Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: നിങ്ങള്‍ മിണ്ടാതിരിക്കാമോ? എന്നാല്‍ എല്ലാം ശരിയാവും- കോലിക്കു രോഹിത്തിന്റെ പിന്തുണ

കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെ കടന്നുപോവുന്ന മുന്‍ നായകന്‍ വിരാട് കോലിക്കു ഉറച്ച പിന്തുണ നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വെസ്റ്റ് ഇന്‍ഡീസിനെതിരേ ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കു മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തേ നടന്ന വിന്‍ഡീസുമായുള്ള ഏകദിന പരമ്പരയിലും കോലി ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. 30 പ്ലസ് സ്‌കോര്‍ പോലും നേടാനാവാതെയാണ് അദ്ദേഹം പരമ്പര അവസാനിപ്പിച്ചത്. മൂന്നു മല്‍സരങ്ങളില്‍ വെറും 26 റണ്‍സാണ് കോലിക്കു സ്‌കോര്‍ ചെയ്യാനായത്. ഈ പരമ്പരയ്ക്കു ശേഷവും കോലിക്കു രോഹിത് പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. കോലിക്കു ആത്മവിശ്വാസക്കുറവില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

1

വിരാട് കോലിയുടെ ഫോമിനെക്കുറിച്ചുള്ള അനാവശ്യ ഹൈപ്പ് ഒഴിവാക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും ഇതു ചെയ്താല്‍ തന്നെ എല്ലാം ശരിയാവുമെന്നും രോഹിത് ശര്‍മ വ്യക്തമാക്കി. നിങ്ങള്‍ കുറച്ചു സമയത്തേക്കു നിശബ്ധത പാലിക്കാമോയെന്നായിരുന്നു കോലിയുടെ ഫോമിനെക്കുറിച്ചുള്ള ചോദ്യത്തോടു രോഹിത്തിന്റെ പ്രതികരണം.

2

നിങ്ങള്‍ മിണ്ടാതിരുന്നാല്‍ തന്നെ വിരാട്ടിനു എല്ലാം ശരിയാവും. മാനസികമായി നല്ല അവസ്ഥയില്‍ തന്നെയാണ് അദ്ദേഹം. പത്തു വര്‍ഷത്തിലേറെയായി ഈ ടീമിന്റെ ഭാഗമാണ് വിരാട്. അത്തരമൊരാള്‍ക്കു സമ്മര്‍ദ്ദത്തെയും സാഹചര്യങ്ങളെയും എങ്ങനെ നേരിടണമെന്നു അറിയുകയും ചെയ്യാം. നിങ്ങള്‍ കുറച്ചു സമയത്തേക്കു നിശബ്ധത പാലിക്കുകയാണ് ഇപ്പോള്‍ ചെയ്യേണ്ടത്. എല്ലാം പഴയതു പോലെ തന്നെയാവമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

3

ഐപിഎല്ലില്‍ ഒരു കളിക്കാരന്‍ എങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്നതല്ല പ്രധാനമെന്നും ശേഷിച്ച 10 മാസം ഇന്ത്യക്കു വേണ്ടി എങ്ങനെ പെര്‍ഫോം ചെയ്യുന്നുവെന്നതാണ് പ്രധാനമെന്നും രോഹിത് ശര്‍മ പറഞ്ഞു. ഐപിഎല്ലിനെ പരിഗണിക്കുന്നേയില്ല. ഇന്ത്യക്കു വേണ്ടി ഒരു താരം എവിടെ ബാറ്റ് ചെയ്യാന്‍ പോവുന്നുവെന്നതിലാണ് കാര്യം. ഫ്രാഞ്ചൈസിക്കു വേണ്ടി എവിടെ കളിക്കുന്നുവെന്നത് പ്രധാനമല്ല.

4

ഐപിഎല്ലില്‍ എന്തു സംഭവിക്കുമെന്നതില്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നില്ല. ഇന്ത്യന്‍ ടീമിലെ കാര്യങ്ങള്‍ ശരിയാക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ഏതു തരത്തിലുള്ള റോളാണ് ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ച് താരങ്ങളുമായി സംസാരിച്ചിരുന്നു. ഏതു രീതിയിലാണ് കളിക്കേണ്ടത് എന്ന കാര്യത്തില്‍ അവരുടെ മാനസികാവസ്ഥയ്ക്കും പങ്കുണ്ട്. ഏറ്റെടുക്കേണ്ട റോളിനെക്കുറിച്ചു അവര്‍ക്കു വ്യക്തത നല്‍കിയിട്ടുണ്ട്. ഇനി നല്‍കിയിരുക്കുന്ന റോളുമായി പൊരുത്തപ്പെട്ടപ്പെട്ട് പരമാവധി ടീമിനു വേണ്ടി നല്‍കുകയെന്നതാണ് അവര്‍ ചെയ്യേണ്ടതെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

5

അതേസമയം, വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര തൂത്തുവാരിയ ഇന്ത്യ ഇനി ടി20 പരമ്പരയിലും വിജയമാവര്‍ത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ബുധനാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യ ടി20 പോരാട്ടം. പരമ്പരയിലെ ശേഷിക്കുന്ന മല്‍സരങ്ങളും ഇവിടെ തന്നെയായിരിക്കും. പരിക്കു കാരണം വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ പരമ്പരയില്‍ കളിക്കുന്നില്ല. ഫിറ്റ്‌നസ് വീണ്ടെടുക്കാത്തതിനാല്‍ മറ്റൊരു ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലും പിന്‍മാറിയിരിക്കുകയാണ്.

ആദ്യ ടി20യില്‍ ഇരുടീമുകളുടെയും സാധ്യതാ ഇലവന്‍

ആദ്യ ടി20യില്‍ ഇരുടീമുകളുടെയും സാധ്യതാ ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍/ദീപക് ഹൂഡ,യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്, ദീപക് ചാഹര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് സിറാജ്.

വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിങ്, കൈല്‍ മയേഴ്സ്, റോസ്റ്റണ്‍ ചേസ്, നിക്കോളാസ് പൂരന്‍, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), റോമന്‍ പവെല്‍, ജാസണ്‍ ഹോള്‍ഡര്‍, ഫാബിയന്‍ അലെന്‍, ഒഡെയ്ന്‍ സ്മിത്ത്, അക്കീല്‍ ഹൊസെയ്ന്‍, ഷെല്‍ഡണ്‍ കോട്രെല്‍.

Story first published: Tuesday, February 15, 2022, 15:54 [IST]
Other articles published on Feb 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+