Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: അന്നു അച്ഛന്‍, ഇന്നു മകന്‍! അശ്വിന്‍ വേറെ ലെവല്‍, വമ്പന്‍ റെക്കോര്‍ഡ്

വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. ഡൊമിനിക്കയില്‍ നടക്കുന്ന ടെസ്റ്റിന്റെ ആദ്യദിനം ഒന്നാം സെഷനില്‍ വിന്‍ഡീസ് ഓപ്പണര്‍ ടാഗെനരെയ്ന്‍ ചന്ദര്‍പോളിനെ പുറത്താക്കിയതോടെയാണ് അശ്വിന്‍ ചരിത്രത്തിന്റെ ഭാഗമായത്. ടെസ്റ്റില്‍ അച്ഛനെയും മകനെയും പുറത്താക്കിയ ഇന്ത്യയുടെ ആദ്യ ബൗളറായി അദ്ദേഹം മാറി.

നേരത്തേ വിന്‍ഡീസ് ഇതിഹാസം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ വിക്കറ്റ് അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകന്‍ ടാഗെനരെയ്‌ന്റെ വിക്കറ്റും അശ്വിന്‍ പിഴുതിരിക്കുകയാണ്. 13ാം ഓവറിലാണ് ഇന്ത്യക്കു കളിയിലെ ആദ്യ ബ്രേക്ക്ത്രൂ അശ്വിന്‍ നല്‍കിയത്. 44 ബോളുകളില്‍ നിന്നും 12 റണ്‍സെടുത്ത ടാഗെനരെയ്‌നെ അദ്ദേഹം ബൗള്‍ഡാക്കുകയായിരുന്നു.

R ASHWIN

അതിമനോഹരമായ ഒരു ബോള്‍ കൂടിയായിരുന്നു ഇത്. ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിക്കാനായിരുന്നു ടാഗെനരെയ്‌ന്റെ ശ്രമം. പക്ഷെ ബാറ്റില്‍ എഡ്ജായ ബോള്‍ നേരെ വിക്കറ്റില്‍ പതിക്കുകയായിരുന്നു. പിന്നിലേക്കു തിരിഞ്ഞുനോക്കിയ യുവതാരം അല്‍പ്പനേരം സ്തബ്ധനായി നിന്ന ശേഷം ക്രീസ് വിടുകയായിരുന്നു.

2011ലായിരുന്നു ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിനെ ടെസ്റ്റില്‍ ആദ്യമായി അശ്വിന്‍ പുറത്താക്കിയത്. 12 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ടാഗെനരെയ്‌ന്റെയും വിക്കറ്റ് അദ്ദേഹം സ്വന്തമാക്കി. ലോക ക്രിക്കറ്റില്‍ നേരത്തേ നാലു പേര്‍ മാത്രമേ ടെസ്റ്റില്‍ അച്ഛനെയും മകനെയും പുറത്താക്കിയിട്ടുള്ളൂ.

ഇംഗ്ലണ്ടിന്റെ ഇയാന്‍ ബോതം, പാകിസ്താന്റെ വസീം അക്രം, ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്ക്, സൗത്താഫ്രിക്കയുടെ സൈമണ്‍ ഹാര്‍മര്‍ എന്നിവരാണിത്. ന്യൂസിലാന്‍ഡിന്റെ ലാന്‍സ് കെയ്ന്‍സ്, മകന്‍ ക്രിസ് കെയ്ന്‍സ് എന്നിവരെയാണ് ബോതവും അക്രവും പുറത്താക്കിയിട്ടുള്ളത്. ചന്ദര്‍പോളിനെയും മകനെയും സ്റ്റാര്‍ക്കും ഹാര്‍മറും ഔട്ടാക്കുകയായിരുന്നു.

ASHWIN

അച്ഛന്റെയും മകന്റെയും വിക്കറ്റെടുത്ത ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡ് മാത്രമല്ല മറ്റൊരു നേട്ടം കൂടി അശ്വിന്‍ തന്റെ പേരിലാക്കി. ടെസ്റ്റില്‍ ഏറ്റവുമധികം താരങ്ങളെ ബൗള്‍ഡാക്കിയ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തെ തേടിയെത്തിയത്. 95ാം തവണയാണ് അശ്വിന്‍ എതിര്‍ ടീം താരത്തെ ബൗള്‍ഡാക്കിയത്.

നേരത്തേ മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയ്‌ക്കൊപ്പം 94 ബൗള്‍ഡുകളുമായി റെക്കോര്‍ഡ് പങ്കിടുകയായിരുന്നു അശ്വിന്‍. പക്ഷെ ഇപ്പോള്‍ അദ്ദേഹത്തെ പിന്തള്ളി അശ്വിന്‍ തലപ്പത്തേക്കു കയറിയിരിക്കുകയാണ്. കപില്‍ ദേവ് (88), മുഹമ്മദ് ഷമി (66) എന്നിവരാണ് ഈ ലിസ്റ്റില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള അശ്വിന്റെ തിരിച്ചുവരവ് കൂടിയാണ് വെസ്റ്റ് ഇന്‍ഡീസുമായുള്ള ഈ മല്‍സരം. കഴിഞ്ഞ മാസം ഇംഗ്ലണ്ടിലെ ഓവലില്‍ നടന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ അദ്ദേഹം തഴയപ്പെട്ടിരുന്നു. രവീന്ദ്ര ജഡേജയെയായിരുന്നു ഏക സ്പിന്നറായി ഇന്ത്യ കളിപ്പിച്ചത്. ഇന്ത്യ ബൗളിങില്‍ പതറുകയും ചെയ്തിരുന്നു. അശ്വിനെ ഒഴിവാക്കിയതിനെതിരേ വലിയ വിമര്‍ശനങ്ങളായിരുന്നു മുന്‍ താരങ്ങളുടെയും ആരാധകരുടെയും ഭാഗത്തു നിന്നുണ്ടായത്.

Story first published: Wednesday, July 12, 2023, 21:23 [IST]
Other articles published on Jul 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+