For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ഇംഗ്ലണ്ടിനെ വിറപ്പിച്ച ടീം തന്നെ, ഇന്ത്യ ഭയക്കണം- വിന്‍ഡീസ് ടി20 ടീം പ്രഖ്യാപിച്ചു

കരെണ്‍ പൊള്ളാര്‍ഡാണ് വിന്‍ഡീസിനെ നയിക്കുന്നത്

ഇംഗ്ലണ്ടിനെ വിറപ്പിച്ച അതേ സംഘത്തെ തന്നെ ഇന്ത്യക്കെതിരായ അടുത്ത ടി20 പരമ്പരയിലും വെസ്റ്റ് ഇന്‍ഡീസ് ടീം നിലനിര്‍ത്തി. സൂപ്പര്‍ താരം കരെണ്‍ പൊള്ളാര്‍ഡിനു കീഴില്‍ ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള വിന്‍ഡീസിന്റെ 16 അംഗ ടീമിനെ പ്രഖ്യാപിച്ചു. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ഇന്ത്യ വിന്‍ഡീസും ഏറ്റുമുട്ടുന്നത്.

IND vs WI: Kieron Pollard to lead an unchanged Windies T20I squad from England series
1

ഫെബ്രുവരി 16 മുതല്‍ 20 വരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ടി20 പരമ്പര. ഇതിനു മുമ്പ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇരുടീമുകളും കൊമ്പുകോര്‍ക്കും. ഫെബ്രുവരി ആറിനാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാവുന്നത്. ഏകദിനത്തിനു ആതിഥേയത്വം വഹിക്കുന്നത് അഹമ്മദാബാദിലെ നരേന്ദന്ദ്ര മോദി സ്‌റ്റേഡിയമാണ്.

2

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ ടീം മികച്ച പ്രകടനമാണ് നടത്തുന്നത്. ഇതേ ഗ്രൂപ്പിനെ തന്നെ ഇന്ത്യക്കെതിരേയും നിലനിര്‍ത്താന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരേ അവര്‍ മികച്ച കഴിവും പോരാട്ടവും പ്രകടമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ പര്യടനത്തിലും ഞങ്ങള്‍ ഇതേ രീതിയിലുള്ള പെര്‍ഫോമന്‍സാണ് പ്രതീക്ഷിക്കുന്നതെന്നും വെസ്റ്റ് ഇന്‍ഡീസ് ടീം സെലക്ടര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് പറഞ്ഞു.

3

നിലവില്‍ വെസ്റ്റ് ഇന്‍ഡീസുമായി നാട്ടില്‍ അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ്. നാലു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും 2-2നു ഒപ്പം നില്‍ക്കുകയാണ്. നിര്‍ണായകമായ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ഇന്നു നടക്കും. ആദ്യ ടി20യില്‍ വിന്‍ഡീസ് ഒമ്പതു വിക്കറ്റിന്റെ വമ്പന്‍ ജയം സ്വന്തമാക്കിയിരുന്നു.

4

രണ്ടാമത്തെ കളിയില്‍ ഇംഗ്ലണ്ട് ത്രസിപ്പിക്കുന്ന വിജയത്തോടെ തിരിച്ചടിച്ചു. ഒരു റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. മൂന്നാമത്തെ മല്‍സരത്തില്‍ 20 റണ്‍സ് വിജയവുമായി വിന്‍ഡീസ് വീണ്ടും പരമ്പയില്‍ മുന്നിലെത്തി. എന്നാല്‍ നാലാമത്തെ കളിയില്‍ ഇംഗ്ലണ്ട് ഒരിക്കല്‍ക്കൂടി തിരിച്ചടിച്ചു. 34 റണ്‍സിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.

വെസ്റ്റ് ഇന്‍ഡീസ് ടി20 ടീം

വെസ്റ്റ് ഇന്‍ഡീസ് ടി20 ടീം

കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), നിക്കോളാസ് പൂരന്‍, ഫാബിയന്‍ അലെന്‍, ഡാരെന്‍ ബ്രാവോ, റോസ്റ്റണ്‍ ചേസ്, ഷെല്‍ഡണ്‍ കോട്രെല്‍, ഡൊമിനിക്ക് ഡ്രേക്ക്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, റോമന്‍ പവെല്‍, റൊമാരിയോ ഷെപ്പാര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, ഹെയ്ഡന് വാല്‍ഷ് ജൂനിയര്‍.

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

വെസ്റ്റ് ഇന്‍ഡീസ് ഏകദിന ടീം

കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), ഫാബിയന്‍ അലെന്‍, ക്രുമ ബോണര്‍, ഡാരെന്‍ ബ്രാവോ, ഷമാറ ബ്രൂക്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ഷെയ് ഹോപ്പ്, അക്കീല്‍ ഹൊസെയ്ന്‍, അല്‍സാറി ജോസഫ്, ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍, കെമര്‍ റോച്ച്, റൊമാരിയോ ഷെപാര്‍ഡ്, ഒഡീന്‍ സ്മിത്ത്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍.

ഇന്ത്യന്‍ ഏകദിന ടീം

ഇന്ത്യന്‍ ഏകദിന ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍, ആദ്യ മല്‍സരം കളിക്കില്ല), റുതുരാജ് ഗെയ്ക്വാദ്, ശിഖര്‍ ധവാന്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, ഷര്‍ദുല്‍ ടാക്കൂര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് , വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍.

ഇന്ത്യന്‍ ടി20 ടീം

ഇന്ത്യന്‍ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വെങ്കിടേഷ് അയ്യര്‍, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ടാക്കൂര്‍, രവി ബിഷ്നോയ്, അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍.l

Story first published: Sunday, January 30, 2022, 10:50 [IST]
Other articles published on Jan 30, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+