Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ബുംറ ഇല്ലെങ്കില്‍ ഇന്ത്യ 'സീറോ', ഏത് ടീമും തോല്‍പ്പിക്കും! പാക് പേസര്‍ പറയുന്നു

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ തോല്‍വി ഇന്ത്യക്ക് വലിയ നാണക്കേടായിരിക്കുകയാണ്. മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഒരു മത്സരം പോലും ജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ആദ്യ മത്സരം ടൈയായപ്പോള്‍ മറ്റ് രണ്ട് മത്സരത്തിലും ഇന്ത്യ തോറ്റു. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍, റിഷഭ് പന്ത് തുടങ്ങിയ വമ്പന്മാരെല്ലാം ഉണ്ടായിട്ടും ഇന്ത്യ പരമ്പര തോറ്റിരിക്കുകയാണ്. 27 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ശ്രീലങ്കയോട് ഏകദിന പരമ്പര തോറ്റത്.

ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഇല്ലാത്തത് മാറ്റിനിര്‍ത്തിയാല്‍ ടീം കരുത്ത് മോശമായിരുന്നില്ല. എന്നിട്ടും ഇന്ത്യക്ക് ഒരു മത്സരം പോലും ജയിക്കാനായില്ല. ഇപ്പോഴിതാ ബുംറയില്ലെങ്കില്‍ ഇന്ത്യ ഒന്നുമല്ലെന്നും ഏത് ടീമിനും തോല്‍പ്പിക്കാനാവുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാക് പേസറായ ജുനൈദ് ഖാന്‍. ഇന്ത്യയുടെ പരമ്പര തോല്‍വിക്ക് പിന്നാലെയാണ് ജുനൈദ് ഖാന്‍ പരിഹസിച്ച് രംഗത്തെത്തിയത്.

'നിങ്ങള്‍ ഇത് അംഗീകരിക്കുമോ? ബുംറയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിങ് പൂജ്യമാണ്' എന്നാണ് ജുനൈദ് ഖാന്‍ എക്‌സില്‍ കുറിച്ചത്. ബുംറ ഇന്ത്യയുടെ പ്രധാന പേസറാണ്. ടി20 ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ബുംറക്ക് പിന്നീട് വിശ്രമം നല്‍കുകയായിരുന്നു. ഏകദിന പരമ്പരയില്‍ മുഹമ്മദ് സിറാജും അര്‍ഷ്ദീപ് സിങ്ങുമായിരുന്നു ഇന്ത്യയുടെ പ്രധാന പേസര്‍മാര്‍. രണ്ട് പേര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല. സ്പിന്‍ പിച്ചില്‍ തന്ത്രപരമായി പന്തെറിയാന്‍ ഇവര്‍ക്കായില്ല.

എന്നാല്‍ ഇത്തരം പിച്ചുകളിലും ബുംറ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കാറുള്ളത്. ബുംറയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിച്ചുവെന്ന് പറയാം. ഇന്ത്യ ബുംറയെ വലിയ രീതിയില്‍ ആശ്രയിക്കുന്നുണ്ട്. ബുംറക്ക് പകരക്കാരനായി താരങ്ങളെ വളര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കണം. മുഹമ്മദ് സിറാജിന് സ്ഥിരതയോടെ പന്തെറിയാനാവുന്നില്ല. പ്രത്യേകിച്ച് ഡെത്തോവറുകളില്‍ സിറാജ് ദുരന്തമാണ്. ടി20യിലെ മികവ് ഏകദിനത്തില്‍ കാഴ്ചവെക്കാന്‍ അര്‍ഷ്ദീപിന് സാധിക്കാതെ പോയി.

rohit sharma ind vs sl

ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിലെ പാളിച്ചയും തോല്‍വിയുടെ പ്രധാന കാരണമായിത്തന്നെ പറയാം. സ്പിന്‍ സൗഹൃദ പിച്ചാണ് ശ്രീലങ്കയിലേതെന്ന് മനസിലാക്കി ടീം തിരഞ്ഞെടുപ്പ് നടത്താനും പ്ലേയിങ് 11നെ ഇറക്കാനും സാധിക്കാതെ പോയി. ബുംറ കൂട്ടുകെട്ടുകള്‍ പൊളിക്കാനും നിര്‍ണ്ണായക സമയത്ത് മത്സരത്തിന്റെ ഗതി മാറ്റാനും കഴിവുള്ള ബൗളറാണ്. എന്നാല്‍ ബുംറയിലേക്ക് മാത്രമായി ഇന്ത്യയുടെ ബൗളിങ് നിര ചുരുങ്ങുന്നത് നിര്‍ഭാഗ്യകരമായ കാര്യമാണെന്ന് തന്നെ പറയാം.

മിടുക്കുള്ള പുതിയ യുവ പേസര്‍മാരെ കണ്ടെത്തി വളര്‍ത്താന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ ശ്രമിക്കേണ്ടതായുണ്ട്. ശ്രീലങ്കയ്‌ക്കെതിരേ രോഹിത് ശര്‍മ ബാറ്റുകൊണ്ട് തിളങ്ങിയെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ കാര്യമായൊന്നും ചെയ്യാനായില്ല. ശ്രീലങ്ക ഉപയോഗിച്ചതുപോലെ സ്പിന്നര്‍മാരെ ഉപയോഗിക്കാന്‍ രോഹിത്തിന് സാധിക്കാതെ പോയി. സ്പിന്‍ പിച്ചായതിനാല്‍ ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെല്ലാം ബൗളിങ് നല്‍കി പരീക്ഷണം നടത്താമായിരുന്നു.

രോഹിത് ശര്‍മയും വിരാട് കോലിയും ബൗളിങ് ചെയ്യാന്‍ തയ്യാറാകണമായിരുന്നു. പിച്ചിന്റെ സാഹചര്യത്തിനനുസരിച്ച് തന്ത്രം മെനയാന്‍ നായകന് സാധിക്കാതെ പോയി. അടുത്ത വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫി നടക്കാന്‍ പോവുകയാണ്. ഏകദിന ഫോര്‍മാറ്റിലാണ് ടൂര്‍ണമെന്റ് നടക്കാന്‍ പോകുന്നത്. നിലവിലെ ഇന്ത്യയുടെ ഏകദിന ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. വലിയ അഴിച്ചുപണി ടീമില്‍ അത്യാവശ്യമാണ്. എന്നാല്‍ ഇനി മൂന്ന് ഏകദിനം മാത്രമാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് കളിക്കുന്നത്.

ജനുവരിയില്‍ ഇംഗ്ലണ്ടിനെതിരേയാണിത്. അതുകൊണ്ടുതന്നെ പരീക്ഷണം നടത്താന്‍ ഇനി അധികം ഏകദിന മത്സരം ഇന്ത്യക്ക് മുന്നിലില്ല. ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്ക് കരുത്തുണ്ട്. എന്നാല്‍ ഗംഭീര്‍ ഇതേ പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ പ്രയാസമായേക്കും.

Story first published: Thursday, August 8, 2024, 12:46 [IST]
Other articles published on Aug 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+