Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ബിഷ്‌നോയിയെ പുറത്ത് ഇരുത്തരുത്! ഉറപ്പായും കളിപ്പിക്കണം, കാരണങ്ങള്‍

ഒരിടവേളയ്ക്കു ശേഷം യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ് ഇന്ത്യന്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ അഞ്ചു ടി20കളുടെ പരമ്പരയിലാണ് താരം ഇടം നേടിയിരിക്കുന്നത്. കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ഇന്ത്യക്കു വേണ്ടി ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടക്കാന്‍ ബിഷ്‌നോയ്ക്കു കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടിയും ബിഷ്‌നോയ് മിന്നിച്ചിരുന്നു. ബിഷ്‌നോയിയെക്കൂടാതെ വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇടം നേടിയിരിക്കുന്ന മറ്റു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരാണ്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

RAVI BISHNOI

ഇവരില്‍ ആരൊക്കെയായിരിക്കും പ്ലെയിങ് ഇലവനില്‍ ഇന്ത്യ ഉള്‍പ്പെടുത്തുക എന്നാണ് ഇനി അറിയാനുള്ളത്. ടി20 പരമ്പരയില്‍ തീര്‍ച്ചയായും ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമര്‍ഹിക്കുന്ന താരമാണ് ബിഷ്‌നോയ്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

കരീബിയയിലെ സാഹചര്യങ്ങള്‍ സ്ലോ ബൗളര്‍മാരെ തുണയ്ക്കുന്നതാണ് എന്നതാണ് ആദ്യത്തെ കാരണം. അക്ഷര്‍, ചഹല്‍, കുല്‍ദീപ്, ബിഷ്‌നോയ് എന്നീ നാലു സ്പിന്നര്‍മാരില്‍ അക്ഷറിനായിരിക്കും ആദ്യം പ്ലെയിങ് ഇലവനിലേക്കു വിളിയെത്തുക. രണ്ടു പേസര്‍മാരും മൂന്നാം പേസറായി ഹാര്‍ദിക് പാണ്ഡ്യയും പന്തെറിഞ്ഞാല്‍ രണ്ടു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരെ ഇന്ത്യക്കു കളിപ്പിക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ അക്ഷറിനൊപ്പം ബിഷ്‌നോയിയെ ഇന്ത്യ പരീക്ഷിക്കണം.

ഈ തരത്തിലുള്ള സാഹചര്യങ്ങളില്‍ വളരെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ വിന്‍ഡീസില്‍ പര്യടനം നടത്തിയപ്പോള്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും ബിഷ്‌നോയ് പിഴുതത് എട്ടു വിക്കറ്റുകളായിരുന്നു.

ആകെ 10.4 ഓവറുകള്‍ ബൗള്‍ ചെയ്ത താരം 69 റണ്‍സ് വിട്ടുകൊടുത്തായിരുന്നു എട്ടു പേരെ പുറത്താക്കിയത്. അതിനാല്‍ തന്നെ വരാനിരിക്കുന്ന പരമ്പരയില്‍ ബിഷ്‌നോയിയെ ഇന്ത്യ കളിപ്പിച്ചേ തീരൂ.

ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ പതറുന്നുവെന്നതാണ് ബിഷ്‌നോയിയെ ഇന്ത്യ കളിപ്പിക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം. ഏകദിന ലോകകപ്പിനു യോഗ്യത നേടാനാവാതെ നാണംകെട്ട വിന്‍ഡീസ് അതിന്റെ ക്ഷീണം ഇന്ത്യക്കെതിരായ പരമ്പര നേട്ടത്തോടെ തീര്‍ക്കാനായിരിക്കും ശ്രമിക്കുക.

ഇന്ത്യക്കെതിരേ നന്നായി പെര്‍ഫോം ചെയ്യാനായാല്‍ അതു വരാനിരിക്കുന്ന പരമ്പരകളില്‍ തങ്ങള്‍ക്കു ആത്മവിശ്വാസം നല്‍കുമെന്നു അവര്‍ക്കറിയാം. അതിനാല്‍ ഇന്ത്യക്കെതിരേ എന്തു വില കൊടുത്തും പരമ്പര വിജയത്തിനായി വിന്‍ഡീസ് പൊരുതുമെന്നുറപ്പാണ്.

RAVI BISHNOI

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളിലെ മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ സ്വന്തം നാട്ടില്‍ കളിച്ചിട്ടുള്ള ടി20കളില്‍ ലെഗ് സ്പിന്നര്‍മാര്‍ക്കെതിരേ വിന്‍ഡീസ് ബാറ്റര്‍മാര്‍ പതറിയതായി കാണാന്‍ നമുക്കു സാധിക്കും. 2021 മുതലെടുത്താല്‍ ഈ തരത്തിലുള്ള ബൗളര്‍മാര്‍ക്കെതിരേ ഒരോവറില്‍ എട്ടില്‍ താഴെ റണ്‍സ് മാത്രമേ വിന്‍ഡീസ് നിരയിലെ അപകടകാരികളായ ബാറ്റര്‍മാരായ നിക്കോളാസ് പൂരന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, എവിന്‍ ലൂയിസ് എന്നിവര്‍ക്കു നേടാനായിട്ടുളളൂ.

വളരെ അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമില്‍ നിന്നുമൊഴിവാക്കപ്പെട്ട താരമാണ് ബിഷ്‌നോയ്. അതുകൊണ്ടു തന്നെ അദ്ദേഹം പ്ലെയിങ് ഇലവനില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്നുവെന്നതാണ് മൂന്നാമത്തെ കാരണം. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി ബിഷ്‌നോയിയുടെ റെക്കോര്‍ഡ് വളരെ മികച്ചതാണ്. 10 മല്‍സരങ്ങളില്‍ നിന്നും 17.13 ശരാശരിയില്‍ 7.08 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. ഈ 10 ടി20കളില്‍ ഒരിക്കല്‍ മാത്രമേ തന്റെ സ്‌പെല്ലില്‍ 40ന് മുകളില്‍ റണ്‍സ് ബിഷ്‌നോയ് വഴങ്ങിയിട്ടുള്ളൂ.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലായിരുന്നു ഇന്ത്യക്കു വേണ്ടി താരം അവസാനമായി കളിച്ചത്. അന്നു ചിരവൈരികളായ പാകിസ്താനെതിരായ മല്‍സരത്തില്‍ നാലോവറില്‍ 26 റണ്‍സിനു ഒരു വിക്കറ്റും താരം നേടിയിരുന്നു.

പാക് നായകന്‍ ബാബര്‍ ആസമിന്റെ വിലപ്പെട്ട വിക്കറ്റാണ് ബിഷ്‌നോയ് സ്വന്തമാക്കിയത്. പക്ഷെ കളിയില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അതിനു ശേഷമുള്ള ടി20 ലോകകപ്പിലോ, മറ്റു ദ്വിരാഷ്ട്ര പരമ്പരകളിലോ ബിഷ്‌നോയ്ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിട്ടില്ല.

Story first published: Friday, July 7, 2023, 8:30 [IST]
Other articles published on Jul 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+