വാരിക്കൂട്ടിയിട്ടുണ്ട്. നേരത്തേ ഈ ലിസ്റ്റിലെ ഒന്നാമന്‍ പാകിസ്താന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമായിരുന്നു. 540 റണ്‍സാണ് ബാബറിന്റെ സമ്പാദ്യം. ഇതാണ് വിന്‍ഡീസിനെതിരായ ഇന്നത്തെ കളിയിലെ 40 റണ്‍സോടെ രോഹിത് തിരുത്തിയത്.
രോഹിത്തിനും ബാബറിനും പിറകില്‍ വിന്‍ഡീസിനെതിരേ 500 റണ്‍സ് ക്ലബ്ബില്‍ മറ്റൊരാള്‍ കൂടിയുണ്ട്. അതു വിരാട് കോലിയാണ്. 501 റണ്‍സോടെയാണ് അദ്ദേഹം മൂന്നാമതുള്ളത്. ഇംഗ്ലണ്ടിന്‍െ അലെക്‌സ് ഹേല്‍സ് (423), ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ (400) എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

4

വെസ്റ്റ് ഇന്‍ഡീസിനെതിരേ 100 വിജയങ്ങളെന്ന നാഴികക്കലും ആദ്യ ടി20യില്‍ നേടിയ ജയത്തോടെ ഇന്ത്യ പിന്നിട്ടു. ഇന്ത്യയെ 100ാം വിജയത്തിലേക്കു നയിച്ച ക്യാപ്റ്റനായി രോഹിത് ശര്‍മ മാറുകയും ചെയ്തിരിക്കുകയാണ്. ഇന്ത്യയുടെ കന്നി വിജയം അജിത് വഡേക്കറുടെ ക്യാപ്റ്റന്‍സിയിലായിരുന്നു. 50ാമത്തെ വിജയമാവട്ടെ മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണിക്കും കീഴിലായിരുന്നു.

നേരത്തേ ഇന്ത്യയെ 1000ാമത്തെ ഏകദിനത്തില്‍ നയിച്ച ക്യാപ്റ്റന്നെ റെക്കോര്‍ഡും രോഹിത് ശര്‍മ തന്റെ പേരില്‍ കുറിച്ചിരുന്നു.

Story first published: Thursday, February 17, 2022, 0:14 [IST]
Other articles published on Feb 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+