Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ജയത്തോടെ തുടങ്ങാന്‍ ധവാന്റെ ഇന്ത്യ, സഞ്ജു കളിച്ചേക്കും- പ്രിവ്യു, സാധ്യതാ ടീം

ട്രിനിഡാഡ്: ഇംഗ്ലണ്ട് പര്യടനത്തില്‍ വിജയക്കൊടി നാട്ടിയ ശേഷം ടീം ഇന്ത്യ അടുത്ത മിഷന് തയ്യാറെടുക്കുകയാണ്. ഇത്തവണ കരീബിയന്‍ മണ്ണിലാണ് ഇന്ത്യന്‍ സംഘം. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടം വെള്ളിയാഴ്ച നടക്കും. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് കളിയാരംഭിക്കുന്നത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ വിജയത്തോടെ തന്നെ തുടങ്ങുകയാവും ഇരുടീമുകളുടെയും ലക്ഷ്യം.

1

ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കമുള്ള സീനിയര്‍ താരങ്ങളിലാതെയാണ് ഇന്ത്യയിറങ്ങുന്നത്. വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റന്‍. മറുഭാഗത്തു വിന്‍ഡീസിന്റെ ക്യാപ്റ്റന്‍ വിക്കറ്റ് കീപ്പറും വെടിക്കെട്ട് ബാറ്ററുമായ നിക്കോളാസ് പൂരനാണ്. മല്‍സരങ്ങള്‍ ഡിഡി സ്‌പോര്‍ട്‌സിലാണ് തദ്‌സമയം സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ ഫാന്‍കോഡ് ആപ്പിലും ലൈവ് സ്ട്രീമിങുണ്ടാവും.

2

ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ സംഘം വിന്‍ഡീസില്‍ വിമാനമിറങ്ങിയത്. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 2-1നായിരുന്നു രോഹിത് ശര്‍മയും സംഘവും ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ആദ്യത്തെ രണ്ടു കളികളും ജയിച്ച് ഇന്ത്യ നേരത്തേ തന്നെ പരമ്പര വരുതിയിലാക്കിയിരുന്നു.
എന്നാല്‍ ഏകദിന പരമ്പര കൂടുതല്‍ ത്രില്ലിങായിരുന്നു. 1-1നു തുല്യത പാലിച്ചായിരുന്നു ഇരുടീമുകളും മൂന്നാമത്തെയും അവസാനത്തെയും അങ്കത്തിന് ഇറങ്ങിയത്. തകര്‍പ്പന്‍ റണ്‍ചേസിനൊടുവില്‍ ഇംഗ്ലണ്ടിനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ച് ഇന്ത്യ 2-1നു പരമ്പര കൈക്കലാക്കുകയായിരുന്നു.

രോഹിത്തിനു ശേഷം ഇന്ത്യയുടെ ഭാവി നായകന്‍- അത് രാഹുലും ഹാര്‍ദിക്കുമല്ല!

3

രോഹിത് ശര്‍മയെക്കൂടാതെ മുന്‍ നായകന്‍ വിരാട് കോലി, സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, പേസ് ജോടികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കെല്ലാം ഏകദിന പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിരിക്കുകയാണ്.

4

അതേസമയം, നിക്കോളാസ് പൂരനു കീഴില്‍ ലഭ്യമായതില്‍ വച്ച് ശക്തമായ ടീമിനെയാണ് വിന്‍ഡീസ് അണിനിരത്തുന്ന ത്. മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ജേസണ്‍ ഹോള്‍ഡര്‍ മടങ്ങിയെത്തിയത് വിന്‍ഡീസിനെ കൂടുതല്‍ കരുത്തരാക്കുന്നുണ്ട്. ബംഗ്ലാദേശിനെതിരേ അവസാനമായി നാട്ടില്‍ കളിച്ച ഏകദിന പരമ്പരയില്‍ വിന്‍ഡീസ് തൂത്തുവാരപ്പെട്ടിരുന്നു. ഇതിന്റെ ക്ഷീണം ഇന്ത്യക്കെതിരേ തീര്‍ക്കാമെന്ന പ്രതീക്ഷയിലാണ് അവര്‍.

IND vs WI: ബുംറയും ഷമിയുമില്ല, ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരന്‍ ആരാവും? ഇതാ മൂന്നു പേര്‍

5

റിഷഭ് പന്തിനു വിശ്രമം നല്‍കിയതിനാല്‍ തന്നെ സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ആദ്യ മല്‍സരത്തില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവസാനമായി സഞ്ജു ഇന്ത്യക്കായി കളിച്ചത് അയര്‍ലാന്‍ഡ് പര്യടനത്തിലായിരുന്നു. രണ്ടാം ടി20യില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹം കരിയര്‍ ബെസ്റ്റ് സ്‌കോറായ 77 റണ്‍സ് നേടുകയുമ ചെയ്തിരുന്നു.
വിന്‍ഡീസിനെതിരേ അഞ്ചാം നമ്പറിലായിരിക്കും സഞ്ജു കളിച്ചേക്കുക. മൂന്നാമനായി മികച്ച ഫോമിലുള്ള ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയും നാലാമനായി സൂര്യകുമാര്‍ യാദവും ഇറങ്ങിയേക്കും.

6

ഏകദിനത്തിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ മുന്‍തൂക്കം ഇന്ത്യക്കു തന്നെയാണ്. ഇതുവരെ 136 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 67 കളികളില്‍ വിജയം ഇന്ത്യക്കായിരുന്നു. വിന്‍ഡീസ് ജയം കൊയ്തത് 63 മല്‍സരങ്ങളിലുമാണ്. രണ്ടു കളികള്‍ ടൈയാവുകയും നാലു മല്‍സങ്ങള്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് ഇന്ത്യയും വിന്‍ഡീസും ഏകദിന പരമ്പര കളിക്കുന്നത്. ഐപിഎല്ലിനു മുമ്പ് വിന്‍ഡീസ് ടീം ഇന്ത്യയില്‍ പര്യടനം നടത്തിയിരുന്നു. അന്നു മൂന്നു കളികളുടെ ഏകദിന പരമ്പരയില്‍ വിന്‍ഡീസിനെ ഇന്ത്യ തൂത്തുവാരുകയായിരുന്നു.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

ഇന്ത്യ- ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- കൈല്‍ മയേഴ്‌സ്, ഷെയ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രെന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോമന്‍ പവെല്‍, ഷമാറ ബ്രൂക്ക്‌സ്, ജേസണ്‍ ഹോള്‍ഡര്‍, അല്‍സാറി ജോസഫ്, അക്കീല്‍ ഹൊസൈന്‍, ജെയ്ഡന്‍ സീല്‍സ്, ഗ്യുന്‍ഡകേഷ് മോട്ടി.

Story first published: Wednesday, July 20, 2022, 9:38 [IST]
Other articles published on Jul 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+