
ദേശീയ ടീമില്‍ കാര്‍ത്തിക്കിനു വീണ്ടും അവസരം നല്‍കിയ ബിസിസിഐയെ അഭിനന്ദിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ബട്ട്. അതോടൊപ്പം പാകിസ്താന്‍ ക്രിക്കറ്റിനെ ട്രോളാനും അദ്ദേഹം മറന്നില്ല. സ്വന്തം യൂടൂബ് ചാനലിലൂടെയായിരുന്നു ബട്ടിന്റെ അഭിപ്രായ പ്രകടനം.

ഭാഗ്യവശാല്‍ ദിനേശ് കാര്‍ത്തിക് ജനിച്ചത് ഇന്ത്യയിലാണ്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വയസ്സില്‍ ഒരു ക്രിക്കറ്റര്‍ക്കു പാകിസ്താനില്‍ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും കളിക്കാന്‍ സാധിക്കില്ലെന്നു സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി.
ഭാവിയിലേക്കു വളരെ മികച്ച രീതിയിലാണ് ഇന്ത്യന്‍ ടീം തയ്യാറെടുപ്പ് നടത്തുന്നത്. തങ്ങളുടെ ബെഞ്ച് സ്‌ട്രെങ്ത്തിന്റെ കാര്യത്തില്‍ ഇന്ത്യ വളരെ ഗൗരവത്തോടെയാണ് കാര്യങ്ങളെ കാണുന്നന്നത്. മാത്രമല്ല വലിയ വേദികളില്‍ യുവതാരങ്ങള്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ യുവതാരങ്ങള്‍ വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഭാവി തലമുറയെ വളരെ ഗൗവത്തോടെയാണ് ഇന്ത്യ കാണുന്നത്. അദ്ഭുതപ്പെടുത്തുന്ന ഒരു ടീമിനെയാണ് ഇന്ത്യ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഏകദിനത്തില്‍ ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു. ടി20കളില്‍ ദിനേശ് കാര്‍ത്തിക് ഫിനിഷറായി കളിച്ചുകൊണ്ടിരിക്കുകയാണ്.

സൂര്യകുമാര്‍ ഒരു ബാറ്ററെന്ന നിലയില്‍ ഓരോ ദിവസവും മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ശ്രേയസ് അയ്യരും ടീമിന്റെ ഭാഗമാണ്. അര്‍ഷ്ദീപ് സിങ് വളരെ നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. ഓവറോള്‍ നോക്കിയാല്‍ ഒരുപാട് പ്രതിഭകള്‍ ഇന്ത്യന്‍ സംഘത്തിലുണ്ടെന്നും സല്‍മാന്‍ ബട്ട് വിലയിരുത്തി.
ബാറ്റിങിനു മുമ്പ് ടോയ്‌ലറ്റിലേക്ക് ഓടുന്ന ധവാന്‍! കാത്തുനില്‍പ്പ് പതിവെന്നു രോഹിത്

പാകിസ്താന്‍ ക്രിക്കറ്റില്‍ ഇപ്പോള്‍ മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവമുണ്ടെന്നു സല്‍മാന്‍ ബട്ട് ചൂണ്ടിക്കാട്ടി. ഷഹീന്‍ അഫ്രീഡിക്കു പേസ് ബൗളിങില്‍ പിന്തുണ നല്‍കാന്‍ മികച്ച ബൗളര്‍മാരില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു. നേരത്തേ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ കാല്‍
മുട്ടിലെ പരിക്കു കാരണം ഷഹീന്‍ കളിച്ചിരുന്നില്ല. ഈ മല്‍സരത്തില്‍ പാകിസ്താന്‍ 246 റണ്‍സിന്റെ വന്‍ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

പുതിയ ബൗളര്‍മാരും ബാറ്റര്‍മാരും അന്താരാഷ്ട്ര ടീമിലേക്കു വരുന്നതു വരെ പാകിസ്താനില്‍ പേസര്‍മാരുടെയും ഓപ്പണര്‍മാരുടെയും അഭാവം പ്രകടമാവുക തന്നെ ചെയ്യും. എങ്കിലും പാകിസ്താന്‍ യുവ ഫാസ്റ്റ് ബൗളര്‍മാരാല്‍ അനുഗ്രഹീതമാണ്. പക്ഷെ പേസ് എന്നത് കുറച്ചു വ്യത്യസ്തമാണ്. ന്യൂബോളില്‍ കഴിവ് ലഭിക്കണമെങ്കില്‍ നിങ്ങള്‍ ന്യൂബോള്‍ കൊണ്ട് ബൗള്‍ ചെയ്യേണ്ടതും പ്രധാനമാണെന്നു സല്‍മാന്‍ ബട്ട് നിരീക്ഷിച്ചു.


Click it and Unblock the Notifications











