Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: പരമ്പര തോറ്റാലെന്താ, ഇന്ത്യക്ക് സന്തോഷിക്കാന്‍ ഇക്കാര്യങ്ങളുണ്ട്! അറിയാം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായെങ്കിലും ടി20 പരമ്പര ടീം കൈവിട്ടിരിക്കുകയാണ്. അഞ്ച് മത്സര ടി20 പരമ്പര 3-2നാണ് വെസ്റ്റ് ഇന്‍ഡീസ് ജയിച്ചത്. ആദ്യ രണ്ട് മത്സരവും വെസ്റ്റ് ഇന്‍ഡീസ് ജയിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് മത്സത്തിലും വിജയത്തോടെ ഇന്ത്യ തിരിച്ചുവന്നു. പരമ്പര വിജയിയെ തീരുമാനിക്കുന്ന അഞ്ചാം മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് വിന്‍ഡീസ് പരമ്പര സ്വന്തമാക്കുകയായിരുന്നു.

പേരുകേട്ട ഇന്ത്യയുടെ യുവനിരക്ക് വലിയ നാണക്കേട് ഉണ്ടാക്കുന്ന തോല്‍വിയാണ് നേരിട്ടത്. ഹാര്‍ദിക് പാണ്ഡ്യയെന്ന നായകന് കീഴില്‍ ഇന്ത്യ ആദ്യമായി ടി20 പരമ്പര തോല്‍ക്കുകയും ചെയ്തു. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടുന്ന തോല്‍വിയാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ നേരിട്ടത്. എന്നാല്‍ ടി20 പരമ്പരയിലെ തോല്‍വിക്കിടയിലും ഇന്ത്യക്ക് സന്തോഷിക്കാന്‍ ചില കാര്യങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഇന്ത്യയുടെ യുവതാരങ്ങളുടെ പ്രകടനമാണ് ഇതില്‍ എടുത്തു പറയേണ്ടത്. തിലക് വര്‍മ, യശ്വസി ജയ്‌സ്വാള്‍ എന്നിവര്‍ മികവ് കാട്ടി വളര്‍ന്നുവരുന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. ഓപ്പണിങ്ങിലെ ജയ്‌സ്വാളിന്റെ പ്രകടനം വലിയ ആശ്വാസമാവുന്നു. ഭയമില്ലാതെ തല്ലിത്തകര്‍ക്കാന്‍ സാധിക്കുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. പവര്‍പ്ലേ മുതലാക്കി കളിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു. വിന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഫിഫ്റ്റിയോടെ കളിയിലെ താരമാകാന്‍ ജയ്‌സ്വാളിനായി.

ടെസ്റ്റിലും അരങ്ങേറ്റ മത്സരത്തില്‍ മിന്നിച്ച ജയ്‌സ്വാള്‍ ടി20 പരമ്പരയിലും മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു. മികച്ച ഇടം കൈയന്‍ ഓപ്പണറെ തേടി നടന്ന ഇന്ത്യക്ക് ജയ്‌സ്വാളിന്റെ പ്രകടനം വളരെ സന്തോഷം നല്‍കുന്നു. അടുത്ത ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ഓപ്പണര്‍മാരിലൊരാളായി ജയ്‌സ്വാള്‍ ഇടം പിടിച്ചേക്കും. ഏത് മൈതാനത്തും കസറാന്‍ പ്രതിഭയുള്ളവനാണ് ജയ്‌സ്വാള്‍. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് ഓപ്പണറാണ് താരം.

tilak varma

തിലക് വര്‍മയുടെ പ്രകടനവും ടീമിന് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു. അടുത്ത യുവരാജ് സിങ്ങായി മാറാന്‍ കഴിവുള്ളവനാണ് തിലക്. മധ്യനിരയില്‍ നന്നായി ബാറ്റുചെയ്യുന്ന ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് തിലക് വര്‍മ. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും ആംഗര്‍ റോളില്‍ കളിക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. വിന്‍ഡീസ് ടി20 പരമ്പരയില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് തിലക് പുറത്തൈടുത്തത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ എക്‌സ് ഫാക്ടര്‍ താരമാണ് തിലക്.

ഇന്ത്യന്‍ ടീമിലേക്കെത്തിയപ്പോഴും ഇതേ മികവ് ആവര്‍ത്തിക്കാന്‍ തിലകിന് സാധിക്കുന്നു. രണ്ട് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ നന്നായി കളിച്ച് വളര്‍ന്നുവരുന്നു എന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്. മറ്റൊരു പ്രധാന കാര്യം പന്തെറിയാന്‍ കെല്‍പ്പുള്ളവരാണ് തിലകും ജയ്‌സ്വാളുമെന്നതാണ്. നിലവിലെ ഇന്ത്യയുടെ ടോപ് ബാറ്റ്‌സ്മാന്‍മാരൊന്നും പന്തെറിയില്ല. ഇതോടെ ഇന്ത്യ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരെ മാത്രം ഉപയോഗിച്ച് മുന്നോട്ട് പോകേണ്ട സാഹചര്യമാണുള്ളത്.

എന്നാല്‍ തിലക് വര്‍മയും യശ്വസി ജയ്‌സ്വാളും സ്പിന്നര്‍മാര്‍ കൂടിയാണ്. ഇരുവരുടേയും ബൗളിങ് മികവിനെക്കൂടി പിന്തുണച്ചാല്‍ ഇന്ത്യക്കത് വലിയ മുതല്‍ക്കൂട്ടായി മാറിയേക്കും. യുവ ഓള്‍റൗണ്ടര്‍മാരെ കണ്ടെത്താനായി എന്നത് വിന്‍ഡീസിനെതിരായ ടി20യിലൂടെ ഇന്ത്യക്ക് ലഭിച്ച അനുഗ്രഹമാണെന്ന് പറയാം. മൂന്ന് ഫോര്‍മാറ്റിലും ഉപയോഗിക്കാന്‍ സാധിക്കുന്നവരാണ് ഈ രണ്ടുപേരും. അധികം വൈകാതെ മൂന്ന് ഫോര്‍മാറ്റിലും ഇരുവരും സജീവമാകും.

കുല്‍ദീപ് യാദവിന്റെ സ്പിന്‍ മികവാണ് ഇന്ത്യക്ക് സന്തോഷം നല്‍കുന്ന മറ്റൊരു കാര്യം. അടുത്ത ടി20 ലോകകപ്പില്‍ കുല്‍ദീപിനെ മുഖ്യ സ്പിന്നറാക്കിയാവും ഇന്ത്യ തന്ത്രം മെനയുക. യുസ്‌വേന്ദ്ര ചഹാല്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടിയില്ലാത്ത ബൗളറാണ്. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണെങ്കിലും തല്ലുകൊള്ളിയാണ്. എന്നാല്‍ വിന്‍ഡീസ് സാഹചര്യത്തില്‍ കുല്‍ദീപിന്റെ ബൗളിങ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നതാണ്.

Story first published: Tuesday, August 15, 2023, 6:53 [IST]
Other articles published on Aug 15, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+