Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഇതു 'കള്ളക്കളി' !! തുറന്നടിച്ച് ബുംറ, അംപയറോടു ചൂടായി; സംഭവമറിയാം

ഡല്‍ഹി: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈാമാക്‌സിലേക്കാണ് നീങ്ങുന്നത്. ഒരു സമയത്ത് ഇന്ത്യ ഇന്നിങ്‌സ് വിജയം കൊയ്യുമെന്നു എല്ലാവും പ്രതീക്ഷിച്ചെങ്കിലും രണ്ടാമിന്നിങ്‌സില്‍ വിന്‍ഡീസ് തിരിച്ചടിച്ചതോടെ കണക്കൂട്ടലുകള്‍ പിഴച്ചിരിക്കുകയാണ്.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യക്കു എന്തായാലും ബാറ്റിങിനു ഇറങ്ങേണ്ടിയും വരും. മൂന്നു വിക്കറ്റിന് 252 റണ്‍സാണ് ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ വിന്‍ഡീസ് നേടിയത്. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനി 18 റണ്‍സ് മാത്രം മതി.

നീണ്ട കാത്തിരിപ്പിനൊടുവില്‍ നാലാം ദിനം ആദ്യ ബ്രേക്ക്ത്രൂ സ്വന്തമാക്കിയാണ് ടെസ്റ്റിലേക്കു ഇന്ത്യ തിരിച്ചുവന്നത്. കന്നി സെഞ്ച്വറിയുമായി ക്രീസില്‍ നങ്കൂരമിട്ടു കളിച്ച ജോണ്‍ കാംബെലിനെ (115) രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു.

JASPRIT BUMRAH

നാലാദിനം ആദ്യ സെഷനില്‍ സെഞ്ചറിക്കു മുമ്പ് തന്നെ കാംബെലിനെ പുറത്താന്‍ ഇന്ത്യക്കു ലഭിച്ചെങ്കിലും തേര്‍ഡ് അംപയറുടെ സംശയാസ്ദമായ തീരുമാനം അതു നിഷേധിക്കുകയായിരുന്നു. ഇതില്‍ ബുംറ ഒട്ടും സംതൃപ്തനായല്ല കാണപ്പെട്ടത്. തീരുമാനത്തിനു പിന്നാലെ പരിഹാസരൂപേണയപള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ സ്റ്റംപ് മൈക്കിലൂടെ പുറത്തു വരികയും ചെയ്തിരിക്കുകയാണ്.

സംഭവമറിയാം

നാലാം ദിനം ആദ്യത്തെ സെഷനില്‍ ജോണ്‍, കാംബെലിന്റെയും ഷെയ് ഹോപ്പിന്റെയും സെഞ്ച്വറി കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യ കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്ന സമയം. ജസ്പ്രീത് ബുംറയും രവീന്ദ്ര ജഡേജയുമാണ് രാവിലെ ന്യൂബോള്‍ കൈകാര്യം ചെയ്ത്. ബുംറ ഉജ്ജ്വലമായി പന്തെറിഞ്ഞെങ്കിലും ഷോട്ടുകള്‍ക്കു ശ്രമിക്കാതെ സുരക്ഷിതമായി കളിക്കുകയാണ് വിന്‍ഡീസ് ബാറ്റര്‍മാര്‍ ചെയ്തത്.

54 ഓവറുകള്‍ക്കു ശേഷം വിന്‍ഡീസ് രണ്ടു വിക്കറ്റിനു 186 റണ്‍സെന്ന നിലയിലായിരുന്നു. ബുംറയാണ് അടുത്ത ഓവര്‍ എറിയാനെത്തിയത്. 94 റണ്‍സോടെ കാംബെലും 72 റണ്‍സെടുത്ത ഹോപ്പും ക്രീസില്‍. ഹോപ്പാണ് സ്‌ട്രൈക്ക് നേരിട്ടത്. ആദ്യത്തെ മൂന്നു ബോളിലും റണ്ണൊന്നുമില്ല. നാലാമത്തെ ബോളില്‍ അദ്ദേഹം സിംഗിളെടുത്തു.

തുടര്‍ന്ന് സ്‌ട്രൈക്കില്‍ കാംബെല്‍. അേേദ്ദഗത്തിനു ആ ബോള്‍ കണക്ട് ചെയ്യാനായില്ല. നേരെ പതിച്ചത് പാഡില്‍. പിന്നാലെ ബുംറയുടെയും ഇന്ത്യന്‍ താരങ്ങളുടെയും ശക്തമായ എല്‍ബിഡബ്യു അപ്പീല്‍. പക്ഷെ ഓണ്‍ഫീല്‍ഡ് അംപയറായ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്ത് അതു തള്ളുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യ ഡിആര്‍എസ് എടുക്കുകയായിരുന്നു.

റീപ്ലേകള്‍ പരിശോധിച്ചപ്പോള്‍ ബോള്‍ പാഡില്‍ പതിക്കവെ ബാറ്റും സമീപത്തുണ്ടായിരുന്നു. ഒരു ആംഗിളില്‍ നിന്നു നോക്കുമ്പോള്‍ ബോള്‍ നേരെ പാഡില്‍ പതിച്ചതു പോലെയാണ് കാണപ്പെട്ടത്. പക്ഷെ മറ്റൊരു ആംഗിളെടുത്തപ്പോള്‍ ബാറ്റില്‍ എഡ്ജായ ശേഷമാണ് പാഡിലെത്തിയതെന്നും കാണപ്പെട്ടു.

പക്ഷെ അതു ബാറ്റ് കാലില്‍ തട്ടിയപ്പോഴുള്ള സ്‌പൈക്കാണോയെന്നും വ്യക്തതയില്ല. തേര്‍ഡ് അംപയര്‍ അലെക്‌സ് വാര്‍ഫ് പല തവണ റീപ്ലേകള്‍ പരിശോധിച്ച ശേഷം എഡ്ജുണ്ടെന്നും നോട്ടൗട്ട് തന്നെയാണെന്നും വിധിക്കുകയായിരുന്നു.

INDIA DRS

പരിഹാസവുമായി ബുംറ

ഓട്ടല്ലെന്ന തേര്‍ഡ് അംപയറുടെ തീരുമാനം വന്നതിനു പിന്നാലെ ഏറെ അസ്വസ്ഥനും നിരാശനുമായാണ് ജസ്പ്രീത് ബുംറ കാണപ്പെട്ടത്. ഓണ്‍ഫീല്‍ഡ് അംപയറായ റിച്ചാര്‍ഡ് ഇല്ലിങ്‌വര്‍ത്തിനു അരികിലേക്കു വന്ന ശേഷം അദ്ദേഹം തന്റെ നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

അതു ഔട്ട് തന്നെയണെന്നു നിങ്ങള്‍ക്കു മറിയാം. പക്ഷെ ടെക്‌നോളജിക്കു അതു തെളിയിക്കാന്‍ കഴിയില്ലെന്നായിരുന്നു പരിഹാസ രൂപേണയുള്ള ചിരിയോടെ അംപയറോടു ബുംറ പറഞ്ഞത്. സ്റ്റംപ് മൈക്കിലൂടെയാണ് അദ്ദേഹത്തിന്റെ ഈ സംസാരം പുറത്തു വന്നിരിക്കുന്നത്.

Story first published: Monday, October 13, 2025, 12:02 [IST]
Other articles published on Oct 13, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+