Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഏകദിനത്തില്‍ റിഷി; ഷാരൂഖും ബിഷ്‌നോയും ടി20യില്‍- ഇന്ത്യന്‍ സാധ്യതാ ടീം

സൗത്താഫ്രിക്കയിലേറ്റ മാനഹാനി തീര്‍ക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലേറ്റ സമ്പൂര്‍ണ പരാജയത്തിന്റെ ക്ഷീണം മായ്ക്കാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ അടുത്ത പരമ്പരയില്‍ തൂത്തുവാരല്‍ തന്നെയായിരിക്കും ഇന്ത്യ ലക്ഷ്യമിടുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തുന്നത് ഇന്ത്യയെ കൂടുതല്‍ അപകടകാരികളാക്കുമെന്നുറപ്പാണ്. കഴിഞ്ഞ പരമ്പരയില്‍ കെഎല്‍ രാഹുലായിരുന്നു ഇന്ത്യയെ നയിച്ചത്. ക്യാപ്റ്റന്‍സിയില്‍ അദ്ദേഹത്തിന്റെ പല അബദ്ധങ്ങളും ഇന്ത്യക്കു തിരിച്ചടിയാവുകയും ചെയ്തു.

വിന്‍ഡീസുമായുള്ള ടി20, ഏകദിന പരമ്പകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഈയാഴ്ച പ്രഖ്യാപിക്കുമെന്നാണ് വിവരം. രണ്ടു പരമ്പരകള്‍ക്കുമുള്ള ഇന്ത്യയുടെ സാധ്യതാ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് എബിപി ന്യൂസിന്റെ സ്‌പോര്‍ട്‌സ് എഡിറ്ററായ ജിഎസ് വിവേക്.

1

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കളിച്ച ടീമില്‍ ചില മാറ്റങ്ങളോടെയായിരിക്കും ഇന്ത്യയിറങ്ങുകയെന്നാണ് വിവേക് ട്വീറ്റ് ചെയ്തിരിക്കുന്നത്. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യക്കു വേണ്ടി അരങ്ങേറിയ ഓള്‍റൗണ്ടര്‍ റിഷി ധവാന്‍ ടീമിലേക്കു മടങ്ങിയെത്തും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയിലുമുണ്ടാവില്ല. രവീന്ദ്ര ജഡേജയും ടീമിലേക്കു മടങ്ങിയെത്താന്‍ സാധ്യതയില്ല.

2

കഴിഞ്ഞ രണ്ടു പരമ്പരകളിലും ഫ്‌ളോപ്പായി മാറിയെങ്കിലും സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ ടീമിലെ സ്ഥാനം നിലനിര്‍ത്തും. കൊവിഡ് കാരണം സൗത്താഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ പരമ്പര നഷ്ടമായ വാഷിങ്ടണ്‍ സുന്ദര്‍ ടീമിലേക്കു മടങ്ങിയെത്തും. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി ഇന്ത്യ വിശ്രമം അനുവദിക്കും. സൗത്താഫ്രിക്കന്‍ പര്യടനത്തിലെ എല്ലാ മല്‍സരത്തിലും ബുംറ കളിച്ചിരുന്നു. ഷമിയാവട്ടെ ടെസ്റ്റ് പരമ്പരയില്‍ മാത്രമേ കളിച്ചിരുന്നുള്ളൂ. ഏകദിനത്തില്‍ വിശ്രമം നല്‍കുകയായിരുന്നു.

3

സൗത്താഫ്രിക്കയില്‍ ദയനീയമായി പരാജയപ്പെട്ട പരിചയ സമ്പന്നനായ ഭുവനേശ്വര്‍ കുമാറിന് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സ്ഥാനമുണ്ടാവില്ല. ആര്‍ അശ്വിനു പരിക്കുള്ളതിനാല്‍ അദ്ദേഹത്തിനു വിശ്രമം നല്‍കുമെന്നും വിവേക് ട്വീറ്റ് ചെയ്തിരിക്കുന്നു.
കഴിഞ്ഞ പരമ്പരയില്‍ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു അവസരം പോലും ലഭിക്കാതെ പോയ യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് ടീമില്‍ തന്നെയുണ്ടാവും. പ്രസിദ്ധ് കൃഷ്ണയെയും ഇന്ത്യ കൈവിടില്ല.

4

അതേസമയം, വിന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ രണ്ടു പുതുമുഖങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കു വരും. ഓള്‍റൗണ്ടര്‍ ഷാരൂഖ് ഖാന്‍, യുവ സ്പിന്നര്‍ രവി ബിഷ്‌നോയ് എന്നിവരാവും ആദ്യമായി ഇന്ത്യന്‍ ടീമിലേക്കു വരികയെന്നാണ് വിവേക് ട്വീറ്റ് ചെയ്തിരിക്കുന്നത്. പേസര്‍ ആവേശ് ഖാനും ടീമിന്റെ ഭാഗമാവും.
ഹാര്‍ദിക് പാണ്ഡ്യ ടി20 പരമ്പരയിലും ടീമിലുണ്ടാവില്ല. പൂര്‍ണ ഫിറ്റനസ് വീണ്ടെടുക്കാത്തതിനാല്‍ ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവരും ടി20 പരമ്പരയില്‍ കളിക്കില്ല.

5

ശിഖര്‍ ധവാന്‍ ഒരിടവേളയ്ക്കു ശേഷം ടി20 ടീമിലേക്കു മടങ്ങിയെത്തുമ്പോള്‍ റുതുരാജ് ഗെയ്ക്വാദിനു അവസരം ലഭിക്കില്ല. വെങ്കടേഷ് അയ്യര്‍ ടി20യിലും സ്ഥാനം നിലനിര്‍ത്തും. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ കഴിഞ്ഞ വര്‍ഷം ടി20 പരമ്പരയിലൂടെ അരങ്ങേറിയ പേസര്‍ ഹര്‍ഷല്‍ പട്ടേല്‍ വിന്‍ഡീസിനെതിരേയും ഇന്ത്യന്‍ ടീമില്‍ തന്നെയുണ്ടാവുമെന്നും വിവേക് ട്വീറ്റ് ചെയ്തിരിക്കുന്നു.

ഏകദിനത്തില്‍ ഇന്ത്യയുടെ സാധ്യതാ ടീം

ഏകദിനത്തില്‍ ഇന്ത്യയുടെ സാധ്യതാ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), റിഷി ധവാന്‍, യുസ്വേന്ദ്ര ചഹല്‍, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, പ്രസിദ്ധ് കൃഷ്ണ, ശര്‍ദ്ദുല്‍ ടടാക്കൂര്‍, മുഹമ്മദ് സിറാജ്.

ടി20യില്‍ ഇന്ത്യയുടെ സാധ്യതാ ടീം

ടി20യില്‍ ഇന്ത്യയുടെ സാധ്യതാ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌നോയ്.

Story first published: Wednesday, January 26, 2022, 15:25 [IST]
Other articles published on Jan 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+