Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: 'ഞാനാ പറയുന്നേ, റിവ്യു എടുത്തോ'- രോഹിത്തിനോടു കോലി, പക്ഷെ പിഴച്ചു, എങ്കിലും രക്ഷപ്പെട്ടു!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തില്ലെങ്കിലും നിര്‍ണായക ഘട്ടങ്ങളില്‍ ഇടപെടുന്ന പതിവ് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി തെറ്റിച്ചില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആദ്യ ടി20 മല്‍സരത്തില്‍ റിവ്യു എടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ നായകന്‍ രോഹിത് ശര്‍മ ശങ്കിച്ചു നിന്നപ്പോള്‍ കോലി ഇടപെടുകയും റിവ്യു എടുക്കണമെന്നു പറയുകയുമായിരുന്നു.

1

നേരത്തേ വെസ്റ്റ് ഇന്‍ഡീസിനെതിരേ തന്നെ നടന്ന ഏകദിന പരമ്പരയിലും കോലി ഇതേ രീതിയില്‍ രോഹിത്തിന്റെ സഹായത്തിനെത്തിയിരുന്നു. അന്നും രോഹിത്തിന് റിവ്യു എടുക്കണമോയെന്ന കാര്യത്തില്‍ രണ്ടു മനസ്സായിരുന്നു. ഒടുവില്‍ എടുക്കാമെന്നു കോലി പറഞ്ഞതോടെ അദ്ദേഹം ഡിആര്‍എസ് എടുക്കുകയും വിക്കറ്റ് ലഭിക്കുകയും ചെയ്തിരുന്നു. പക്ഷെ കഴിഞ്ഞ ദിവസം നടന്ന ആദ്യ ടി20യില്‍ പക്ഷെ കോലിയുടെ കണക്കുകൂട്ടല്‍ പിഴച്ചു. റിവ്യു എടുത്തെങ്കിലും അതു വിജയിച്ചില്ല.

2

അരങ്ങേറ്റ മല്‍സരം കളിച്ച യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ് എറിഞ്ഞ ആദ്യ ഓവറിലായിരുന്നു രോഹിത് ശര്‍മയെ റിവ്യു എടുക്കാന്‍ വിരാട് കോലി സഹായിച്ചത്. റോസ്റ്റണ്‍ ചേസായിരുന്നു ക്രീസില്‍. ബിഷ്‌നോയുടെ ഗൂഗ്ലി ചേസിനു കളിക്കാനായില്ല. ടേണ്‍ ചെയ്‌സ് ഇതു ലെഗ് സൈഡിലൂടെ പോയപ്പോള്‍ റിഷഭ് ക്യാച്ച് ചെയ്യുകയും പിന്നാലെ സ്റ്റംപ് ചെയ്യുകയുമായിരുന്നു.
ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി ശക്തമായി അപ്പീല്‍ ചെയ്തു. പന്ത് എഡ്ജായിട്ടുണ്ടെന്നോയെന്നതായിരുന്നു ആദ്യത്തെ സംശയം. രണ്ടാമത്തേത് റിഷഭ് സ്റ്റംപ് ചെയ്യുമ്പോള്‍ ചേസ് ക്രീസിനു പുറത്തായിരുന്നോയെന്നതായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ അപ്പീല്‍ പക്ഷെ അംപയര്‍ തള്ളി. നോട്ടൗട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. മാത്രമല്ല വൈഡ് വിളിക്കുയും ചെയ്തു.

3

അംപയര്‍ വൈഡ് വിളിച്ചത് രോഹിത് ശര്‍മയെയും ഇന്ത്യന്‍ താരങ്ങളെയും അമ്പരപ്പിച്ചു. കാരണം വിക്കറ്റ് ലഭിക്കാന്‍ രണ്ടു സാധ്യതയുള്ളിടത്തായിരുന്നു അംപയര്‍ ഇത്തരമൊരു വിധി പറഞ്ഞത്. ഇതോടെ രോഹിത് ഡിആര്‍എസ് എടുക്കണോ, വേണ്ടയോ എന്നാലോചിച്ചു നിന്നു. ഇതിനിടെയാണ് വിരാട് കോലി അടുത്തേക്കു വന്നത്.
ഞാനാ പറയുന്നത്, നീ റിവ്യു എടുക്കൂയെന്നു രോഹിത്തിനോടു കോലി പറയുന്നത് സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാമായിരുന്നു. ഇതോടെ രോഹിത് ഡിആര്‍എ,് എടുക്കുകയും ചെയ്തു.

4

എന്നാല്‍ രോഹിത് ശര്‍മ റിവ്യു എടുക്കുന്നതിനു മുമ്പ് തന്നെ സ്‌ക്വയര്‍ ലെഗ് അംപയറും സ്റ്റംപിങിനു റിവ്യു വിളിച്ചിരുന്നു. പക്ഷെ ഇതു രോഹിത്തിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നില്ല. തേര്‍ഡ് അംപയര്‍ റീപ്ലേ പരിശോധിച്ചപ്പോള്‍ പന്ത് റോസ്റ്റണ്‍ ചേസിന്റെ ബാറ്റിലോ, ഗ്ലൗസിലോ ഉരസിട്ടില്ലെന്നു വ്യക്തമായി. മാത്രമല്ല റിഷഭ് പന്ത് സ്റ്റംപ് ചെയ്യുമ്പോള്‍ ചേസ് ക്രീസില്‍ തന്നെയുണ്ടായിരുന്നെന്നും റീപ്ലേയില്‍ തെളിഞ്ഞു. ഇതോടെ തേര്‍ഡ് അംപയര്‍ അതു വൈഡ് തന്നെയാണെന്ന് സ്ഥിരീകരിച്ചു.

5

എങ്കിലും ഇന്ത്യ ഒരു ഡിആര്‍എസ് അവസരം നഷ്ടമാവാതെ രക്ഷപ്പെട്ടു. കാരണം രോഹിത് ശര്‍മയേക്കാള്‍ മുമ്പ് തന്നെ സ്‌ക്വയര്‍ ലെഗ് അംപയര്‍ റിവ്യു എടുത്തിരുന്നു. അതുകൊണ്ടു തന്നെ വിരാട് കോലിയുടെ നിര്‍ദേശത്തെ തുടര്‍ന്നു റിവ്യു വിളിക്കാനുള്ള രോഹത്തിന്റെ തീരുമാനം പാളിയെങ്കിലും അതു ഇന്ത്യക്കു തിരിച്ചടിയായില്ല

6

അതേസമയം, മല്‍സരത്തില്‍ ആറു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ ഇന്ത്യ ഏഴു വിക്കറ്റിനു 157 റണ്‍സിലൊതുക്കി. 61 റണ്‍സെടുത്ത നിക്കോളാസ് പൂരനാണ് ബാറ്റിങ് തകര്‍ച്ച നേരിട്ട വിന്‍ഡീസിനെ രക്ഷിച്ചത്. 43 ബോളില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.
റണ്‍ചേസില്‍ ഇന്ത്യ ഏഴു ബോളുകള്‍ ബാക്കിനിനില്‍ക്കെ ആറു വിക്കറ്റിനു ലക്ഷ്യം കാണുകയായിരുന്നു. രോഹിത്ത് 40 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ ഇഷാന്‍ കിഷന്‍ 35 റണ്‍സ് നേടി. എന്നാല്‍ ഇന്ത്യയുടെ യഥാര്‍ഥ ഹീറോ സൂര്യകുമാര്‍ യാദവായിരുന്നു. 18 ബോളില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 34 റണ്‍സോടെ പുറത്താവാതെ നിന്ന സൂര്യയാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

Story first published: Thursday, February 17, 2022, 10:37 [IST]
Other articles published on Feb 17, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+