IND vs SA:എറിഞ്ഞൊതുക്കി ബുംറ,കപില്‍ ദേവിനൊപ്പം, രണ്ടാം ദിനത്തിലെ പ്രധാന റെക്കോഡുകള്‍ ഇതാ

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി പുരോഗമിക്കുകയാണ്. വിരാട് കോലിയുടെ തിരിച്ചുവരവോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യ നിലവില്‍ ആതിഥേയര്‍ക്കെതിരേ ഡ്രൈവിങ് സീറ്റിലാണെന്ന് പറയാം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ പോരാട്ടം 223 റണ്‍സില്‍ അവസാനിച്ചപ്പോള്‍ എല്ലാവരും നിരാശരായെങ്കിലും മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ 210 റണ്‍സിന് കൂടാരം കയറ്റാന്‍ ഇന്ത്യയുടെ ബൗളിങ് നിരക്കായി. അഞ്ച് വിക്കറ്റുമായി ജസ്പ്രീത് ബുംറ മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഉമേഷ് യാദവും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതവും ശര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി മികച്ച പിന്തുണ നല്‍കി.
ആദ്യ ഇന്നിങ്‌സില്‍ 13 റണ്‍സിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സെന്ന നിലയിലാണ്. നിലവില്‍ 70 റണ്‍സിന്റെ ലീഡ് ഇന്ത്യക്കുണ്ട്. കേപ്ടൗണ്‍ ദക്ഷിണാഫ്രിക്കയുടെ ഭാഗ്യ മൈതാനങ്ങളിലൊന്നായതിനാല്‍ ചെറിയ റണ്‍സ് നേടിയാല്‍ വിജയിക്കുക പ്രയാസമാവും.
അതുകൊണ്ട് തന്നെ 300ലധികം റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം. വിരാട് കോലി (14*),ചേതേശ്വര്‍ പുജാര (9) കൂട്ടുകെട്ട് രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് നിര്‍ണ്ണായകമാവും. മോശം ഫോമിലുള്ള റിഷഭ് പന്തില്‍ നിന്നും ഇന്ത്യ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കുന്നു. സമീപകാലത്ത് വിദേശ പര്യടനങ്ങളിലെല്ലാം നിര്‍ണ്ണായക പ്രകടനം നടത്തി രക്ഷകനാവാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. ഈ മികവ് കേപ്ടൗണിലും കാട്ടാനാവുമോയെന്നത് കണ്ടറിയാം. രണ്ടാം ദിനത്തിലും നിരവധി റെക്കോഡുകളും നാഴികക്കല്ലുകളും കേപ്ടൗണില്‍ പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഫീല്‍ഡിങ്ങിന്റെ കാര്യത്തില്‍ എത്രത്തോളം മിടുക്കനാണെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ടെസ്റ്റില്‍ സ്ലിപ്പിലെ ചോരാത്ത കൈകളാണ് കോലിയുടേത്. ഇപ്പോഴിതാ 100 ടെസ്റ്റ് ക്യാച്ചുകളെന്ന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് അദ്ദേഹം. രണ്ടാം ദിനം റാസി വാന്‍ ഡെര്‍ ഡൂസന്‍,ടെംബ ബാവുമ എന്നിവരെ ക്യാച്ചിലൂടെ പുറത്താക്കാന്‍ കോലിക്കായിരുന്നു. ഇതോടെയാണ് ഇത്തരമൊരു നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.
വന്‍ തകര്‍ച്ചയെ നേരിടുമായിരുന്ന ദക്ഷിണാഫ്രിക്കയ്ക്ക് രക്ഷകനായത് കീഗന്‍ പീറ്റേഴ്‌സന്റെ ഇന്നിങ്‌സാണ്. 166 പന്തുകള്‍ നേരിട്ട് ഒമ്പത് ബൗണ്ടറി ഉള്‍പ്പെടെ 72 റണ്‍സാണ് അദ്ദേഹം നേടിയത്. താരത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്. ഇതിന് മുമ്പ് 62 ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍

ജസ്പ്രീത് ബുംറയാണ് രണ്ടാം ദിനത്തിലെ താരമായത്. അഞ്ച് വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയെ തകര്‍ത്തത് ബുംറയാണ്. 23.3 ഓവറില്‍ എട്ട് മെയ്ഡനടക്കം 42 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹത്തിന്റെ അഞ്ച് വിക്കറ്റ് പ്രകടനം. 27 ടെസ്റ്റില്‍ നിന്ന് ബുംറ വീഴ്ത്തുന്ന ഏഴാമത്തെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. ഇതോടെ 27 ടെസ്റ്റില്‍ നിന്ന് കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ഇന്ത്യന്‍ പേസര്‍മാരില്‍ കപില്‍ ദേവിന്റെയും ഇര്‍ഫാന്‍ പഠാന്റെയും റെക്കോഡിനൊപ്പമെത്താന്‍ ബുംറക്കായി.
കൂടാതെ 2018ന് ശേഷം കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന പേസര്‍മാരില്‍ ജേസന്‍ ഹോള്‍ഡര്‍,ടിം സൗത്തി എന്നിവരോടൊപ്പം തലപ്പത്തെത്താനും ബുംറക്കായി. ഇത് ബുംറയുടെ മികച്ച നാലാമത്തെ ബൗളിങ് പ്രകടനമായിരുന്നു. 2019ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 27 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനം. കേപ്ടൗണില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ പേസറെന്ന ബഹുമതിയിലെത്താനും ബുംറക്കായി. 2011ല്‍ ഹര്‍ഭജന്‍ സിങ്ങും എസ് ശ്രീശാന്തും ഇവിടെ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിരുന്നു.

മുഹമ്മദ് ഷമി ടെംബ ബാവുമയുടെ അന്തകനായിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് ഷമിക്ക് മുന്നില്‍ ബാവുമ പുറത്താവുന്നത്. ജോണി ബെയര്‍സ്‌റ്റോ, ബിജെ വാല്‍ട്ടിങ്, കഗിസോ റബാഡ എന്നിവരെയും ഷമി അഞ്ച് തവണ പുറത്താക്കിയിട്ടുണ്ട്. മായങ്ക് അഗര്‍വാള്‍ കഗിസോ റബാഡക്ക് മുന്നില്‍ കീഴടങ്ങുന്നത് ഇത് നാലാം തവണയാണ്. ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും മായങ്കിനെ നാല് തവണ പുറത്താക്കിയിട്ടുണ്ട്. ഓപ്പണിങ്ങില്‍ നിലയുറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് മോശം പ്രകടനത്തിലൂടെ മായങ്ക് നഷ്ടപ്പെടുത്തിക്കളഞ്ഞത്. അവസാന 14 ഇന്നിങ്‌സില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹത്തിന് നേടാനായത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications