IND vs WI: സഞ്ജുവും കളിച്ചു, എവിടെ ഇഷാന്‍? രണ്ടു പേര്‍ കരിയര്‍ തകര്‍ക്കുന്നു!
വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന് ഇന്ത്യ അവസരം നല്‍കാത്തതില്‍ രോഷം പ്രകടിപ്പിച്ച് ആരാധകര്‍. ശനിയാഴ്ച നടന്ന നാലാം ടി20യില്‍ ഇന്ത്യന്‍ ടീമില്‍ മൂന്നു മാറ്റങ്ങള്‍ വരുത്തിയിട്ടും ഇഷാന് മാത്രം നറുക്കുവീണില്ല. ഇതോടെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ ആഞ്ഞടിച്ചത്.

അടുത്തിടെ വരെ ഇന്ത്യക്കു വേണ്ടി ടി20യില്‍ സ്ഥിരമായി ഓപ്പണ്‍ ചെയ്തു കൊണ്ടിരുന്ന താരമാണ് ഇഷാന്‍. പക്ഷെ അവസാനമായി കളിച്ച ആറു ടി2കളിലും അദ്ദേഹത്തിനു പുറത്തിരിക്കേണ്ടി വന്നു. ഇതോടെ വരാനിരിക്കുന്ന ഏഷ്യാ കപ്പ്, ടി20 ലോകകപ്പ് എന്നിവയില്‍ ഇഷാന് ഇടം ലഭിക്കുമോയെന്ന കാര്യം പോലും സംശയത്തിലായിരിക്കുകയാണ്. വിന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയിലെ നാലു മല്‍സരങ്ങളിലും മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ ഓപ്പണിങില്‍ പരീക്ഷിച്ചത്.

ഇഷാന്‍ കിഷന് നീതി വേണമെന്നായിരുന്നു ബിസിസിഐയെ ടാഗ് ചെയ്ത് കൊണ്ട് ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നിവര്‍ക്കു പിന്നില്‍ ഇന്ത്യയുടെ സെക്കന്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്നു ഇഷാന്‍ കിഷന്‍. ഈ വര്‍ഷം കളിച്ച മല്‍സരങ്ങളില്‍ ഭേദപ്പെട്ട പ്രകടനം തരം നടത്തി. പെട്ടെന്ന് തുടര്‍ച്ചയായി ആറു ടി20കളില്‍ ഇഷാന് അവസരം ലഭിക്കാതെ ആയിരിക്കുകയാണെന്നായിരുന്നു ഒരു പ്രതികരണം.
IND vs ZIM: രണ്ടു പേര്‍ക്ക് പര്യടനം നിര്‍ണായകം, മിന്നിയാല്‍ ഇന്ത്യന്‍ ലോകകപ്പ് ടീമിലേക്ക്!

കുറഞ്ഞത് ഏഷ്യാ കപ്പിലെങ്കിലും സൂര്യകുമാര്‍ യാദവായിരിക്കും ഇന്ത്യയുടെ ഓപ്പണറെന്നാണ് തോന്നുന്നത്. സഞ്ജു സാംസണ്‍ കളിച്ചു, പക്ഷെ ഇഷാന്‍ കിഷന് എന്തു സംഭവിച്ചുവെന്ന് ഒരു യൂസര്‍ ചോദിക്കുന്നു.
ഇഷാന്‍ കിഷനെ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇപ്പോള്‍ മറന്നുപോയിരിക്കുകയാണെന്നു ഒരു യൂസര്‍ പ്രതികരിച്ചു.

രാഹുല്‍ ദ്രാവിഡും രോഹിത് ശര്‍മയും ഇഷാന്‍ കിഷന്റെ കരിയര്‍ തകര്‍ക്കുകയാണെന്നു ഒരു യൂസര്‍ ട്വിറ്ററിലൂടെ ആഞ്ഞടിച്ചു.
ഇഷാന്‍ കിഷന് എന്തു തെറ്റാണ് ചെയ്തതെന്നു മറ്റൊരു യൂസര്‍ ചോദിക്കുന്നു.
ഇഷാന്‍ കിഷന് ഇതിലും അവസരമില്ലേ? ഖേദകരമെന്നായിരുന്നു മറ്റൊരു പ്രതികരണം.
Asia Cup 2022: രാഹുലും ചാഹറും തിരിച്ചെത്തും, സഞ്ജുവിന് ചാന്‍സില്ല- ഇന്ത്യന്‍ ടീം ഉടന്‍

കഴിഞ്ഞ മാസത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയിലാണ് ഇഷാന്‍ കിഷന്‍ അവസാനമായി ഇന്ത്യയുടെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. ആദ്യ ടി20യില്‍ താരം ഓപ്പണറായി ഇറങ്ങിയിരുന്നു. അതിനു മുമ്പ് സൗത്താഫ്രിക്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ മികച്ച പ്രകടനായിരുന്നു ഇഷാന്‍ കാഴ്ചവച്ചത്. 41.2 ശരാശരിയില്‍ 150.3 സ്‌ട്രൈക്ക് റേറ്റോടെ അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 206 റണ്‍സ് താരം നേടിയിരുന്നു.

അവസാനമായി കളിച്ച അഞ്ചു ടി20കളെടുത്താല്‍ കാര്യമായി തിളങ്ങാന്‍ ഇഷാന് സാധിച്ചിട്ടില്ലെന്നു കാണാം. 15, 26, 3, 16, 8 എന്നിങ്ങനെയാണ് സ്‌കോറുകള്‍. ഈ കാരണത്താല്‍ തന്നെയാവാം താരത്തിനു പിന്നീട് അവസരം ലഭിക്കാതെ പോയതെന്നാണ് സൂചനകള്‍.
അന്താരാഷ്ട്ര കരിയറെടുത്താല്‍ ഇതുവരെ ടി20യില്‍ 31.29 ശരാശരിയില്‍ 532 റണ്‍സാണ് ഇഷാന്റെ സമ്പാദ്യം. നാലു ഫിഫ്റ്റികളുള്‍പ്പെടെയാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications