
അവസാന ഓവറിലെ നാടകീയ നീക്കം
അവസാന ഓവറില്‍ ഷണകയുടെ സെഞ്ച്വറി കാണാനുള്ള കാത്തിരിപ്പിലായിരുന്നു ശ്രീലങ്കയുടെ ആരാധകരും സഹതാരങ്ങളും. ജയം നേടാനാവില്ലെന്ന് ശ്രീലങ്കയ്ക്ക് ഉറപ്പായ സാഹചര്യത്തില്‍ ഷണകയുടെ സെഞ്ച്വറിക്കായാണ് എല്ലാവരും കാത്തിരുന്നത്.
ഇന്ത്യക്കായി അവസാന ഓവര്‍ എറിയാനെത്തിയത് മുഹമ്മദ് ഷമിയാണ്. ഓവറിലെ നാലാം പന്തില്‍ ദസുന്‍ ഷണക നോണ്‍സ്‌ട്രൈക്കില്‍ നില്‍ക്കവെയാണ് ഷമി അപ്രതീക്ഷിതമായി മങ്കാദിങ് ചെയ്തത്. ഷമി ആക്ഷന്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ ഷണക ക്രീസ് വിട്ടിരുന്നു.
ഷമി അപ്പീലും ചെയ്തതോടെ ഫീല്‍ഡ് അംപയര്‍ തീരുമാനം തേര്‍ഡ് അംപയര്‍ക്ക് വിട്ടു. എന്നാല്‍ രോഹിത് ശര്‍മ പെട്ടെന്ന് തന്നെ ഷമിയുടെ അടുത്തെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും അപ്പീല്‍ പിന്‍വലിക്കാന്‍ ആവിശ്യപ്പെടുകയും ചെയ്യുകയായിരുന്നു.
Also Read: IND vs SL: യുവരാജും സെവാഗുമല്ല, ഇന്ത്യയുടെ വെടിക്കെട്ട് താരം സൂര്യ- പ്രശംസിച്ച് കനേരിയ

രോഹിത് പറയുന്നതിങ്ങനെ
ഷമി ചെയ്തതിനെക്കുറിച്ച് എനിക്ക് യാതൊരു മുന്‍അറിവുമില്ല. ഷണക 98 റണ്‍സുമായി നന്നായി ബാറ്റ് ചെയ്യവെയാണ് ഷമി അത്തരത്തിലൊരു അപ്പീല്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ അത്തരമൊരു രീതിയില്‍ ഷണകയെ പുറത്താക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.
ശ്രീലങ്കയെ ഓള്‍ഔട്ടാക്കാമെന്നാണ് കരുതിയത്. എന്നാല്‍ ഷണക വളരെ നന്നായി ബാറ്റ് ചെയ്തു'-രോഹിത് ശര്‍മ മത്സരശേഷം പറഞ്ഞു. ഡെത്ത് ഓവറുകളില്‍ ഇന്ത്യയുടെ പേരുകേട്ട ബൗളര്‍മാരെയടക്കം ഷണക അടിച്ചു പറത്തി. ഇന്ത്യന്‍ താരങ്ങളടക്കം ഷണകയുടെ സെഞ്ച്വറിക്ക് കൈയടിച്ചു. അത്രത്തോളം മികച്ചതായിരുന്നു ആ പ്രകടനം.

ഷണകയുടേത് ഒറ്റയാള്‍ പോരാട്ടം
ശ്രീലങ്കയുടെ ദസുന്‍ ഷണക നടത്തിയത് ഒറ്റയാള്‍ പോരാട്ടമാണെന്ന് പറയാം. 88 പന്തുകള്‍ നേരിട്ട് 12 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് പുറത്താവാതെ 108 റണ്‍സ് അദ്ദേഹം നേടിയത്. 122.72 സ്‌ട്രൈക്കറേറ്റിലായിരുന്നു ഷണകയുടെ പ്രകടനം.
പതും നിസങ്ക (72), ധനഞ്ജയ് ഡി സില്‍വ (47) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ഇന്ത്യയുടെ വമ്പന്‍ വിജയലക്ഷ്യം മറികടക്കാന്‍ കെല്‍പ്പുള്ള പ്രകടനം ടോപ് ഓഡറില്‍ ഉണ്ടാകാതെ പോയി. ഇന്ത്യന്‍ ബൗളര്‍മാരുടെ ദൗര്‍ബല്യം മുതലാക്കിയാണ് ഷണക കസറിയത്.
Also Read: സൂര്യയെ ഇന്ത്യ ടെസ്റ്റ് കളിപ്പിക്കണമെന്ന് ഗംഭീര്‍, ആന മണ്ടത്തരം! പ്രതികരിച്ച് ആരാധകര്‍

ബൗളിങ് മെച്ചപ്പെടാനുണ്ടെന്ന് രോഹിത്
ഇന്ത്യയുടെ ബൗളിങ് മെച്ചപ്പെടാനുണ്ടെന്ന് രോഹിത് ശര്‍മ പറഞ്ഞു. 'തീര്‍ച്ചയായും ഞങ്ങള്‍ക്ക് അല്‍പ്പം കൂടി നന്നായി പന്തെറിയാന്‍ സാധിക്കുമായിരുന്നു. അവരെ വിമര്‍ശിക്കാനല്ല ഞാന്‍ ആഗ്രഹിക്കുന്നത്.
പന്തെറിയാന്‍ എളുപ്പമുള്ള സാഹചര്യമല്ല ഇവിടുത്തേത്. അധികം മഞ്ഞുമില്ലായിരുന്നു. അതുകൊണ്ട് തന്നെ പന്തെറിഞ്ഞ് മികവ് പുലര്‍ത്തുക അല്‍പ്പം പ്രയാസം തന്നെയാണ്'-രോഹിത് കൂട്ടിച്ചേര്‍ത്തു. അവസാന ഓവറുകളില്‍ ഇന്ത്യ നന്നായി റണ്‍സ് വിട്ടുകൊടുത്തു.
മുഹമ്മദ് ഷമിയും ഉമ്രാന്‍ മാലിക്കുമെല്ലാം ഡെത്ത് ഓവറുകളില്‍ തല്ലുകൊള്ളികളായി. ഇന്നിങ്‌സിലെ അവസാന പന്ത് ഷണക സിക്‌സര്‍ പായിക്കുകയും ചെയ്തു.


Click it and Unblock the Notifications












