Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: ഏകദിനത്തില്‍ കളിപ്പിക്കുമെന്നു നോ ഗ്യാരണ്ടി, ഇപ്പോഴിതാ ടി20യില്‍ സഞ്ജുവിനെ തഴയുന്നു!

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കു സഞ്ജു സാംസണിനെ തിരിച്ചുവിളിച്ചപ്പോള്‍ ആരാധകരെല്ലാം വലിയ ആവേശത്തിലായിരുന്നു. ഏകദിനത്തില്‍ സഞ്ജു കസറുമെന്നും അതു വഴി ഈ വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുമെന്നുമെല്ലാം ആരാധകര്‍ സ്വപ്‌നം കണ്ടു. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലും സഞ്ജു ഉള്‍പ്പെടുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്.

പക്ഷെ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നത് സെലക്ഷന്‍ കമ്മിറ്റി നീട്ടി വച്ചിരിക്കുകയാണ്. ഇതിനുള്ള കാരണമെന്താണെന്നു വ്യക്തവുമല്ല. രണ്ടു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ശേഷമാണ് ജൂലൈ അവസാനത്തോടെ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യയും വിന്‍ഡീസും കൊമ്പുകോര്‍ക്കുന്നത്. ഏകദിന ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ വലിയ പ്രാധാന്യത്തോടെയായിരിക്കും ഈ പരമ്പരയെ ഇന്ത്യന്‍ ടീം നോക്കിക്കാണുക.

SANJU SAMSON

സഞ്ജു ടീമിന്റെ ഭാഗമാണെങ്കിലും അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടാവുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. ഇപ്പോഴിതാ വിന്‍ഡീസുമായുള്ള ടി20 പരമ്പരയില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതു സംബന്ധിച്ച് ബിസിസിഐ വൃത്തങ്ങളുടെ ഭാഗത്തു നിന്നും ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ലെങ്കിലും ചില ദേശീയ മാധ്യമങ്ങളാണ് ടി20 ടീമില്‍ സഞ്ജു ഉണ്ടായേക്കില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സഞ്ജുവിനു പകരം യുവ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയെ പരീക്ഷിക്കാനും ബിസിസിഐയ്ക്കു പ്ലാനുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനു വേണ്ടി ചില വെടിക്കെട്ട് ഇന്നിങ്‌സുകള്‍ ജിതേഷ കാഴ്ചവച്ചിരുന്നു. അതുകൊണ്ടു തന്നെ വിന്‍ഡീസിനെതിരേ അദ്ദേഹത്തെ ടീമിലെടുക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

വിന്‍ഡീസുമായുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ സഞ്ജുവിനെ കളിപ്പിക്കുമോയെന്ന കാര്യം സംശയമാണ്. കാരണം നാല്, അഞ്ച് ഇവയിലേതെങ്കിലുമൊരു പൊസിഷനില്‍ മാത്രമാണ് അദ്ദേഹത്തിനു പ്രതീക്ഷയുള്ളത്. പക്ഷെ നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനായിരിക്കും നറുക്കുവീഴുകയെന്നാണ് സൂചനകള്‍. ടി20 സ്‌പെഷ്യലിസ്റ്റായ സൂര്യക്കു ഏകദിനത്തില്‍ വളലെ മോശം റെക്കോര്‍ഡാണുള്ളത്.

അവസാനമായി ഓസ്‌ട്രേലിയക്കെതിരേ കളിച്ച ഏകദിന പരമ്പരയില്‍ മൂന്നു കളിയിലും സൂര്യ ഡെക്കായിരുന്നു. പക്ഷെ ടീം മാനേജ്‌മെന്റിനു അദ്ദേഹത്തിലുള്ള പ്രതീക്ഷ നഷ്ടമായിട്ടില്ല. ഏകദിനത്തില്‍ ഇനിയും അവസരങ്ങള്‍ നല്‍കിയാല്‍ സൂര്യക്കു തന്റെ യഥാര്‍ഥ ഫോമിലേക്കു തിരികെയെത്താന്‍ സാധിക്കുമെന്നാണ് കോച്ചിന്റെയും ക്യാപ്റ്റന്റെയും കണക്കുകൂട്ടല്‍.

SANJU SAMSON

നാലാം നമ്പറില്‍ സൂര്യയെ തന്നെ വിന്‍ഡീസുമായുള്ള പരമ്പരയില്‍ ഇന്ത്യ പരീക്ഷിക്കുമ്പോള്‍ അഞ്ചാം നമ്പറില്‍ ഇഷാന്‍ കിഷനെയും കളിപ്പിച്ചേക്കും. ടീമിനു വേണ്ടി വിക്കറ്റ് കാക്കുന്നതും ഇഷാനാവും. അങ്ങനെ വന്നാല്‍ സഞ്ജുവിനു അവസരം കിട്ടാതെ പുറത്തിരിക്കേണ്ടതായും വരും. ഈ വര്‍ഷം കളിച്ച വൈറ്റ്‌ബോള്‍ മല്‍സരങ്ങളിലൊന്നും ഇഷാനു ബാറ്റിങില്‍ തിളങ്ങാനായിട്ടില്ല.

എങ്കിലും ടീം മാനേജ്‌മെന്റിനു പ്രിയം അദ്ദേഹത്തോടു തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബംഗ്ലാദേശുമായുള്ള ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ ഇഷാന്‍ ഡബിള്‍ സെഞ്ച്വറി കുറിച്ചിരുന്നു. എന്നാല്‍ അതിനു ശേഷം കളിച്ച മല്‍സരങ്ങളിലൊന്നും താരം ബാറ്റിങില്‍ ക്ലിക്കായിട്ടില്ല.

സഞ്ജുവിന്റെ കാര്യമെടുത്താല്‍ ഏകദിനത്തില്‍ 66 എന്ന തകര്‍പ്പന്‍ ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡുമായി നടന്ന മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് സഞ്ജു അവസാനമായി ഏകദിനത്തില്‍ കളിച്ചത്. ആദ്യ മല്‍സരത്തില്‍ പ്ലെയിങ് ഇലവനിലുണ്ടായിരുന്ന അദ്ദേഹത്തെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ ഇന്ത്യ പുറത്തിരുത്തുകയായിരുന്നു.

ഈ വര്‍ഷം ഒരേയൊരു ടി20യില്‍ മാത്രമേ സഞ്ജു ഇന്ത്യക്കായി കളിച്ചിട്ടുള്ളൂ. ജനുവരിയില്‍ ശ്രീലങ്കയുമായി നാട്ടില്‍ നടന്ന പരമ്പരയിലായിരുന്നു ഇത്. പക്ഷെ ആദ്യ കളിക്കിടെ ഫീല്‍ഡ് ചെയ്യവെ അദ്ദേഹത്തിനു പരിക്കേല്‍ക്കുകയായിരുന്നു. അതിനു ശേഷം പരമ്പരയിലെ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നിന്നും പിന്‍മാറേണ്ടി വരികയും ചെയ്തു.

Story first published: Tuesday, June 27, 2023, 9:16 [IST]
Other articles published on Jun 27, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+