
192 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് വിന്‍ഡീസിന് ഇന്ത്യ നല്‍കിയത്. പക്ഷെ വിന്‍ഡീസിനു ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു. 19.1 ഓവറില്‍ 132 റണ്‍സിനു വിന്‍ഡീസ് കൂടാരം കയറുകയായിരുന്നു. 24 റണ്‍സ് വീതമെടുത്ത നായകന്‍ നിക്കോളാസ് പൂരനും റോമന്‍ പവെലുമാണ് ടോപ്‌സ്‌കോറര്‍മാര്‍. മറ്റാരും 20 തികച്ചില്ല. ഇന്ത്യക്കു വേണ്ടി അര്‍ഷ്ദീപ് സിങ് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ ആവേശ് ഖാന്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതമെടുത്തു.

നേരത്തേ ഇന്ത്യന്‍ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി തികയ്ക്കാന്‍ കഴിയാതെ പോയിട്ടും 191 റണ്‍സിലെത്താന്‍ കഴിഞ്ഞു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കുകയായിരുന്നു.44 റണ്‍സെടുത്ത റിഷഭ് പന്താണ് ടീമിന്റെ ടോപ്‌സ്‌കോററായത്. നായകന്‍ രോഹിത് ശര്‍മ 33 റണ്‍സുമായി തിളങ്ങി. റിഷഭ് 31 ബോളില്‍ ആറു ബൗണ്ടറികളടിച്ചപ്പോള്‍ രോഹിത് വെറും 16 ബോളിലാണ് 33 റണ്‍സെടുത്തത്. മൂന്നു സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കമായിരുന്നു ഇത്.

പരമ്പരയില്‍ ആദ്യമായി കളിക്കാന്‍ അവസരം ലഭിച്ച സഞ്ജു സാംസണ്‍ മോശമാക്കിയില്ല. അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 30 റണ്‍സെടുത്തു. 23 ബോളില്‍ സഞ്ജു രണ്ടു ബൗണ്ടറിയും ഒരു സിക്‌സറുമടിച്ചു. അക്ഷര്‍ പട്ടേലിന്റെ 20* (എട്ട് ബോള്‍, 2 സിക്‌സര്‍, 1 ബൗണ്ടറി) ഉജ്ജ്വല ഫിനിഷിങാണ് ഇന്ത്യയെ 191 റണ്‍സിലെത്തിച്ചത്.
സൂര്യകുമാര്‍ യാദവ് (24), ദീപക് ഹൂഡ (21), ദിനേശ് കാര്‍ത്തിക് (6) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. വിന്‍ഡീസിനു വേണ്ടി ഒബെഡ് മക്കോയ്, അല്‍സാറി ജോസഫ് എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു.

ഇന്ത്യക്കു അതിവേഗ തുടക്കമായിരുന്നു രോഹിത്- സൂര്യ ജോടി നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 28 ബോളില്‍ 53 റണ്‍സ് ഇരുവരും വാരിക്കൂട്ടി. രോഹിത്തായിരുന്നു കൂടുതല്‍ അപകടകാരി. എന്നാല്‍ എട്ടു റണ്‍സിന്റെ ഇടവേളയില്‍ രോഹിത്തും സൂര്യയും പുറത്തായത് ഇന്ത്യക്കു ക്ഷീണമായി. മൂന്നാം വിക്കറ്റില്‍ ഹൂഡ- റിഷഭ് സഖ്യം ചേര്‍ന്നെടുത്ത 47 റണ്‍സ് ഇന്ത്യയെ വലിയ തകര്‍ച്ചയിലേക്കു പോവാനാതെ താങ്ങി നിര്‍ത്തുകയായിരുന്നു.

ടോസിനു ശേഷം വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. മൂന്നാം ടി20യില്‍ ജയിച്ച ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കൡച്ചത്. സഞ്ജു സാംസണ്‍ പരമ്പരയില്‍ ആദ്യമായി ടീമില്‍ ഇടം നേടിയെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍ എന്നിവര്‍ക്കു പകരം സഞ്ജു, അക്ഷര്‍ പട്ടേര്‍, രവി ബിഷ്‌നോയ് എന്നിവര്‍ ടീമിലേക്കു വരികയായിരുന്നു.

ആദ്യ കളിയില്‍ തകര്‍പ്പന്‍ വിജയവുമായിട്ടാണ് ഇന്ത്യ തുടങ്ങിയത്. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികവ് പുലര്‍ത്തിയ ഇന്ത്യ 68 റണ്‍സിന്റെ ഉജ്ജ്വല വിജയമാണ് ഒന്നാം ടി20യില്‍ നേടിയത്. എന്നാല്‍ രണ്ടാമങ്കത്തില്‍ വിന്‍ഡീസ് ശക്തമായി തിരിച്ചടിച്ചു. അഞ്ചു വിക്കറ്റിനു ഇന്ത്യയെ തകര്‍ത്ത് വിന്‍ഡീസ് 1-1നു ഒപ്പമെത്തി. മൂന്നാം ടി20യില്‍ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തി. ഏഴു വിക്കറ്റിന്റെ വിജയമാണ് രോഹിത്തും സംഘവും ആഘോഷിച്ചത്.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.
വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിംഗ്, കൈല്‍ മേയേഴ്‌സ്, നിക്കോളാസ് പൂരന്‍ ക്യാപ്റ്റന്‍), റോമന്‍ പവെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ഡെവണ്‍ തോമസ് (വിക്കറ്റ് കീപ്പര്‍), ജേസണ്‍ ഹോള്‍ഡര്‍, ഡൊമിനിക് ഡ്രേക്ക്‌സ്, അക്കീല്‍ ഹൊസെയ്ന്‍, അല്‍സാറി ജോസഫ്, ഒബഡ് മക്കോയ്.


Click it and Unblock the Notifications











