Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: സഞ്ജുവെത്തും, രണ്ട് പുതുമുഖങ്ങള്‍! വിന്‍ഡീസ് ടി20 പരമ്പരക്കുള്ള സാധ്യതാ ടീമിതാ

മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ്. ജൂലൈയിലും ആഗസ്റ്റിലുമായാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം നടക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന, ടി20 പരമ്പരയും രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയുമാണ് ഇരു ടീമും തമ്മില്‍ കളിക്കുന്നത്. മത്സരത്തിന്റെ സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

2024ല്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇനിയുള്ള ടി20 പരമ്പരകളെല്ലാം ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്. ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ ഇന്ത്യക്ക് കണ്ടെത്തേണ്ടതായുണ്ട്. വെസ്റ്റ് ഇന്‍ഡീസ് ടി20യിലെ വന്‍ ശക്തികളാണ്. അവരുടെ മടയിലേക്ക് ഇന്ത്യയെത്തുമ്പോള്‍ ഏറ്റവും മികച്ച ടീമിനെ കളത്തിലിറക്കാതെ പരമ്പര നേടാനാവില്ല. ടി20 പരമ്പരയില്‍ ഇന്ത്യ കളത്തിലിറക്കാന്‍ സാധ്യതയുള്ള ടി20 ടീമിനെ പരിശോധിക്കാം.

sanju samson

ഓപ്പണര്‍മാരായി ശുബ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും അവസരം ലഭിച്ചേക്കും. ഇടത്-വലത് കൂട്ടുകെട്ട് നിലനിര്‍ത്താന്‍ ഇരുവര്‍ക്കും അവസരം നല്‍കാനാണ് സാധ്യത. രോഹിത് ശര്‍മയെ ഇനി ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിച്ചേക്കില്ല. അതുകൊണ്ട് തന്നെ അദ്ദേഹം ടെസ്റ്റ്, ഏകദിന ടീമില്‍ ഒതുങ്ങിയേക്കും. ബാക്കപ്പ് ഓപ്പണറായി യശ്വസി ജയ്‌സ്വാളിനെ ഇന്ത്യ പരിഗണിച്ചേക്കും. പുതുമുഖ ഓപ്പണറായി താരം ടീമിലിടം പിടിക്കാന്‍ സാധ്യത കൂടുതലാണ്.

ഇത്തവണത്തെ ഐപിഎല്ലില്‍ രാജസ്ഥാനായി ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ ജയ്‌സ്വാളിനായിരുന്നു. ഭാവിയില്‍ ഇന്ത്യയുടെ ഓപ്പണറാവാന്‍ വലിയ സാധ്യത കല്‍പ്പിക്കുന്നവനാണ് ജയ്‌സ്വാള്‍. സീനിയര്‍ താരം വിരാട് കോലിക്കും വിശ്രമം അനുവദിച്ചേക്കും. ഐപിഎല്ലിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനും ശേഷം നടക്കുന്ന പരമ്പരയാണിത്. അതുകൊണ്ട് തന്നെ കോലിയെ ടെസ്റ്റ്, ഏകദിന പരമ്പരയില്‍ കളിപ്പിച്ച് ടി20യില്‍ വിശ്രമം അനുവദിച്ചേക്കും.

റുതുരാജ് ഗെയ്ക് വാദിനെ ഇന്ത്യ ടീമിലേക്കെത്തിച്ചേക്കും. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുന്ന റുതുരാജിനെ ഇന്ത്യ പിന്തുണക്കേണ്ടത് അത്യാവശ്യമാണ്. പതിയെ തുടങ്ങി വലിയ സ്‌കോറിലേക്ക് ഉയരാന്‍ കഴിവുള്ള താരമാണ് റുതുരാജ്. 16ാം സീസണില്‍ 14 മത്സരത്തില്‍ നിന്ന് 590 റണ്‍സാണ് റുതുരാജ് നേടിയത്. സഞ്ജു സാംസണെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇന്ത്യ പരിഗണിച്ചേക്കും. രാജസ്ഥാന്‍ റോയല്‍സ് നായകനെന്ന നിലയില്‍ സഞ്ജു ഇത്തവണ വലിയ മികവ് കാട്ടിയില്ല.

സ്ഥിരതയുടെ കാര്യത്തിലും പ്രശ്‌നമുണ്ടായിരുന്നെങ്കിലും ഇന്ത്യ സഞ്ജുവിന് അവസരം നല്‍കിയേക്കും. 360 ഡിഗ്രി താരം സൂര്യകുമാര്‍ യാദവ് ടീമിന്റെ നട്ടെല്ലായി ഒപ്പമുണ്ടായേക്കും. ഇത്തവണത്തെ ഐപിഎല്ലില്‍ ഗംഭീര പ്രകടനമാണ് സൂര്യ കാഴ്ചവെച്ചത്. റിങ്കു സിങ്ങിന് ഇന്ത്യ ആദ്യ വിളി നല്‍കിയേക്കും. ലോകകപ്പ് മുന്നില്‍ക്കണ്ട് റിങ്കുവിനെപ്പോലൊരു യുവ ഫിനിഷറെ ഇന്ത്യ വളര്‍ത്തേണ്ടതായുണ്ട്.

നയിക്കാന്‍ ഹര്‍ദിക് പാണ്ഡ്യയുണ്ടാവും. ഗുജറാത്ത് ടൈറ്റന്‍സിനെ അരങ്ങേറ്റ സീസണില്‍ കപ്പടിപ്പിക്കുകയും തുടര്‍ച്ചയായി രണ്ടാം സീസണില്‍ ഫൈനലിലെത്തിക്കുകയും ചെയ്ത താരമാണ് ഹര്‍ദിക്. ഇന്ത്യയുടെ അടുത്ത നായകനായി ഇതിനോടകം സീറ്റുറപ്പിക്കാന്‍ ഹര്‍ദിക്കിന് സാധിച്ചിട്ടുണ്ട്. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരായി ടീമിലെത്തിയേക്കും. രണ്ട് പേരും മികച്ച ഫോമിലാണ് കളിക്കുന്നത്.

hardik pandya

പേസ് നിരയില്‍ മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ്, ദീപക് ചഹാര്‍ എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും. സിറാജ് ഗംഭീര പ്രകടനമാണ് ഐപിഎല്ലില്‍ കാഴ്ചവെച്ചത്. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമനായെങ്കിലും മുഹമ്മദ് ഷമിയെ ഇന്ത്യ ടി20യിലേക്ക് പരിഗണിച്ചേക്കില്ല. ഇടം കൈയന്‍ പേസറായി അര്‍ഷദീപ് സിങ്ങിനെ ഇന്ത്യ പിന്തുണച്ചേക്കും. സ്പിന്നര്‍മാരായി യുസ് വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും ടീമിലെത്തിയേക്കും.

സാധ്യതാ ടി20 ടീം- ശുബ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, യശ്വസി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ് (vs) , റിങ്കു സിങ്, ഹര്‍ദിക് പാണ്ഡ്യ (c), രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, അര്‍ഷദീപ് സിങ്, ദീപക് ചഹാര്‍, യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്‌

Story first published: Thursday, June 1, 2023, 12:13 [IST]
Other articles published on Jun 1, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+