Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ബുംറയുടെ കൊടും ചതി!! കുല്‍ദീപിന്റെ നേട്ടം തടയാന്‍ ശ്രമം? സംഭവമിങ്ങനെ

ഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്നിങ്‌സ് വിജയത്തിലേക്കു നീങ്ങുകയാണ് ടീം ഇന്ത്യ. വെസ്റ്റ് ഇന്‍ഡീസിനെ ഫോളോഓണ്‍ ചെയ്യിച്ച ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റുകള്‍ പിഴുത് ആധിപത്യം തുടരുകയാണ്. മൂന്നംദിനം ടീ ബ്രേക്കിനു പിരിയുമ്പോള്‍ വിന്‍ഡീസ് രണ്ടു വിക്കറ്റിനു 35 റണ്‍സെന്ന നിലയില്‍ പതറുകയാണ്.

ഇന്നിങ്‌സ് പരാജയമൊഴിവാക്കുന്നതിനായി അവര്‍ക്കു ഇനിയും 235 റണ്‍സ് കൂടി വേണം. ഇന്ത്യയുടെ അഞ്ചു വിക്കറ്റിനു 518 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്ന വിന്‍ഡീസ് ഒന്നാമന്നിങ്‌സില്‍ 248 റണ്‍സിനു കൂടാരംകയറുകയായിരുന്നു. കുല്‍ദീപ് യാദവിന്റെ ഫൈറാണ് ടീമിനെ ഇതിനു സഹായിച്ചത്.

KULDEEP BUMRAH

എന്നാല്‍ യഥാര്‍ഥത്തില്‍ ഈ മല്‍സരത്തില്‍ അദ്ദേഹത്തിനു ഫൈഫര്‍ തികയ്ക്കാന്‍ കഴിയാതെ പോവുമായിരുന്നു. ടീമംഗമായ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇതു തടയാന്‍ ശ്രമിച്ചത്. അതു എങ്ങനെയെന്നു നോക്കാം.

സിറാജിനെ സഹായിച്ച് ഹീറോ

വെസ്റ്റ് ഇന്‍ഡീസുമായി അഹമ്മദാബാദില്‍ നടന്ന ആദ്യ ടെസ്റ്റില്‍ തന്റെ പേസ് പങ്കാശിയായ മുഹമ്മദ് സിറാജിനെ അഞ്ചു വിക്കറ്റ് നേട്ടം തികയ്ക്കാന്‍ സഹായിച്ചതിന്റെ പേരില്‍ ജസ്പ്രീത് ബുംറ ഏറെ കൈയടി നേടിയിരുന്നു. രണ്ടു എന്‍ഡുകളിലും ഇരുവരു മാറി മാറി ബൗള്‍ ചെയ്യവെ സിറാജിന്റെ പക്കല്‍ നാലു വിക്കറ്റുകളുണ്ടായിരുന്നു.

ഈ സമയത്തു സിറാജിനെ അഞ്ചു വിക്കറ്റ് നേട്ടം തികയ്ക്കാന്‍ സഹായിക്കുന്ന രീതിയിലാണ് ബുംറ ബൗള്‍ ചെയ്തത്. അവസാന ബാറ്റര്‍ ക്രീസിലുള്ളപ്പോള്‍ തന്റെ വജ്രായുധമായ യോര്‍ക്കറുകളുമായി വിക്കറ്റ് പറപ്പിക്കാനുള്ള ശ്രമം ബുംറ നടത്തിയില്ല. പകരം ജയ്ഡന്‍ സീല്‍സിനെതിരേ ഓഫ് സ്റ്റംപിന് പുറത്ത് സ്ലോ ബോളുകളാണ് അദ്ദേഹം തുടരെ എറിഞ്ഞത്.

തന്റെ ഓവര്‍ കഴിഞ്ഞാല്‍ അടുത്ത ഓവറില്‍ സിറാജിന്റെ അഞ്ചു വിക്കറ്റെന്ന നാഴികക്കല്ല് തികയ്ക്കാന്‍ സഹായിക്കുന്നതിനായാണ് ബുംറ ഇങ്ങന ചെയ്തതെന്നും ചൂണ്ടിക്കാണിക്കെപ്പട്ടിരുന്നു. അദ്ദേഹത്തിന്റെ ഈ ശ്രമത്തെ സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഏറെ വാഴ്ത്തിയിരുന്നു.

കുല്‍ദീപിനെതിരേ വില്ലന്‍

മുഹമ്മദ് സിറാജിനെ ഫൈറിനായി സഹായിച്ചതിന്റെ പേരില്‍ ഏറെ പ്രശംസിക്കപ്പെട്ട ജസ്പ്രീത് ബുംറ പക്ഷെ ഡല്‍ഹി ടെസ്റ്റില്‍ കുല്‍ദീപ് യാദവിന്റെ നേട്ടം തടയാന്‍ ശ്രമിച്ചതു പോലെയാണ് കാണപ്പെട്ടത്. കാരണം സിറാജിനു നല്‍തിയതു പോലെയൊരു പിന്തുണ ബുംറ അദ്ദേഹത്തോടു ഒട്ടും കാണിച്ചില്ല.

വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിലെ 56ാമത്തെ ഓവററിലാണ് കുല്‍ദീപ് തന്റെ നാലാം വിക്കറ്റ് സ്വന്തമാക്കുന്നത്. 17 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സായിരുന്നു (17) അദ്ദേഹത്തിന്റെ നാലാമത്തെ ഇര. ഇതോടെ വിന്‍ഡീസ് ഏഴിന് 175 റണ്‍സെന്ന നിലയിലായി. എട്ടാമത്തെ വിക്കറ്റ് മുഹമ്മദ് സിറാജ് പിഴുത ശേഷംപിന്നീട് ഏറെ നേരത്തക്കു വിക്കറ്റുകളൊന്നുമില്ല.

KULDEEP YADAV

ഒടുവില്‍ ലഞ്ച് ബ്രേക്കിനു ശേഷമുള്ള ആദ്യ ഓവറില്‍ ബുംറയിലൂടെ ഇന്ത്യ ഒമ്പതാമത്തെ വിക്കറ്റും പിഴുതു. തുടര്‍ന്ന് ഫൈഫര്‍ തികയ്ക്കുന്നതിനായി അടുത്ത ഓവറില്‍ കുല്‍ദീപിനെ ഇന്ത്യ തിരികെ വിളിക്കുകയായിരുന്നു. അതിനു ശേഷം ബുംറയും കുല്‍ദീപും അവസാന വിക്കറ്റിനായി രണ്ടു എന്‍ഡിലും മാറി മാറി എറിഞ്ഞു കൊണ്ടിരുന്നു.

പക്ഷെ ഈ സമയത്തു കുല്‍ദീപിനെ ഫൈഫറിനായി സഹായിക്കാനുള്ള ഒരു ശ്രമവും ബുംറയുടെ ഭാഗത്തു നിന്നും കണ്ടില്ല. പകരം വിക്കറ്റുകള്‍ ലക്ഷ്യമിട്ട് അദ്ദേഹം നിരന്തരം യോര്‍ക്കറുകള്‍ എറിഞ്ഞുകൊണ്ടിരുന്നു. പക്ഷെ വിന്‍ഡീസിന്റെ വാലറ്റക്കാര്‍ ഒരു വിധത്തില്‍ അവയെലല്ലാം തടുത്തിടുകയോ, ഷോട്ട് കളിച്ച് സിംഗിളെടുക്കുകയോ ചെയ്തു.

ബുംറയില്‍ നിന്നും ഫൈഫറിനായി യാതൊരു പിന്തണയും ലഭിച്ചില്ലെങ്കിലും അധികം വൈകാതെ കുല്‍ദീപിനെ ആ നേട്ടം തേടിയെത്തി. ജയ്ഡന്‍ സീല്‍സിനെ (13) വിക്കറ്റിനു മുന്നില്‍ കുരുക്കിയായിരുന്നു അദ്ദേഹം കരിയറിലെ അഞ്ചാമത്തെ ഫൈഫര്‍ തികച്ചത്.

Story first published: Sunday, October 12, 2025, 15:06 [IST]
Other articles published on Oct 12, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+