Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ആദ്യ ടി20യിലെ ഷോക്കില്‍ നിന്നും ഇന്ത്യ എന്തു പഠിച്ചു? ഇതാ മൂന്ന് കാര്യങ്ങള്‍

ഇന്ത്യന്‍ ടീം ഒട്ടും തന്നെ പ്രതീക്ഷിക്കാത്ത തുടക്കമാണ് വെസ്റ്റ് ഇന്‍ഡീസുമായുള്ള ടി20 പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ ലഭിച്ചിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മികച്ച യുവനിരയുമായി ഇറങ്ങിയ ഇന്ത്യയെ വിന്‍ഡീസ് ഞെട്ടിക്കുകയായിരുന്നു. ട്രിനിഡാഡില്‍ നടന്ന മല്‍സരത്തില്‍ നാലു റണ്‍സിന്റെ നേരിയ വിജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്.

ഇതോടെ അടുത്ത മല്‍സരം ജയിക്കണമെന്ന വെല്ലുവിളിയാണ് ടീം ഇന്ത്യക്കു മുന്നിലുള്ളത്. അതിലും തോല്‍ക്കുകയാണങ്കില്‍ അഞ്ചു കളികളുടെ പരമ്പര കൈക്കലാക്കാന്‍ ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചേ തീരൂവെന്ന അഗ്നിപരീക്ഷയാവും ഇന്ത്യയെ കാത്തിരിക്കുന്നത്. അത്തരമൊരു ദുഷ്‌കരമായ സാഹചര്യത്തിലേക്കു പോവാന്‍ ഹാര്‍ദിക്കിനും സംഘത്തിനും ഒട്ടും താല്‍പ്പര്യം കാണില്ല.

HARDIK SURYA

ഞായറാഴ്ച രാത്രി ഗയാനയില്‍ നടക്കാനിരിക്കുന്ന രണ്ടാം ടി20യില്‍ ജയിച്ച് പരമ്പര 1-1ന് തുല്യതയിലെത്തിക്കുക എന്നതു മാത്രമായിരിക്കും ഇനി ഇന്ത്യയുടെ ലക്ഷ്യം. ആദ്യ കളിയില്‍ ബൗളര്‍മാര്‍ ടീമിനു ജയിക്കാനുള്ള അടിത്തറയിട്ടിരുന്നു. പക്ഷെ ബാറ്റിങ് നിര ചതിച്ചതോടെ ചെറിയ ടോട്ടല്‍ (150) പോലും ചേസ് ചെയ്യാനാവാതെ ഇന്ത്യ കിതച്ചു വീഴുകയായിരുന്നു.

ഈ പരാജയത്തില്‍ നിന്നും ഇന്ത്യന്‍ ടീം പഠിച്ച മൂന്നു കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം. ബാറ്റിങിനു ആഴം കൂട്ടേണ്ടത് ആവശ്യമാണെന്നതാണ് ആദ്യ കളിയിലെ പരാജയത്തില്‍ നിന്നും പഠിച്ച ഒരു കാര്യം. കഴിഞ്ഞ മല്‍സരത്തില്‍ ഹാര്‍ദിക് അഞ്ചാം നമ്പറിലും തൊട്ടുപിറകെ സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍ എന്നിവരുമായിരുന്നു ബാറ്റ് ചെയ്തത്.

പക്ഷെ തുടര്‍ന്നുള്ള നാലു പേരും ബാറ്റിങ് തീരെ വശമില്ലാത്തവരാണ്. സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരായ കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍ എന്നിവരൊന്നും ബാറ്റിങില്‍ ആശ്രയിക്കാവുന്നവരല്ല.

ഈ കാരണത്താല്‍ തന്നെ സ്വന്തം വിക്കറ്റ് കാത്തുസൂക്ഷിക്കാന്‍ അക്ഷറിനു പ്രതിരോധത്തിലൂന്നി കളിക്കേണ്ടി വരികയും ചെയ്തു. ഒരൊറ്റ ബൗണ്ടറിയുടെ വ്യത്യാസത്തിലാണ് കഴിഞ്ഞ മല്‍സരം ഇന്ത്യക്കു കൈവിട്ടുപോയത്. ബാറ്റിങ് വശമുള്ള ഒരാള്‍ കൂടി തനിക്കൊപ്പമുണ്ടായിരുന്നെങ്കില്‍ അക്ഷറിനു ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുമായിരുന്നു.

