Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രണ്ടു വമ്പന്‍ താരങ്ങള്‍ പുറത്തേക്ക്! ഹാര്‍ദിക് കളിക്കുമോ? ഇന്ത്യന്‍ ടീം ഈയാഴ്ച

വെസ്റ്റ് ഇന്‍ഡീസുമായി അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഈയാഴ്ച പ്രഖ്യാപിക്കും. മൂന്നു വീതം ഏകദിനങ്ങളിലും ടി20യിലുമാണ് ഇന്ത്യയും വിന്‍ഡീസും തമ്മില്‍ ഏറ്റുമുട്ടുന്നത്. സൗത്താഫ്രിക്കെതിരായ കഴിഞ്ഞ ഏകദിന പരമ്പരയിലെ തൂത്തുവാരലിന്റെ ക്ഷീണം തീര്‍ക്കാന്‍ വിന്‍ഡീസിനെതിരേ ഇന്ത്യക്കു വിജയിച്ചേ തീരൂ. അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീവിടങ്ങളിലായാണ് ഇന്ത്യ- വിന്‍ഡീസ് പരമ്പരകള്‍ നടക്കുന്നത്.

ഫെബ്രുവരി ആറു മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര. ടി20 പരമ്പര കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ്.

1

വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ രണ്ടു വമ്പന്‍ താരങ്ങളെ ഇന്ത്യ ഒഴിവാക്കിയേക്കും. ഒരാള്‍ പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണെങ്കില്‍ രണ്ടാമത്തേയാള്‍ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ രണ്ടു പേര്‍ക്കുമായിരുന്നില്ല. ഇതേ തുടര്‍ന്ന് അവസാന കളിയില്‍ അശ്വിനെയും ഭുവിയെയും ഇന്ത്യ ഒഴിവാക്കുകയും ചെയ്തിരുന്നു.

2

നേരത്തേ ഇന്ത്യയുടെ ന്യൂബോള്‍ സ്‌പെഷ്യലിസ്റ്റായിരുന്ന ഭുവിക്കു സൗത്താഫ്രിക്കയിലെ പേസും ബൗണ്‍സുമുളള പിച്ചില്‍ എതിര്‍ ബാറ്റര്‍മാര്‍ക്കു വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞില്ല. മാത്രമല്ല നന്നായി തല്ലുവാങ്ങുകയും ചെയ്തു. മധ്യ ഓവറുകളില്‍ അശ്വിനും സൗത്താഫ്രിക്കയുടെ റണ്ണൊഴുക്ക് തടയുന്നതില്‍ പരാജയപ്പെട്ടിരുന്നു.

3

പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെുടുത്തു കഴിഞ്ഞ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവ് വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നുണ്ട്. സൗത്താഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ പരമ്പര അദ്ദേഹത്തിനു നഷ്ടമായിരുന്നു. പകരം ടീമിനെ നയിച്ച കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സി ദുരന്തമാവുകയും ചെയ്തിരുന്നു.
രോഹിത് ഇപ്പോള്‍ ഫിറ്റാണെന്നും വിന്‍ഡീസിനെതിരായ പരമ്പരയില്‍ സെലക്ഷനു വേണ്ടി ലഭ്യമാണെന്നും ബിസിസിഐ ഒഫീഷ്യല്‍ പിടിഐയോടു പറഞ്ഞു. നിലവില്‍ അദ്ദേഹം മുംബൈയില്‍ പരിശീലനനത്തിലാണ്. ഫിറ്റ്‌നസ് ടെസ്റ്റിനായി വൈകാതെ ബെംഗളൂരുവിലെത്തും. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഔദ്യോഗികമായ സ്ഥിരീകരണം മാത്രമേ ലഭിക്കേണ്ടതുള്ളൂവെന്നും ഒഫീഷ്യല്‍ വ്യക്തമാക്കി.

4

വിരാട് കോലി സ്ഥാനമൊഴിഞ്ഞതിനാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായും രോഹിത് ശര്‍മയെ വൈകാതെ പ്രഖ്യാപിക്കും. ഈ വര്‍ഷവും അടുത്ത വര്‍ഷവുമായി ടി20, ഏകദിന ലോകകപ്പുകകള്‍ നടക്കാനിരിക്കുന്നതില്‍ രോഹിത്തിന്റെ ജോലി ഭാരം ഇരട്ടിയാവും. ഇത് കൂടി സെലക്ഷന്‍ കമ്മിറ്റി പരിഗണിക്കുന്നുണ്ട്. പക്ഷെ കെഎല്‍ രാഹുലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ സാധ്യത കുറവാണ്.

5

സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി രാഹുലിനു തിരിച്ചടിയാണ്. അതിനാല്‍ തന്നെ അദ്ദേഹത്തെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തു തന്നെ നിര്‍ത്താനേ സാധ്യതയുള്ളൂ. ഐപിഎല്ലിന്റെ പുതിയ സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ നായകനാണ് രാഹുല്‍. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ബിസിസിഐയും സെലക്ഷന്‍ കമ്മിറ്റിയും വിലയിരുത്തിയ ശേഷമായിരിക്കും ഭാവി ക്യാപ്റ്റനാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുകയാണ് സൂചന.

6

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വെസ്റ്റ് ഇന്‍ഡീസുമായുള്ള പരമ്പരയിലൂടെ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുമോയെന്ന് എല്ലാവരും ഉറ്റുനോക്കുകയാണ്. നിലവില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള കഠിന ശ്രമത്തിലാണ് താരം. നെറ്റ്‌സില്‍ ബൗള്‍ ചെയ്യുന്നുണ്ട്. പക്ഷെ പൂര്‍ണമായി ഫിറ്റ്‌നസ് വീണ്ടൈടുത്തെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ ഹാര്‍ദിക്കിനെ ദേശീയ ടീമിലേക്കു തിരിച്ചു വിളിക്കുകയുള്ളൂ. ബാറ്റിങിലൊപ്പം ബൗളിങിലും താരത്തിന്റെ സേവനം ഇന്ത്യക്കു ആവശ്യമാണ്.

7

ഹാര്‍ദിക്കിന്റെ അഭാവത്തില്‍ ന്യൂസിലാന്‍ഡ്, സൗത്താഫ്രിക്ക എന്നിവര്‍ക്കെതിരായ കഴിഞ്ഞ പരമ്പരകളില്‍ വെങ്കടേഷ് അയ്യരെയായിരുന്നു ഇന്ത്യ സീം ബൗളിങ് ഓള്‍റൗണ്ടറായി പരീക്ഷിച്ചത്. പക്ഷെ താരം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ല. അതുകൊണ്ടു തന്നെ വിന്‍ഡീസിനെതിരേയും ഹാര്‍ദിക് ഇല്ലെങ്കില്‍ വെങ്കടേഷിനു പകരം റിഷി ധവാനെ ടീമിലുള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് എംഎസ് ധോണിക്കു കീഴില്‍ അരങ്ങേറിയ അദ്ദേഹം പിന്നീട് ടീമിനു പുറത്താവുകയായിരുന്നു.

8

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യ വിശ്രമം അനുവദിച്ചേക്കും. ജോലി ഭാരം കുറയ്ക്കുന്നതിനു വേണ്ടിയാണിത്. ഒരു പക്ഷെ വിന്‍ഡീസുമായുള്ള ആറു മല്‍സരങ്ങളിലും ബുംറയെ ഇന്ത്യ കളിപ്പിച്ചേക്കില്ല. കഴിഞ്ഞ സൗത്താഫ്രിക്കന്‍ പര്യടനത്തിലെ ആറു മല്‍സരങ്ങളിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. മാത്രമല്ല ഏറ്റവുമധികം ഓവറുകള്‍ ബൗള്‍ ചെയ്തതും ബുംറയായിരുന്നു. ടെസ്റ്റില്‍ 104.5 ഓവറും ഏകദിനത്തില്‍ 30 ഓവറുകളും ബുംറ ബൗള്‍ ചെയ്തിരുന്നു.

Story first published: Wednesday, January 26, 2022, 14:05 [IST]
Other articles published on Jan 26, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+