For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs WI: തിലകിനെക്കാള്‍ കേമരാണോ റിങ്കുവും റുതുരാജും? ടി20 ടീമിലെത്താന്‍ യോഗ്യനാര്?

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ച് മത്സര ടി20 ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹര്‍ദിക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ യുവതാരങ്ങള്‍ക്കാണ് കൂടുതല്‍ അവസരം ലഭിച്ചിരിക്കുന്നത്. യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നിവര്‍ക്ക് ആദ്യമായി ടി20 ടീമിലേക്ക് വിളിയെത്തിയതാണ് എടുത്തു പറയേണ്ടത്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും ടി20 ടീമില്‍ ഇടം നേടിയെടുക്കാനായി. എന്നാല്‍ ഇടം പ്രതീക്ഷിച്ചിരുന്ന റിങ്കു സിങ് തഴയപ്പെട്ടു.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെടിക്കെട്ട് ഫിനിഷറായ റിങ്കു അവസാന ഐപിഎല്‍ സീസണിലും തിളങ്ങിയിരുന്നു. എന്നിട്ടും ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് തഴയപ്പെട്ടിരിക്കുകയാണ്. റിങ്കുവിന്റെ അഭാവം ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. റിങ്കുവിനെക്കൂടാതെ റുതുരാജ് ഗെയ്ക്‌വാദിനും ടീമില്‍ ഇടം നേടാനായിട്ടില്ല. സിഎസ്‌കെയുടെ വിശ്വസ്തനായ ഓപ്പണറാണ് റുതുരാജ്. അവസാന സീസണിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നിട്ടും ടി20 ടീമിലിടം നേടാനായില്ല.

റിങ്കുവിനും റുതുരാജിനും മുകളില്‍ സ്ഥാനം അര്‍ഹിക്കുന്നവനാണോ തിലക് വര്‍മ. മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിര താരം ഇവരെക്കാള്‍ മികച്ചവനാണോയെന്നത് കണക്കുകള്‍ നിരത്തി പരിശോധിക്കാം. ഐപിഎല്ലിലെ കണക്കുകള്‍ ആദ്യം പരിശോധിക്കാം. ഐപിഎല്‍ 2022 സീസണില്‍ 7 മത്സരമാണ് റിങ്കു സിങ് കളിച്ചത്. 34.79 ശരാശരിയില്‍ നേടിയത് 174 റണ്‍സാണ്. 148.71 സ്‌ട്രൈക്ക് റേറ്റുമുണ്ടായിരുന്നു. ഒരു ഫിഫ്റ്റി പോലും ഈ സീസണില്‍ നേടാന്‍ റിങ്കുവിന് സാധിച്ചിരുന്നില്ല.

2022 സീസണില്‍ 14 മത്സരം കളിച്ച് 26.28 ശരാശരിയില്‍ 368 റണ്‍സാണ് റുതുരാജ് നേടിയത്. ഇതില്‍ മൂന്ന് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും. തിലക് വര്‍മ 14 മത്സരത്തില്‍ നിന്ന് 36.09 ശരാശരിയില്‍ 397 റണ്‍സാണ് നേടിയത്. 131.02 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. 2023ലെ കണക്കുകളിലേക്ക് വരുമ്പോള്‍ റിങ്കു സിങ് 14 മത്സരത്തില്‍ നിന്ന് നേടിയത് 474 റണ്‍സാണ്. 59.25 എന്ന ഗംഭീര ശരാശരിയും റിങ്കുവിനുണ്ടായിരുന്നു.

tilak varma

149ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിച്ച താരം നാല് ഫിഫ്റ്റിയും നേടി. 15 മത്സരം കളിച്ച റുതുരാജ് 42.14 ശരാശരിയില്‍ 590 റണ്‍സും നേടി. നാല് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടും. പരിക്കിനെത്തുടര്‍ന്ന് എല്ലാ മത്സരവും കളിക്കാന്‍ തിലകിന് സാധിച്ചില്ല. 11 മത്സരത്തില്‍ നിന്ന് 42.87 ശരാശരിയില്‍ 343 റണ്‍സാണ് അദ്ദേഹം നേടിയത്. 164.11 ആണ് സ്‌ട്രൈക്ക് റേറ്റ്. ഒരു ഫിഫ്റ്റിയാണ് തിലക് നേടിയത്.

ഈ കണക്കുകള്‍ പ്രകാരം റിങ്കു സിങ് മറ്റു രണ്ട് പേരേക്കാള്‍ ഒരുപടി മുകളിലാണ്. ഇവരുടെ ആകെ ടി20 കരിയര്‍ പരിശോധിക്കാം. റിങ്കു സിങ് 81 മത്സരത്തില്‍ നിന്ന് 30.48 ശരാശരിയില്‍ 1768 റണ്‍സാണ് നേടിയത്. 140.87 ആണ് സ്‌ട്രൈക്കറേറ്റ്. 10 അര്‍ധ സെഞ്ച്വറിയും ഇതിലുണ്ട്. റുതുരാജ് ഗെയ്ക്‌വാദ് 103 മത്സരത്തില്‍ നിന്ന് 36.96 ശരാശരിയില്‍ 3426 റണ്‍സാണ് അടിച്ചെടുത്തത്. 24 അര്‍ധ സെഞ്ച്വറിയും 3 സെഞ്ച്വറിയും ഇതിലുണ്ട്.

തിലക് വര്‍മ 46 മത്സരത്തില്‍ നിന്ന് 37.31 ശരാശരിയില്‍ 1418 റണ്‍സാണ് നേടിയത്. 142.51 സ്‌ട്രൈക്ക് റേറ്റുള്ള തിലക് 10 ഫിഫ്റ്റിയാണ് നേടിയത്. ഈ കണക്കുകള്‍ പ്രകാരം മൂന്ന് പേരും ഏറെക്കുറെ തുല്യരാണ്. എന്നാല്‍ തിലകിന് ഇന്ത്യയുടെ ടി20 ടീമിലിടം ലഭിക്കാനുള്ള കാരണം താരത്തിന്റെ ഓള്‍റൗണ്ട് മികവാണ്.

പാര്‍ട്ട് ടൈം ബൗളറെന്ന നിലയിലും ഉപയോഗിക്കാവുന്ന താരമാണ് തിലക്. യുവരാജ് സിങ്ങിന് ശേഷം മധ്യനിരയില്‍ ഇന്ത്യയുടെ ഹീറോയായി മാറാന്‍ കെല്‍പ്പുള്ളവനാണ് തിലക്. ഈ മികവാണ് തിലകിന് മുന്‍തൂക്കം നല്‍കുന്നതെന്ന് പറയാം.

Story first published: Thursday, July 6, 2023, 14:31 [IST]
Other articles published on Jul 6, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+