Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs WI: രണ്ട് പുതുമുഖങ്ങള്‍, കീപ്പറായി സഞ്ജുവും! ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിതാ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. അജിത് അഗാര്‍ക്കര്‍ ഇന്ത്യയുടെ മുഖ്യ സെലക്ടറായ ശേഷമുള്ള ആദ്യത്തെ ടീം തിരഞ്ഞെടുപ്പാണിത്. പ്രതീക്ഷിച്ച ചില താരങ്ങള്‍ തഴയപ്പെട്ടെങ്കിലും യുവതാരങ്ങള്‍ക്കടക്കം പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതുമുഖങ്ങളായി യശ്വസി ജയ്‌സ്വാളും തിലക് വര്‍മയും എത്തിയെന്നതാണ് എടുത്തു പറയേണ്ട കാര്യം.

രോഹിത് ശര്‍മ, വിരാട് കോലി എന്നീ സീനിയേഴ്‌സിന് ടീമിലിടമില്ല. ടെസ്റ്റ്, ഏകദിന പരമ്പരയില്‍ ഇരുവരും കളിക്കുന്നുണ്ട്. അതുകൊണ്ടുതന്ന ടി20 പരമ്പരയില്‍ വിശ്രമം അനുവദിച്ചിരിക്കുകയാണ്. അതേ സമയം യുവ ഓപ്പണര്‍ ശുബ്മാന്‍ ഗില്‍ ടീമിലുണ്ട്. ഓപ്പണര്‍മാരായി യശ്വസി ജയ്‌സ്വാളും ഇഷാന്‍ കിഷനുമുണ്ടാവും. രാജസ്ഥാന്‍ റോയല്‍സിനായി ഗംഭീര പ്രകടനം കാഴ്ചവെക്കുന്ന ജയ്‌സ്വാളിന് ടി20 അരങ്ങേറ്റം ലഭിക്കാന്‍ സാധ്യതയുണ്ട്.

വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാന്‍ ശേഷിയുള്ള ജയ്‌സ്വാള്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് പദ്ധതികളുടെ ഭാഗമാണ്. മുംബൈ ഇന്ത്യന്‍സിന്റെ മധ്യനിര താരം തിലക് വര്‍മയാണ് ടീമിലെത്തിയ മറ്റൊരു യുവതാരം. അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്ന താരം അവസാന രണ്ട് ഐപിഎല്‍ സീസണിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ തിലകിന് വലിയ ഭാവി മുന്നിലുണ്ട്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ കഴിവുള്ളവനാണ് തിലക്.

ഹര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ നായകനായി ഹര്‍ദിക്കുണ്ടാവും. വെസ്റ്റ് ഇന്‍ഡീസ് പരമ്പര ഹര്‍ദിക്കിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണെന്ന് പറയാം. ടീമിന്റെ വൈസ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്. നാലാം നമ്പറില്‍ ഇന്ത്യക്കായി കസറി അടിക്കാന്‍ ശേഷിയുള്ള സൂര്യകുമാര്‍ ടി20 ലോകകപ്പിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി സ്ഥാനം പിടിച്ചേക്കും.

hardik pandya

വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും സ്ഥാനം പിടിച്ചിട്ടുണ്ട്. ടീമിന് പുറത്തായിരുന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ ഏകദിന പരമ്പരയിലും ഉള്‍പ്പെടുത്തിയിരുന്നു. സഞ്ജുവിന്റെ ടി20 ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് ഈ തീരുമാനം. വെസ്റ്റ് ഇന്‍ഡീസില്‍ അഞ്ച് മത്സര ടി20 പരമ്പരയായതിനാല്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുതലാക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കണ്ടറിയാം.

സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് വിശ്രമം അനുവദിച്ചപ്പോള്‍ അക്ഷര്‍ പട്ടേല്‍ ടീമിലിടം പിടിച്ചു. യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് എന്നീ രണ്ട് സ്പിന്നര്‍മാര്‍ക്കൊപ്പം രവി ബിഷ്‌നോയിയേയും ടീമിലേക്ക് വിളിച്ചിട്ടുണ്ട്. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പം തിളങ്ങിയ ബിഷ്‌നോയ് വലിയ ഇടവേളക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലിടം നേടുന്നത്. സ്പിന്‍ നിരയില്‍ കുല്‍-ചാ സഖ്യം വീണ്ടും സജീവമാകുന്നതാണ് കാണുന്നത്.

പേസ് നിരയിലേക്ക് വരുമ്പോള്‍ സീനിയര്‍ ബൗളര്‍മാരായി ആരുമില്ല. അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ക്കാണ് അവസരം നല്‍കിയത്. ഇടം കൈയന്‍ പേസറായ അര്‍ഷദീപ് പഞ്ചാബ് കിങ്‌സിനൊപ്പം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. അതേ സമയം ഉമ്രാന്‍ മാലിക്കിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം വലിയ അവസരം ലഭിച്ചില്ല. പക്ഷെ അതിവേഗ പേസറെ ഇന്ത്യ പിന്തുണക്കുകയായിരുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം തല്ലുകൊണ്ട മുകേഷ് കുമാറിനെ ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത് കൗതുകമായി. ടെസ്റ്റിലേക്കും താരത്തിന് വിളി നല്‍കിയിട്ടുണ്ട്. ഇടവേളക്ക് ശേഷം ആവേശ് ഖാനെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചു. മോശം ഇക്കോണമിയുള്ള ബൗളറാണ് ആവേശം. അവസാന ഐപിഎല്ലിലും വലിയ മികവുകാട്ടിയില്ല. എന്നിട്ടും താരത്തെ തിരിച്ചുവിളിച്ചത് അപ്രതീക്ഷിത തീരുമാനമായിരുന്നുവെന്ന് പറയാം.

ഇന്ത്യയുടെ ടി20 ടീം: ഇഷാന്‍ കിഷന്‍, ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹര്‍ദിക് പാണ്ഡ്യ (c), അക്ഷര്‍ പട്ടേല്‍, യുസ്‌വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍

Story first published: Thursday, July 6, 2023, 6:44 [IST]
Other articles published on Jul 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+