Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: അരങ്ങേറ്റം ധോണിക്കു കീഴില്‍, പിന്നെ 'കാണാതായി'- ധവാന്‍ വീണ്ടും ടീമിലേക്ക്

ഓപ്പണര്‍ ശിഖര്‍ ധവാനെക്കൂടാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു വീണ്ടുമൊരു ധവാന്‍ കൂടിയെത്തിയേക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഓള്‍റൗണ്ടര്‍ റിഷി ധവാനെ ഉള്‍പ്പെടുത്തിയേക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് താരത്തിനു തുണയാവുന്നത്. വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഈയാഴ്ച പ്രഖ്യാപിക്കുമെന്നാണി വിവരം.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവായിരിക്കും അടുത്ത പരമ്പരയിലെ ഏറ്റവും വലിയ ഹൈലൈറ്റ്. ഫിറ്റ്‌നസ് പ്രശ്‌നം കാരണം സൗത്താഫ്രിക്കയുമായുള്ള കഴിഞ്ഞ ഏകദിനപരമ്പര അദ്ദേഹത്തിനു നഷ്ടമായിരുന്നു.

1

റിഷി ധവാനെ സംബന്ധിച്ച് വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് കൂടിയായിരിക്കും വെസ്റ്റ് ഇന്‍ഡീസുമായുള്ള അടുത്ത പരമ്പര. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് എംഎസ് ധോണി ക്യാപ്റ്റനായിരിക്കെയായിരുന്നു റിഷിയുടെ അരങ്ങേറ്റം. 2016ലായിരുന്നു ഇത്. ഇന്ത്യക്കു വേണ്ടി മൂന്ന് ഏകദിനങ്ങളിലും ഒരു ടി20യിലും താരം കളിക്കുകയും ചെയ്തു. 2016ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലാണ് റിഷിയെ ആദ്യമായി ഉള്‍പ്പെടുത്തിയത്. ഈ പരമ്പരയില്‍ താരം അരങ്ങേറുകയും ചെയ്തു. ഇതേ വര്‍ഷം സിംബാബ് വെയ്‌ക്കെതിരേയായിരുന്നു റിഷിയുടെ അവസാനത്തെ അന്താരാഷ്ട്ര മല്‍സരം.

2

31 കാരനായ റിഷി മൂന്ന് ഏകദിനത്തില്‍ നിന്നും നേടിയത് വെറും 12 റണ്‍സാണ്. ഉയര്‍ന്ന സ്‌കോര്‍ ഒമ്പതു റണ്‍സുമായിരുന്നു. ടി20യിലാവട്ടെ ഒരു കളിയില്‍ നേടിയത് ഒരു റണ്‍സ് മാത്രമായിരുന്നു. ബൗളിങിലേക്കു വന്നാല്‍ ഏകദിനത്തിലും ടി20യിലുമായി ഓരോ വിക്കറ്റുകളാണ് റിഷിക്കു ലഭിച്ചത്. ദയനീയ പ്രകടനത്തോടെ ദേശീയ ടീമിനു പുറത്തായ താരത്തിന് ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനം റിഷിയുടെ കരിയറില്‍ ടേണിങ് പോയിന്റായിരിക്കുകയാണ്.

3

ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിന്റെ ക്യാപ്റ്റന്‍ റിഷി ധവാനായിരുന്നു. ടീമിനെ കന്നിക്കിരീട വിജയത്തിലേക്കു നയിക്കുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനമാണ് ഹിമാചലിനായി റിഷി കാഴ്ചവച്ചത്. 458 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം 17 വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

4

വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനം ദേശീയ ടീം സെലക്ഷനു വേണ്ടി പരിഗണിക്കുമെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. റിഷിയുടെ ഓള്‍റൗണ്ട് പ്രകടനം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഭാവിയില്‍ ടീമിലേക്കു പരിഗണിക്കുമെന്നു ശര്‍മ തുറന്നു പറയുകയും ചെയ്തിരുന്നു.

5

അതേസമയം, തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പരയിലും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിത് പാണ്ഡ്യക്കു കളിക്കാനായേക്കില്ലെന്നു സൂചന. കഴിഞ്ഞ ടി20 ലോകകപ്പിലാണ് അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ വലച്ച ഹാര്‍ദിക്കിനെ ലോകകപ്പിനു ശേഷം ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ഫുള്‍ ഫിറ്റ്‌നസിലേക്കു മടങ്ങിയെത്താനുള്ള കഠിന ശ്രമത്തിലാണ് താരം.
ന്യൂസിലാന്‍ഡുമായുള്ള മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര,

6

സൗത്താഫ്രിക്കയ്‌ക്കെതിരേ അടുത്തിടെ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര എന്നിവ ഹാര്‍ദിക്കിനു നഷ്ടമായിരുന്നു. ഇനി വിന്‍ഡീസുമായുള്ള പരമ്പരയിലും അദ്ദേഹം തിരിച്ചെത്താന്‍ സാധ്യത കുറവാണ്. ഹാദിക്കിനു പകരം വെങ്കടേഷ് അയ്യരെയാണ് രണ്ടു പരമ്പരകളിലും ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് വിന്‍ഡീസിനെതിരേ വെങ്കടേഷിനു പകരം റിഷി ധവാനെ ടീമിലുള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി ആലോചിക്കുന്നത്.

Story first published: Wednesday, January 26, 2022, 11:50 [IST]
Other articles published on Jan 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+