Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: മക്കോയ് കിങ്! ഇന്ത്യയുടെ കഥ കഴിച്ച് വിന്‍ഡീസ്, മൂന്നാമങ്കം ഇന്ന്

സെന്റ് കിറ്റ്‌സ്: ടി20 പരമ്പരയില്‍ തൂത്തുവാരല്‍ നടക്കില്ലെന്നു മുന്നറിയിപ്പ് നല്‍കി രണ്ടാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഗംഭീര തിരിച്ചുവരവ്. അഞ്ചു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് രണ്ടമങ്കത്തില്‍ ആതിഥേയര്‍ സ്വന്തമാക്കിയത്. ഇതോടെ വിന്‍ഡീസ് പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയും ചെയ്തു. മൂന്നാമത്തെ മല്‍സരം ഇന്നു രാത്രി എട്ടു മണിക്കു നടക്കും.

ആദ്യ കളിയില്‍ 68 റണ്‍സിന്റെ ആധികാരിക വിജയം കൊയ്ത ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയാണ് രണ്ടാമത്തെ മല്‍സരത്തില്‍ നേരിട്ടത്. ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ തന്നെ വിന്‍ഡീസ് ജയം മണത്തിരുന്നു. നാലു ബോള്‍ ബാ്ക്കിനില്‍ക്കെ അവര്‍ അതു നേടിയെടുക്കുകയും ചെയ്തു.

1

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യക്കു 138 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 19.4 ഓവറില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയും ചെയ്തു. ഇന്ത്യന്‍ നിരയില്‍ ഭൂരിഭാഗം പേരും അലക്ഷ്യമായ ഷോട്ടുകള്‍ കളിച്ചാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ആറു വിക്കറ്റുകള്‍ പിഴുത ഒബെഡ് മക്കോയ് ഇന്ത്യയുടെ അന്തകനായി മാറുകയും ചെയ്്തു. നാലോവറില്‍ ഒരു മെയ്ഡനടക്കം 17 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് മക്കോയ് ആറു പേരെ പുറത്താക്കിയത്. ജേസണ്‍ ഹോള്‍ഡര്‍ക്ക് രണ്ടു വിക്കറ്റും ലഭിച്ചു.

2

ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടോപ്‌സ്‌കോററായത്. ആദ്യ കളിയില്‍ ടീമിന്റെ വിജയശില്‍പ്പികളായിരുന്ന നായകന്‍ രോഹിത് ശര്‍മയ്ക്കും ഫിനിഷര്‍ ദിനേശ് കാര്‍ത്തിക്കിനും ഈ കളിയില്‍ കാര്യമായൊന്നും ചെയ്യാനായില്ല.രോഹിത് ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ ഡിക്കെ ഏഴു റണ്‍സിനും പുറത്തായി.

3

ഹാര്‍ദിക് 31 ബോളില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയുമടിച്ചു. രവീന്ദ്ര ജഡേജ(27)), റിഷഭ് പന്ത് (24) എന്നിവരാണ് 20 പ്ലസ് നേടിയ മറ്റുള്ളവര്‍. സൂര്യകുമാര്‍ യാദവ് (11), ശ്രേയസ് അയ്യര്‍ (10), ആര്‍ അശ്വിന്‍ (10), ഭുവനേശ്വര്‍ കുമാര്‍ (1), ആവേശ് ഖാന്‍ (8), അര്‍ഷ്ദീപ് സിങ് (1*) എന്നിവരെല്ലാം ഫ്‌ളോപ്പായി.

4

റണ്‍ചേസില്‍ വിന്‍ഡീസിന്റെ വിജയശില്‍പ്പിയായത് ഓപ്പണര്‍ ബ്രെന്‍ഡന്‍ കിങായിരുന്നു. അദ്ദേഹം 68 റണ്‍സുമായി വിജയത്തിനു ചുക്കാന്‍ പിടിച്ചു. 52 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമായിരുന്നു ഇത്. വിക്കറ്റ് കീപ്പര്‍ ഡെവന്‍ തോമസ് പുറത്താവാകതെ 31 റണ്‍സുമെടുത്തു.
തുടക്കത്തില്‍ തന്നെ രണ്ടോ, മൂന്നോ വിക്കറ്റ് ലഭിച്ചാല്‍ മാത്രമേ ഇന്ത്യക്കു വിജയസാധ്യതയുണ്ടായിരുന്നുള്ളൂ. ഓപ്പണിങ് വിക്കറ്റില്‍ കിങ്- കൈല്‍ മയേഴ്‌സ് ജോടി 46 റണ്‍സെടുത്തപ്പോള്‍ തന്നെ ഇന്ത്യ പരുങ്ങലിലായിരുന്നു.

5

തുടരെ രണ്ടാമത്തെ മല്‍സരത്തിലും ടോസ് ലഭിച്ച വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റത്തോടെയാണ് ഇന്ത്യ കളിച്ചത്. രവി ബിഷ്‌നോയ്ക്കു പകരം ആവേശ് ഖാന്‍ ടീമിലേക്കു വരികയായിരുന്നു. വിന്‍ഡീസ് ടീമില്‍ രണ്ടു മാറ്റങ്ങള്‍ വരുത്തി. ഷമാറ ബ്രൂക്ക്‌സ്, കീമോ പോള്‍ എന്നിവരാണ് പുറത്തുപോയത്. നിശ്ചയിച്ചതിനേക്കാള്‍ മൂന്നു മണിക്കൂര്‍ വൈകിയാണ് മല്‍സരം തുടങ്ങിയത്. ഇന്ത്യന്‍ ടീമിന്റെ ലഗ്ഗേജ് എത്താന്‍ വൈകിയതിനെ തുടര്‍ന്നായിരുന്നു ഇത്.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

വെസ്റ്റ് ഇന്‍ഡീസ്- കൈല്‍ മയേഴ്സ്, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, ഡെവന്‍ തോമസ്, റോമന്‍ പവെല്‍, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹൊസെയ്ന്‍, ഒഡെയ്ന്‍ സ്മിത്ത്, അല്‍സാറി ജോസഫ്, ഒബെഡ് മക്കോയ്,

Story first published: Tuesday, August 2, 2022, 8:38 [IST]
Other articles published on Aug 2, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+