
കന്നി മല്‍സരം കളിച്ച യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാലോവറില്‍ 17 റണ്‍സ് മാത്രം വിട്ടുകൊുത്ത് രണ്ടു വിക്കറ്റുകള്‍ താരം വീഴ്ത്തി. പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും ബിഷ്‌നോയ് തന്നെയായിരുന്നു. രണ്ടാം ടി20യിലും അദ്ദേഹത്തെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തുമെന്നു ഇതോടെ ഉറപ്പായിരിക്കുകയാണ്. യുസ്വേന്ദ്ര ചാഹലും ബിഷ്‌നോയിയും ചേര്‍ന്നായിരിക്കും പേസ് ബൗളിങിനു നേതൃത്വം നല്‍കുക.

അതേസമയം, ആദ്യ മല്‍സരത്തിനിടെ ഇന്ത്യയുടെ രണ്ടു താരങ്ങള്‍ക്കു പരിക്കേറ്റിരുന്നു. സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍, മീഡിയം പേസര്‍ ദീപക് ചാഹര്‍ എന്നിവര്‍ക്കായിരുന്നു കൈയ്ക്കു പരിക്കേറ്റത്. കരെണ്‍ പൊള്ളാര്‍ഡിന്റെ ഷോട്ടിനെതിരേ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു ഇത്. ഇരുവരുടെയും പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല.

സ്‌കാനിങിനു ശേഷം മാത്രമേ ഇതു അറിയാനാവുകയുള്ളൂ. പരിക്ക് സാരമുള്ളതാണെങ്കില്‍ വെങ്കടേഷ്, ചാഹര്‍ എന്നിവരെ ഇന്ത്യ ഒഴിവാക്കും. കരം ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ഹൂഡ എന്നിവര്‍ ടീമിലേക്കു വരാനാണ് സാധ്യ. ടീമില്‍ മറ്റു മാറ്റങ്ങളൊന്നും വരുത്താനിടയില്ല.

ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷമുള്ള തുടര്‍ച്ചയായ മൂന്നാമത്തെ പരമ്പര നേട്ടത്തിന് അരികിലാണ് രോഹിത് ശര്‍മ. നേരത്തേ കഴിഞ്ഞ നവംബറില്‍ ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന ടി20 പരമ്പരയിലാണ് സ്ഥിരം ക്യാപ്റ്റനായ ശേഷം അദ്ദേഹം ആദ്യമായി ടീമിനെ നയിച്ചത്. മൂന്നൂ മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിക്കൊണ്ട് ഹിറ്റ്മാന്‍ തുടക്കം ഗംഭീരമാക്കുകയും ചെയ്തു.

പിന്നീട് പരിക്കു കാരണം സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ഏകദിന പരമ്പര രോഹിത്തിനു നഷ്ടമായി. ഈ പരമ്പരയില്‍ ഇന്ത്യ തൂത്തുവാരപ്പെടുകയും ചെയ്തു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലൂടെയാണ് അദ്ദേഹം ടീമില്‍ തിരിച്ചെത്തിയത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. ഇനി ടി20 പരമ്പരയിലും ഈ നേട്ടം ആവര്‍ത്തിക്കാനായാല്‍ അതു രോഹിത്തിന് അഭിമാന നിമിഷമായിരിക്കും.

സാധ്യതാ പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്വന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്.
വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്‌സ്, നിക്കോളാസ് പൂരന്‍ (വിക്കറ്റ് കീപ്പര്‍), റോമന്‍ പവെല്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), റോസ്റ്റണ്‍ ചേസ്, ജാസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്മിത്ത്, ഫാബിയന്‍ അലെന്‍, അക്കീല്‍ ഹൊസെന്‍, ഷെല്‍ഡണ്‍ കോട്രെല്‍.


Click it and Unblock the Notifications











