IND vs WI: വമ്പന്‍ റെക്കോഡിനരികെ ഇന്ത്യ, പാകിസ്താനൊപ്പമെത്താം, പക്ഷെ ജയിക്കണം

ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വൈകീട്ട് നടക്കാന്‍ പോവുകയാണ്. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ 68 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തിലും ജയിച്ച് ലീഡ് ഉയര്‍ത്താനുറച്ചാവും രോഹിത് ശര്‍മയും സംഘവും ഇറങ്ങുക. ഏകദിന പരമ്പര തൂത്തുവാരുകയും പിന്നാലെ ആദ്യ ടി20 ജയിക്കുകയും ചെയ്ത ഇന്ത്യക്ക് തന്നെയാണ് രണ്ടാം മത്സരത്തിലും മുന്‍തൂക്കം.
വിന്‍ഡീസിനെതിരായ മത്സരത്തിലൂടെ വമ്പനൊരു റെക്കോഡും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുകയാണ്. വിന്‍ഡീസിനെതിരേ കൂടുതല്‍ ടി20 ജയമെന്ന റെക്കോഡാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. വിന്‍ഡീസിനെതിരേ 21 ടി20കളില്‍ നിന്നായി 14 ജയമാണ് ഇന്ത്യ നേടിയെടുത്തത്. നിലവില്‍ വിന്‍ഡീസിനെതിരേ കൂടുതല്‍ ടി20 ജയമെന്ന റെക്കോഡ് 15 ജയം നേടിയ പാകിസ്താന്റെ പേരിലാണ്. ഇന്ന് ജയിച്ചാല്‍ ഈ റെക്കോഡില്‍ പാകിസ്താനൊപ്പമെത്താന്‍ ഇന്ത്യക്കാവും.

പരമ്പരയില്‍ രണ്ട് ജയം കൂടി നേടിയാല്‍ പാകിസ്താനെ മറികടന്ന് ഇന്ത്യക്ക് ഈ റെക്കോഡില്‍ തലപ്പത്തേക്കെത്താനാവും. ഒരു ടീമിനെതിരേ കൂടുതല്‍ ടി20 ജയമെന്ന റെക്കോഡില്‍ നിലവില്‍ ഇന്ത്യയാണ് തലപ്പത്ത്. ശ്രീലങ്കയ്‌ക്കെതിരേ 17 ജയങ്ങളാണ് ഇന്ത്യ നേടിയത്. ഇന്ത്യന്‍ താരങ്ങളുടെ ശ്രീലങ്കയ്‌ക്കെതിരായ റെക്കോഡുകളെല്ലാം ഒന്നിനൊന്ന് മികച്ചതാണ്. സിംബാബ് വെക്കെതിരേ 16 ജയവുമായി പാകിസ്താന്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ന്യൂസീലന്‍ഡിനെതിരേ 15 ജയങ്ങളുമായി പാകിസ്താന്‍ തന്നെയാണ് മൂന്നാം സ്ഥാനത്ത്.
ഇന്ത്യയെ സംബന്ധിച്ച് ഇനിയുള്ള എല്ലാ പരമ്പരകളും വളരെ നിര്‍ണ്ണായകമാണ്. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യ മികച്ച മുന്നൊരുക്കത്തിലാണുള്ളത്. മികച്ച ടീം കരുത്ത് ഇന്ത്യക്ക് അവകാശപ്പെടാം. അതുകൊണ്ട് തന്നെ ഇപ്പോഴും ടീമില്‍ പരീക്ഷണങ്ങള്‍ തുടരുന്നു. നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചേരുമ്പോള്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്.
IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

ആദ്യ ടി20യില്‍ ഇന്ത്യ സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയടക്കം വലിയ പരീക്ഷണമാണ് നടത്തിയത്. റിഷഭ് പന്തിനെയടക്കം ഓപ്പണറാക്കി ഇന്ത്യ പരീക്ഷണം നടത്തിയിരുന്നു. മോശം ഫോമിലുള്ള ശ്രേയസ് അയ്യരിന് പകരം ഇന്ത്യ സഞ്ജു സാംസണിനെ പ്ലേയിങ് 11 പരിഗണിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
വിന്‍ഡീസ് പരമ്പരക്ക് ശേഷം ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവരുമായും ഇന്ത്യക്ക് ടി20 പരമ്പരയുണ്ട്. വിന്‍ഡീസ് പരമ്പരക്ക് ശേഷം ഇന്ത്യ പോവുന്നത് സിംബാബ് വെക്കെതിരായ ഏകദിന പരമ്പര കളിക്കാനാണ്. ഇൗ പരമ്പരക്ക് ശേഷം ഇന്ത്യ ഏഷ്യാ കപ്പിലാവും കളിക്കുക. ശ്രീലങ്ക വേദിയാവേണ്ടതായിരുന്നെങ്കിലും ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏഷ്യാ കപ്പിന് വേദിയാവുന്നത് യുഎഇയിലാണ്.
IND vs WI: രോഹിത്തും ധവാനും ഉടക്കിലോ?, ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നതെന്ത്?, സെലക്ടര്‍ പറയുന്നു

ടി20യില്‍ സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം തിളങ്ങിയ ഇന്ത്യന്‍ ടീം ടി20 ലോകകപ്പിലും വലിയ പ്രതീക്ഷ നല്‍കുന്നു. ഇത്തവണ കപ്പില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. രോഹിത് ശര്‍മയെന്ന നായകന്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ ഇതിഹാസ നായകനാണ്. ഈ മികവ് ടി20 ലോകകപ്പിലും ആവര്‍ത്തിക്കാന്‍ അദ്ദേഹത്തിനാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

വിന്‍ഡീസിനെതിരായ ടി20 പരമ്പര തൂത്തുവാരി ലോകകപ്പിന് മുന്നോടിയായി കരുത്തുകാട്ടാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെങ്കിലും അത് എളുപ്പമാവില്ല. കാരണം ടി20യില്‍ കരുത്തരുടെ നിരയാണവര്‍. ആദ്യ മത്സരത്തിലെ തോല്‍വിയില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്താന്‍ കെല്‍പ്പുള്ള താരനിര അവര്‍ക്കൊപ്പമുണ്ട്. നിക്കോളാസ് പൂരന്‍ നയിക്കുന്ന വിന്‍ഡീസ് രണ്ടാം മത്സരത്തില്‍ ഇന്ത്യയെ തകര്‍ത്ത് തിരിച്ചുവരവ് നടത്തുമോ അതോ ഇന്ത്യ ജയം തുടരുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications