IND vs SA: എത്ര റണ്‍സ് നേടിയാല്‍ ഇന്ത്യ ജയിക്കും? 250ന് മുകളിലില്ലെങ്കില്‍ പ്രതീക്ഷിക്കേണ്ട, കണക്കുകള്‍

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് കേപ്ടൗണില്‍ ആവേശകരമായി പുരോഗമിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും വിജയം സ്വന്തമാക്കി. ഇതോടെ കേപ്ടൗണില്‍ ജയിക്കുന്ന ടീം പരമ്പര നേടും. ഇതിന്റെ എല്ലാ പോരാട്ടവീര്യവും ഉള്‍ക്കൊണ്ട് ശക്തമായ പ്രകടനം തന്നെയാണ് രണ്ട് ടീമും കാഴ്ചവെക്കുന്നത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 223 റണ്‍സിന് പുറത്തായപ്പോള്‍ എല്ലാവരും വലിയ നിരാശയിലായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന് അതേ നാണയത്തില്‍ ഇന്ത്യ തിരിച്ചടി നല്‍കി. 210 റണ്‍സിനാണ് ആതിഥേയരെ ഇന്ത്യ കൂടാരം കയറ്റിയത്. ജസ്്പ്രീത് ബുംറ അഞ്ച് വിക്കറ്റുമായി പട നയിച്ചപ്പോള്‍ ഉമേഷ് യാദവ് മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ശര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 13 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഇന്ത്യ നേടിയെടുത്തത്.
രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റ് ശേഷിക്കെ 70 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. കെ എല്‍ രാഹുല്‍ (10), മായങ്ക് അഗര്‍വാള്‍ (7) എന്നിവരെ ഇന്ത്യ നഷ്ടമായി. വിരാട് കോലിയും (14) ചേതേശ്വര്‍ പുജാരയുമാണ് (9) ക്രീസില്‍. മൂന്നാം ദിനം വലിയ ലീഡ് തന്നെയാണ് ഇന്ത്യ സ്വപ്‌നം കാണുന്നത്. എന്നാല്‍ മികച്ച ബൗളിങ് കരുത്തുള്ള ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വലിയ സ്‌കോര്‍ നേടുക പ്രയാസമാണ്. എത്ര റണ്‍സ് നേടിയാല്‍ ഇന്ത്യക്ക് ജയിക്കാനാവും. മുന്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം.

250ന് മുകളില്‍ വിജയലക്ഷ്യം എത്തിക്കണം
കേപ്ടൗണില്‍ വിജയകരമായി മറികടന്ന ഉയര്‍ന്ന റണ്‍സ് 236 ആണ്. 2011 നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ദക്ഷിണാഫ്രിക്ക ഈ നേട്ടം സ്വന്തമാക്കിയത്. രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയായിരുന്നു ആതിഥേയര്‍ വിജയം നേടിയെടുത്തത്. രണ്ടാമതായി 211 റണ്‍സാണ് വിജയകരമായി മറികടന്നത്. 2007 ജനുവരിയില്‍ ഇന്ത്യക്കെതിരെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ ഈ നേട്ടം. അഞ്ച് വിക്കറ്റിനായിരുന്നു അന്ന് അവര്‍ മത്സരം ജയിച്ചത്. രണ്ട് തവണ മാത്രമാണ് 200ന് മുകളിലുള്ള വിജയലക്ഷ്യം കേപ്ടൗണില്‍ വിജയകരമായി പിന്തുടര്‍ന്നിട്ടുള്ളത്.
കേപ്ടൗണില്‍ അവസാന ദിനങ്ങളിലേക്കെത്തുമ്പോള്‍ പേസ് ബൗളര്‍മാര്‍ക്ക് കൂടുതല്‍ കരുത്ത് ലഭിക്കും. അതുകൊണ്ട് തന്നെ പേസര്‍മാരുടെ പ്രകടനമാവും മത്സരഫലത്തെ മാറ്റിമറിക്കുക. മൂന്നാം ദിനത്തില്‍ ഇന്ത്യന്‍ ടീമിനെ 200 റണ്‍സിനുള്ളില്‍ ഒതുക്കുകയെന്നതാവും ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. അല്ലാത്ത പക്ഷം ജയിക്കുകയെന്നത് കടുപ്പമാണെന്ന് ആതിഥേയര്‍ക്ക് നന്നായി അറിയാം.

പുജാര - കോലി കൂട്ടുകെട്ട് നിര്‍ണ്ണായകം
ആദ്യ ഇന്നിങ്‌സില്‍ വലിയ ബാറ്റിങ് തകര്‍ച്ച ഇന്ത്യ നേരിട്ടപ്പോള്‍ രക്ഷകരായത് വിരാട് കോലിയും ചേതേശ്വര്‍ പുജാരയുമാണ്. അതുകൊണ്ട് തന്നെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയുടെ പ്രതീക്ഷ ഇരുവരിലുമാണ്. ആദ്യ ഇന്നിങ്‌സില്‍ കോലി 79 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ 43 റണ്‍സാണ് പുജാരക്ക് നേടാനായത്. 27 റണ്‍സെടുത്ത റിഷഭ് പന്താണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഈ പ്രകടനം രണ്ടാം ഇന്നിങ്‌സില്‍ മതിയാവില്ല. ഓപ്പണര്‍മാരെ നഷ്ടമായതിനാല്‍ത്തന്നെ കോലി, പുജാര, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത് എന്നീ നാല് താരങ്ങളുടെ ബാറ്റിങ് പ്രകടനത്തിലാണ് പ്രതീക്ഷ. പ്രകോപനങ്ങളില്‍ വീഴാതെ ക്ഷമയോടെ കളിച്ച് 250ന് മുകളില്‍ വിജയ ലക്ഷ്യം ഉയര്‍ത്താനായാല്‍ ദക്ഷിണാഫ്രിക്കയിലെ ആദ്യ ടെസ്റ്റ് പരമ്പരയെന്ന കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചേക്കും.

റിഷഭും ശര്‍ദുലും രക്ഷകരാവുമോ?
പ്രധാനപ്പെട്ട മത്സരങ്ങളില്‍ ഇന്ത്യ പ്രയാസപ്പെടുന്ന സാഹചര്യങ്ങളില്‍ അത്ഭുതം പ്രകടനംകൊണ്ട് രക്ഷകരാവുന്ന രണ്ട് താരങ്ങളാണ് റിഷഭ് പന്തും ശര്‍ദുല്‍ ഠാക്കൂറും. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും മികച്ച ബാറ്റിങ് റെക്കോഡുള്ള റിഷഭിന് ദക്ഷിണാഫ്രിക്കയില്‍ മികവിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം 20ല്‍ താഴെ മാത്രമാണ് റിഷഭിന്റെ ശരാശരി. എന്നാല്‍ ഗാബയിലെപ്പോലെ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ റിഷഭിന് സാധിക്കുമോയെന്നത് കണ്ടറിയാം.
ശര്‍ദുല്‍ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. അതും വലിയ സമ്മര്‍ദ്ദം നേരിട്ട സമയത്ത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഈ മികവ് കാട്ടാന്‍ അദ്ദേഹത്തിനായിട്ടില്ല. കേപ്ടൗണില്‍ ഇന്ത്യയുടെ രക്ഷകനായി വീണ്ടുമെത്താന്‍ ശര്‍ദുലിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications