
ഇന്ത്യന്‍ ഇന്നിങ്‌സിന്റെ പത്താമത്തെ ഓവറിലായിരുന്നു റിഷഭ് പന്തിന്റെ പുറത്താവല്‍. ഇംഗ്ലണ്ടുമായുള്ള മൂന്നാം ഏകദിനത്തില്‍ കളിച്ച ശേഷം താരം കളിച്ച ആദ്യ മല്‍സരം കൂടിയായിരുന്നു ഇത്. ഇംഗ്ലണ്ടിനെതിരേ റണ്‍ചേസില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി റിഷഭ് ടീമിന്റെ വിജയശില്‍പ്പിയായിരുന്നു.
പക്ഷെ വിന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ റണ്ണെടുക്കാന്‍ തുടക്കം മുതല്‍ പാടുപെടുന്ന റിഷഭിനെയാണ് കണ്ടത്. ഒട്ടും ആധികാരികതയോടെയുള്ള ഇന്നിങ്‌സായിരുന്നില്ല താരത്തിന്റേത്.

വിന്‍ഡീസ് പേസര്‍ കീമോ പോളിനായിരുന്നു റിഷഭ് പന്തിന്റെ വിക്കറ്റ്. നായകന്‍ രോഹിത് ശര്‍മയും റിഷഭും ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ടുണ്ടാക്കവെയായിരുന്നു താരം പുറത്തായത്. 43 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ ജോടി കരുത്താര്‍ജിക്കവെ റിഷഭിന്റെ അബദ്ധം വിന്‍ഡീസിനു വിക്കറ്റ് സമ്മാനിക്കുകയായിരുന്നു.
ഇന്ത്യയെ സംബന്ധിച്ച് മികച്ചൊരു ഓവര്‍ തന്നെയായിരുന്നു ഇത്.

രണ്ടാമത്തെ ബോളില്‍ രോഹിത് ബൗണ്ടറിയടിച്ചപ്പോള്‍ നാലാമത്തെയയും അഞ്ചാമത്തെയും ബോളില്‍ റിഷഭും ബോള്‍ അതിര്‍ത്തി കടത്തി. ഓവറില്‍ 15 റണ്‍സ് ഇന്ത്യ നേടിയിരിക്കവെയായിരുന്നു അവസാന ബോളില്‍ റിഷഭിന്റെ സാഹസം ഇന്ത്യക്കു വിനയായത്.
ടീം തോറ്റാലും അവന്‍ ഒപ്പമുണ്ടെങ്കില്‍ അതു മറക്കും! മുംബൈ ടീമിലെ കൂട്ടുകാരനെക്കുറിച്ച് സ്‌കൈ

ഓഫ്‌സ്റ്റംപിനു കുറുകെ വന്ന ഫുള്‍ ഡെലിവെറി അപകടകാരിയായിരുന്നില്ല പക്ഷെ അമിതാവേശം കാണിച്ച റിഷഭ് പന്ത് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. ആഞ്ഞുവീശിയ അദ്ദേഹത്തിനു ടൈമിഹ് അമ്പെ പാളി. എഡ്ജായ ബോള്‍ അക്കീല്‍ ഹൊസെയ്ന്‍ ഷോര്‍ട്ട് തേര്‍ഡില്‍ വലതു വശത്തേക്ക് ഡൈവ് ചെയ്തു പിടികൂടുകയുമായിരുന്നു.

IND vs WI: വരൂ, ടീം ബസില്‍ എന്റെ സീറ്റിലിരിക്കാം- സഞ്ജുവിന്റെ ക്ഷണം അദ്ഭുതപ്പെടുത്തി!
ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന നായകന്‍ രോഹിത് ഇതു കണ്ട് അതൃപ്തി പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. എങ്ങനെയുള്ള ഷോട്ടാണ് കളിക്കേണ്ടതെന്നു അദ്ദേഹം ആംഗ്യം കാണിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നിരാശയും ദേഷ്യവുമെല്ലാം അപ്പോള്‍ രോഹിത്തിന്റെ മുഖഭാവത്തില്‍ പ്രകടമായിരുന്നു. റിഷഭും തന്റെ പ്രവര്‍ത്തിയില്‍ നിരാശനായാണ് കാണപ്പെട്ടത്. ക്രീസ് വിടവെ താരം സ്വയം ദേഷ്യ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

അതേസമയം, കളിയിലേക്കു വന്നാല്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനു അയക്കപ്പെട്ട ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിനു 190 എന്ന വലിയൊരു സ്‌കോര്‍ പടുത്തുയര്‍ത്തി. മുന്നില്‍ നിന്നു പട നയിച്ച രോഹിത് ശര്‍മയാണ് (64) ടോപ്‌സ്‌കോററായത്. 44 ബോളില്‍ ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇ്ന്നിങ്‌സിലുണ്ടായിരുന്നു. പക്ഷെ ഇന്ത്യയെ 190 വരെയെത്തിച്ചത് ദിനേശ് കാര്‍ത്തികിന്റെ കിടിലന്‍ ഫിനിഷിങായിരുന്നു. വെറും 19 ബോളില്‍ ഡിക്കെ പുറത്താവാതെ വാരിക്കൂട്ടിയത് 41 റണ്‍സാണ്.

മറുപടിയില്‍ വിന്‍ഡീസ് പൊരുതാന്‍ പോലുമാവാതെ കീഴടങ്ങുകയായിരുന്നു. എട്ടു വിക്കറ്റിനു 122 റണ്‍സാണ് വിന്‍ഡീസിനു നേടാനായത്. 25 റണ്‍സ് പോലും ഒരാള്‍ക്കും തികയ്ക്കാനായില്ല. 20 റണ്‍സെടുത്ത ഷമാറ ബ്രൂക്ക്‌സാണ് ടോപ്‌സ്‌കോറര്‍.


Click it and Unblock the Notifications











