Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 12 വിക്കറ്റ്, ഫൈനലില്‍ തഴഞ്ഞവര്‍ കണ്ടില്ലേ? വോണിന്‍റെ റെക്കോര്‍ഡ് തകര്‍ത്ത് അശ്വിന്‍!

ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ തന്നെ പുറത്തിരുത്തി അപമാനിച്ചതിന് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഗംഭീര പ്രകടനവുമായി കളിക്കളത്തില്‍ മറുപടി നല്‍കിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡൊമിനിക്കയില്‍ നടന്ന ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി 12 വിക്കറ്റുകള്‍ പിഴുതാണ് ടീം മാനേജ്‌മെന്‍റിനെ അദ്ദേഹം സ്തബ്ധനാക്കിയത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റുകളെടുത്ത അശ്വിന്‍ രണ്ടാമിന്നിങ്‌സില്‍ കൊയ്തത് ഏഴു വിക്കറ്റുകളാണ്.

വിന്‍ഡീസിന്റെ 20 വിക്കറ്റുകളില്‍ 12ഉം അശ്വിന്‍ നേടിയെന്നു കാണുമ്പോഴാണ് എത്ര മാത്രമാണ് അദ്ദേഹത്തിന്റെ ആധിപത്യമെന്നു ബോധ്യമാവുക. അശ്വിന്റെ മികവില്‍ മൂന്നു ദിവസം കൊണ്ട് വിന്‍ഡീസിനെ ഇന്നിങ്‌സിനും 141 റണ്‍സിനും ഇന്ത്യ കെട്ടുകെട്ടിക്കുകയും ചെയ്തു. ഡൊമിനിക്ക ടെസ്റ്റിലെ മാജിക്കല്‍ ബൗളിങിലൂടെ നിരവധി റെക്കോര്‍ഡുകളും അശ്വിന്‍ കടപുഴക്കിയിരിക്കുകയാണ്.

R ASHWIN

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുടെ ഓള്‍ടൈം റെക്കോര്‍ഡിനൊപ്പം അശ്വിന്‍ എത്തിയെന്നതാണ്. ടെസ്റ്റില്‍ ഏറ്റവുമധികം തവണ 10 വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ ബൗളറെന്ന ഓള്‍ടൈം റെക്കോര്‍ഡ് നേരത്തേ കുംബ്ലെയ്ക്കു അവകാശപ്പെട്ടതായിരുന്നു.

എട്ടു തവണയായിരുന്നു അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. വിന്‍ഡീസിനെതിരേ രണ്ടിന്നിങ്‌സുകളിലും ഫൈഫറുകള്‍ നേടിയതോടെ അശ്വിനും ഈ റെക്കോര്‍ഡിനൊപ്പം എത്തിയിരിക്കുകയാണ്. അഞ്ചു തവണ 10 വിക്കറ്റ് നേട്ടം കൈവരിച്ച മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങാണ് മൂന്നാംസ്ഥാനത്ത്.

ആദ്യ ഇന്നിങ്‌സില്‍ 60 റണ്‍സ് വഴങ്ങിയായിരുന്നു വിന്‍ഡീസിനെതിരേ അശ്വിന്‍ അഞ്ചു പേരെ പുറത്താക്കിയത്. ടെസ്റ്റില്‍ അദ്ദേഹത്തിന്റെ 33ാമത് ഫൈഫറായിരുന്നു ഇത്. ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്‌സനെ ഇതോടെ അശ്വിന്‍ പിന്തള്ളുകയും ചെയ്തിരുന്നു.

രണ്ടാമിന്നിങ്‌സിലും അഞ്ചിനു മുകളില്‍ പേരെ പുറത്താക്കിയതോടെ മുന്‍ ശ്രീലങ്കന്‍ സ്പിന്നര്‍ രംഗന ഹെരാത്തിന്‍റെ (34 തവണ) റെക്കോര്‍ഡിനൊപ്പം ഇന്ത്യന്‍ സ്പിന്നര്‍ എത്തിയിരിക്കുകയാണ്. ഒരു തവണ കൂടി അഞ്ചു പേരെ പുറത്താക്കിയാല്‍ കുംബ്ലെയ്‌ക്കൊപ്പം (35) അശ്വിന്‍ എത്തുകയും ചെയ്യും.

കരിയറില്‍ രണ്ടാം തവണയാണ് ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും അശ്വിന്‍ അഞ്ചു വിക്കറ്റുകള്‍ കൊയ്തത്. ഓള്‍ടൈം ലിസ്റ്റില്‍ അദ്ദേഹം സിഡ്‌നി ബാണ്‍സിന്റെ നേട്ടത്തിനൊപ്പമെത്തുകയും ചെയ്തു. മുന്‍ ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ (11) പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.

എട്ടു തവണ രണ്ടിന്നിങ്‌സുകളിലും ഫൈഫറുകള്‍ നേടിയ ഹെരാത്ത് രണ്ടാംസ്ഥാനത്തും നില്‍ക്കുന്നു. വെസ്റ്റ് ഇന്‍ഡീസില്‍ രണ്ടിന്നിങ്‌സുകളിലും അഞ്ചു വിക്കറ്റ് നേട്ടം കുറിച്ച ആദ്യ ഇന്ത്യന്‍ ബൗളറായി ഡൊമിനിക്ക ടെസ്റ്റിലൂടെ അശ്വിന്‍ മാറിയിട്ടുണ്ട്.

R ASHWIN

വിജയിച്ച ടെസ്റ്റുകളില്‍ ഏറ്റവുമധികം ഫൈഫറുകള്‍ നേടിയവരുടെ ലിസ്റ്റില്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെ മറികടന്ന് അശ്വിന്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. 28ാം തവണയാണ് അദ്ദേഹത്തിനു ഇതിനു സാധിച്ചത്. ഇനി മുരളീധരന്‍ മാത്രമേ അശ്വിനു മുന്നിലുള്ളൂ. മുന്‍ ശ്രീലങ്കന്‍ വിസ്മയം 41 തവണയാണ് സ്വന്തം ടീം ജയിച്ച ടെസ്റ്റുകളില്‍ ഫൈഫറുകള്‍ നേടിയിട്ടുള്ളത്.

മല്‍സരശേഷം അശ്വിന്റെയും മറ്റൊരു സ്പിന്നറും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജഡേജയുടെയും പ്രകടനത്തെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഭിനന്ദിക്കുകയും ചെയ്തു. ഈ മല്‍സരഫലം അവരെക്കുറിച്ച് സംസാരിക്കുകയാണ്. കുറച്ചുകാലമായി അവര്‍ ഇതു ചെയ്തു കൊണ്ടേയിരിക്കുന്നു. അശ്വിനെയും ജഡേജയെയും പറ്റി കൂടുതലായൊന്നും പറയാനില്ല.

അവര്‍ക്കു സ്വയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ഇത്തരം പിച്ചുകളില്‍ ഇവരെ പോലെയുള്ള കളിക്കാരുള്ളത് എല്ലായ്‌പ്പോഴും അനുഗ്രഹം തന്നെയാണ്. അശ്വിനും ജഡേജയും ഒരുപോലെ സൂപ്പറായിരുന്നു. പ്രത്യേകിച്ചും അശ്വിന്‍ വന്നതും ഈ രീതിയില്‍ ബൗള്‍ ചെയ്തതും ശരിക്കും ക്ലാസ് തന്നെയായിരുന്നുവെന്നും രോഹിത് വ്യക്തമാക്കി.

Story first published: Saturday, July 15, 2023, 9:57 [IST]
Other articles published on Jul 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+