For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: ജയ്‌സ്വാള്‍, ഗില്‍ വെടിക്കെട്ട്, വിന്‍ഡീസ് വീണു; ഒപ്പമെത്തി ഇന്ത്യ! ഇനി 'ഫൈനല്‍'

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലേക്കു ഗംഭീര തിരിച്ചുവരവ് നടത്തി ടീം ഇന്ത്യ. നിര്‍ണായകമായ നാലാം ടി20യിലും ജയിച്ച് അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-2നു ഒപ്പമെത്തി. ഇതോടെ ഞായറാഴ്ച രാത്രി നടക്കാനിരിക്കുന്ന അവസാന പോരാട്ടം ഫൈനലിനു തുല്യമായി തീരുകയും ചെയ്തു. മൂന്നാം ടി20യില്‍ ക്ലിക്കായ ഇന്ത്യന്‍ ബാറ്റിങ് നാലാമങ്കത്തിലും മികവ് തുടര്‍ന്നതോടെ വിന്‍ഡീസിനു മറുപടിയില്ലായിരുന്നു. ഒമ്പതു വിക്കറ്റിന്റ ഗംഭീര വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസ് 179 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഇന്ത്യക്കു നല്‍കിയത്. എന്നാല്‍ പരമ്പരയില്‍ ആദ്യമായി ഇന്ത്യന്‍ ഓപ്പണിങ് സഖ്യം ക്ലിക്കായതോടെ ഇന്ത്യ വിജയമുറപ്പാവുകയായിരുന്നു. മൂന്നോവറുകള്‍ ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി.

YASHASVI JAISWAL

ശുഭ്മന്‍ ഗില്‍- യശസ്വി ജയ്‌സ്വാള്‍ ജോടി ഓപ്പണിങ് വിക്കറ്റില്‍ 165 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇന്ത്യ വിജയമുറപ്പിക്കുകയായിരുന്നു. ടി20യുടെ ചരിത്രത്തില്‍ ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ട് കൂടിയാണിത്. രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യം സ്ഥാപിച്ച ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമാണ് ഗില്‍- ജയ്‌സ്വാള്‍ ജോടിയെത്തിയത്.

കരിയറിലെ രണ്ടാമത്തെ മല്‍സരം കളിച്ച ജയസ്വാള്‍ പുറത്താവാതെ 84 റണ്‍സോടെ ഇന്ത്യയുടെ ഹീറോയായി മാറി. 51 ബോളുകള്‍ നേരിട്ട താരം 11 ഫോറും മൂന്നു സിക്‌സറുമടിച്ചു. ഗില്‍ 47 ബോളില്‍ അഞ്ചു സിക്‌സറും മൂ്ന്നു ഫോറുമടക്കം 77 റണ്‍സ് അടിച്ചെടുത്ത് പുറത്താവുകയായിരുന്നു. ജയ്‌സ്വാളും തിലക് വര്‍മയും (7) ചേര്‍ന്ന് ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കുകയായിരുന്നു.

നേരത്തേ എട്ടു വിക്കറ്റിനാണ് വിന്‍ഡീസ് 178 റണ്‍സ് അടിച്ചെടുത്തത്. പരമ്പരയിലെ ആദ്യ ഫിഫ്റ്റി കണ്ടെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറും (61) ആദ്യമായി പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ച ഷെയ് ഹോപ്പും (45) ചേര്‍ന്നാണ് വിന്‍ഡീസിനെ മികച്ച ടോട്ടലിലെത്തിച്ചത്. വെറും 39 ബോളിലാണ് മൂന്നു ഫോറും നാലു സിക്‌സറുമടക്കം ഹെറ്റ്‌മെയല്‍ 61 റണ്‍സ് അടിച്ചെടുത്തത്. ഹോപ്പ് 29 ബോളില്‍ മൂന്നു വീതം ഫോറും സിക്‌സറുമടിച്ചു. മറ്റാര്‍ക്കും 20 റണ്‍സ് പോലുമെടുക്കാനായില്ല.

GILL JAISWAL

വിന്‍ഡീസ് ഒരു ഘട്ടത്തില്‍ ഒന്നിനു 53 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീട് അവര്‍ നാലിനു 57ലേക്കു വീണു. പക്ഷെ ഹെറ്റ്‌മെയര്‍ വിട്ടുകൊടുത്തില്ല. അഞ്ചാം വിക്കറ്റില്‍ ഹോപ്പിനൊപ്പം 49 റണ്‍സിന്റെ കൂട്ടുകെട്ടുമായി വിന്‍ഡീസിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഹോപ്പ്, റൊമാരിയോ ഷെപ്പേര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരെ അടുത്തടുത്ത ഓവറുകളില്‍ നഷ്ടമായെങ്കിലും ഹെറ്റ്‌മെയര്‍ 20ാം ഓവര്‍ ക്രീസില്‍ തുടരുകയും ടീം സ്‌കോര്‍ 170 കടത്തുകയും ചെയ്തു.

ആറു ബൗളര്‍മാരെയാണ് ഈ മല്‍സരത്തില്‍ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പരീക്ഷിച്ചത്. പേസര്‍ അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ രണ്ടു വിക്കറ്റുകളുമായി കുല്‍ദീപ് യാദവ് മികച്ച പിന്തുണയേകി. അക്ഷര്‍ പട്ടേല്‍, യുസ്വേന്ദ്ര ചഹല്‍, മുകേഷ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ റോവ്‌മെന്‍ പവെല്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ടി20യില്‍ മിന്നുന്ന ജയം കൊയ്ത ഇന്ത്യ അതേ ഇലവനെ തന്നെ ഈ കളിയിലും നിലനിര്‍ത്തുകയായിരുന്നു. ശുഭ്മന്‍ ഗില്ലിനു പകരം ഇഷാന്‍ കിഷനെ ഇന്ത്യ തിരികെ വിളിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും വിന്നിങ് കോമ്പിനേഷനെ ഇന്ത്യ നിലനിര്‍ത്തുകയായിരുന്നു.

മറുഭാഗത്ത് വിന്‍ഡീസ് ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. ജേസണ്‍ ഹോള്‍ഡര്‍ പരിക്കു ഭേദമായി ടീമിലേക്കു തിരികെയെത്തിയപ്പോള്‍ ഷെയ് ഹോപ്പ്, ഒഡെയ്ന്‍ സ്മിത്ത് എന്നിവരും ടീമിലേക്കു മടങ്ങിയെത്തി. ജോണ്‍സന്‍ ചാള്‍സ്, റോസ്റ്റണ്‍ ചേസ്, അല്‍സാറി ജോസഫ് എന്നിവര്‍ക്കാണ് സ്ഥാനം നഷ്ടമായത്.

പ്ലെയിങ് ഇലവന്‍

ഇന്ത്യ- ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, ഷെയ് ഹോപ്പ്,
നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോവ്‌മെന്‍ പവെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോല്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഒഡെയ്ന്‍ സ്മിത്ത്, അക്കീല്‍ ഹുസെയ്ന്‍, ഒബെഡ് മക്കോയ്.

Story first published: Saturday, August 12, 2023, 12:46 [IST]
Other articles published on Aug 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+