താരങ്ങള്‍ക്കു അനുയോജ്യമായ ബാറ്റിങ് പൊസിഷന്‍ തന്നെ നല്‍കുകയെന്നതാണ് ആദ്യ മല്‍സരത്തില്‍ പരാജയം ഇന്ത്യക്കു നല്‍കുന്ന രണ്ടാമത്തെ പാഠം. ചില താരങ്ങള്‍ക്കു അവര്‍ക്കു യോജിക്കാത്ത റോളുകളായിരുന്നു ഇന്ത്യ ഈ കളിയില്‍ നല്‍കിയത്. 2021 മുതലുള്ള ടി20കള്‍ നോക്കിയാല്‍ ഏകദേശം ആറാം ഓവറിനോട് അടുത്താണ് സഞ്ജു ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിട്ടുള്ളതെന്നു കാണാം.

SANJU SAMSON

പക്ഷെ ആദ്യ ടി20യില്‍ ഒമ്പതു ഓവറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു അദ്ദേഹം ക്രീസിലേക്കു വന്നത്. പുതിയ റോളുമായി സഞ്ജു പെട്ടെന്നു പൊരുത്തപ്പെടുമെന്ന പ്രതീക്ഷ വേണ്ട. ടോപ് ഓര്‍ഡറില്‍ നിന്നും ഫിനിഷറായി മാറാന്‍ അദ്ദേഹത്തിനു കൂടുതല്‍ സമയം ആവശ്യമായി വന്നേക്കും.

ക്യാപ്റ്റന്‍ ഹാര്‍ദിക്കിനു മുമ്പ് അഞ്ചാം നമ്പറാണ് സഞ്ജുവിനു കൂടുതല്‍ അനുയോജ്യമായ പൊസിഷന്‍. ഹാര്‍ദിക്കിനു ഫിനിഷറുടെ റോള്‍ നല്‍കുകയും ചെയ്യാം. കൂടാതെ നാലാം നമ്പറും സഞ്ജുവിന് ബെസ്റ്റ് ഓപ്ഷനാണ്. ഫിനിഷിങില്‍ തിളങ്ങാന്‍ ശേഷിയുള്ള തിലകിനെ ആറിലേക്കു മാറ്റി സഞ്ജുവിനെ നാലാം നമ്പറില്‍ ഇറക്കുന്നതും മികച്ച നീക്കമായിരിക്കും.

കഴിഞ്ഞ മല്‍സരത്തിലേതു പോലെയുള്ള കൂട്ടത്തകര്‍ച്ച ഒഴിവാക്കണമെന്നതാണ് ഇന്ത്യ പഠിച്ച മൂന്നാമത്തെ പാഠം. അവസാന അഞ്ചോവറില്‍ ഇന്ത്യക്കു ജയിക്കാന്‍ ആറു വിക്കറ്റ് കൈയിലിരിക്കെ 37 റണ്‍സ് മാത്രം മതിയായിരുന്നു. പക്ഷെ അഞ്ചോവറിനിടെ അഞ്ചു വിക്കറ്റ് കളഞ്ഞുകുളിച്ചതോടെ ഇന്ത്യ പരാജയത്തിലേക്കു കൂപ്പുകുത്തുകയായിരുന്നു.

ഇനിയുള്ള മല്‍സരങ്ങളില്‍ ഇതുപോലെയുള്ള കൂട്ടത്തകര്‍ച്ച ഒഴിവാക്കാന്‍ ഇന്ത്യ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. അതിനു കഴിഞ്ഞില്ലെങ്കില്‍ ഇതു പോലെയുള്ള പരാജയങ്ങള്‍ ടീമിനു ഇനിയും ഏറ്റുവാങ്ങേണ്ടതായി വരും.

Story first published: Friday, August 4, 2023, 16:12 [IST]
Other articles published on Aug 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+