Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഹാര്‍ദിക് വലിയൊരു അബദ്ധം കാണിച്ചു! ക്യാപ്റ്റന്‍സി അത്ര പോരാ, തുറന്നടിച്ച് മുന്‍ താരം

വെസ്റ്റ് ഇന്‍ഡീസുമായുള്ള ആദ്യ ടി20 മല്‍സരത്തില്‍ ഇന്ത്യക്കേറ്റ അപ്രതീക്ഷിത പരാജയത്തിനു പിന്നാലെ പ്രതിക്കൂട്ടിലായിരിക്കുകയാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ. അദ്ദേഹത്തിന്റെ ചില തീരുമാനങ്ങള്‍ കളിയില്‍ പാളിയിരുന്നു. ഇതിന്റെ പേരില്‍ ആരാധകില്‍ നിന്നും വിമര്‍ശനങ്ങളും ഹാര്‍ദിക്ക് നേരിട്ടിരുന്നു. ഇപ്പോഴിതാ ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തവെയായിരുന്നു അദ്ദേഹം നായകന്റെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയത്. സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിനെ ആദ്യ ടി20യില്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ ഹാര്‍ദിക്കിന് ആയില്ലെന്നാണ് ചോപ്ര പറയുന്നത്.

HARDIK PANDYA

മല്‍സരത്തില്‍ അഞ്ചാം ഓവറില്‍ ചഹലിനെ ഇന്ത്യ പരീക്ഷിച്ചിരുന്നു. ആദ്യ ബോളില്‍ തന്നെ അപകടകാരിയായ ഓപ്പണര്‍ കൈല്‍ മയേഴ്‌സിനെ (1) വിക്കറ്റിനു മുന്നില്‍ കുരുക്കിയ ചഹല്‍ മൂന്നാമത്തെ ബോളില്‍ മറ്റൊരു ഓപ്പണറായ ബ്രെന്‍ഡന്‍ കിങിനെയും മടക്കിയിരുന്നു. 19 ബോളില്‍ നാലു ഫോറും ഒരു സിക്‌സറുമടക്കം 28 റണ്‍സെടുത്ത കിങും എല്‍ബിഡബ്ല്യുവാകുകയായിരുന്നു.

ബോള്‍ കൊണ്ട് ഇന്ത്യയുടെ തുടക്കം മികച്ചതായിരുന്നില്ല. അപ്പോഴാണ് യുസി ചഹലിന്റെ വരവ്. അദ്ദേഹം ഒരോവറില്‍ രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു. പക്ഷെ ഈ ഓവറിനു ശേഷം ചഹലിനെ ബൗളിങില്‍ നിന്നും ഹാര്‍ദിക് പിന്‍വലിച്ചു.

ആദ്യ ഓവറില്‍ തന്നെ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിട്ടും ഈ കളിയില്‍ യുസി ചഹലിനെക്കൊണ്ട് നാലോവര്‍ പൂര്‍ത്തിയാക്കാതിരുന്നത് ശരിയായില്ല. ഇന്ത്യ ഒരു ട്രിക്ക് മിസ് ചെയ്തുവെന്നാണ് തന്റെ അഭിപ്രായമെന്നും ചോപ്ര വിലയിരുത്തി.

ആദ്യ ഓവറിനു ശേഷം ചഹലിനെ ബൗളിങില്‍ നിന്നും ഹാര്‍ദിക് മാറ്റിനിര്‍ത്തിയപ്പോല്‍ എനിക്കു അല്‍പ്പം നിരാശ തോന്നി. കാരണം നിങ്ങള്‍ ചഹലിന്റെ മൂന്ന് ഓവറുകളാണ് മാറ്റി വച്ചിരിക്കുന്നത്. നിക്കോളാസ് പൂരനെ നേരത്തേ തന്നെ ഇന്ത്യക്കു പുറത്താക്കാന്‍ സാധിക്കുമായിരുന്നു. കാരണം ഇടംകൈയന്‍മാര്‍ക്കെതിരേ ചഹല്‍ വളരെ നന്നായി ബൗള്‍ ചെയ്യാറുണ്ട്.

പക്ഷെ ഇന്ത്യ അദ്ദേഹത്തെ ബൗളിങില്‍ നിന്നും തടഞ്ഞു. പിന്നീട് ബൗള്‍ ചെയ്യാന്‍ ചഹലിനു അവസരം ലഭിക്കുമെന്ന് പറഞ്ഞ് നിങ്ങള്‍ മാറ്റിനിര്‍ത്തി. ഇതു ആശ്ചര്യപ്പെടുത്തുന്ന കാര്യമായിരുന്നുവെന്നും ചോപ്ര നിരീക്ഷിച്ചു. മല്‍സരത്തില്‍ മൂന്നോവറുകളാണ് ചഹല്‍ ബൗള്‍ ചെയ്തത്. എട്ട് ഇക്കോണമി റേറ്റില്‍ 24 റണ്‍സിനു രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.

കുല്‍ദീപ് യാദവ് തന്റെ നാലോവര്‍ ക്വാട്ട ഈ മല്‍സത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. അക്ഷര്‍ പട്ടേലിനെക്കൊണ്ട് രണ്ടോവറുകള്‍ മാത്രമേ ബൗള്‍ ചെയ്യിച്ചുള്ളൂ. കാരണം ഇടംകൈയനായ നിക്കോളാസ് പൂരന്‍ അപ്പോള്‍ ക്രീസിലുണ്ടായിരുന്നു.

YUZVENDRA CHAHAL

ഇടംകൈയന്‍ ബൗളറായ അക്ഷറിനെ പൂരന്‍ നന്നായി പ്രഹരിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് നിങ്ങള്‍ അക്ഷറിനെക്കൊണ്ട് പിന്നീട് ബൗള്‍ ചെയ്യിച്ചതുമില്ല. ചില സമയങ്ങളില്‍ ഒരുപാട് ഓപ്ഷനുകളുള്ളത് അനുഗ്രഹമാണോ, അതോ ശാപമാണോയെന്നു നിങ്ങള്‍ക്കു അറിയാതെ വരുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

താനുള്‍പ്പെടെ ആറു ബൗളര്‍മാരെയാണ് ആദ്യ മല്‍സരത്തില്‍ ഹാര്‍ദിക് പരീക്ഷിച്ചത്. ഇവരില്‍ ചഹലിനെക്കൂടാതെ യുവ ഇടം കൈയന്‍ പേസര്‍ അര്‍ഷ്ദീപ് സിങും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി. ഇവ അവസാന ഓവറുകളിലായിരുന്നു. ഹാര്‍ദിക്കിനും കുല്‍ദീപിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.

നാലോവറില്‍ അഞ്ച് ഇക്കോണമി റേറ്റില്‍ 20 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെുത്ത കുല്‍ദീപായിരുന്നു ഏറ്റവും മികച്ചുനിന്നത്. ഹാര്‍ദിക് നാലോവറില്‍ വഴങ്ങിയത് 27 റണ്‍സായിരുന്നു.

Story first published: Friday, August 4, 2023, 14:28 [IST]
Other articles published on Aug 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+