For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: പൃഥ്വി, സൂര്യ, ഇഷാന്‍, ഒമ്പത് ഇന്ത്യന്‍ താരങ്ങള്‍ ഐസൊലേഷനില്‍, ടി20 പരമ്പര കളിക്കില്ല

കൊളംബോ: കോവിഡിന്റെ ആശങ്കയില്‍ ഇന്ത്യ-ശ്രീലങ്ക രണ്ടാം ടി20 ഇന്ന് നടക്കുകയാണ്. ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യക്ക് കോവിഡ് പോസിറ്റീവായതോടെയാണ് രണ്ടാം ടി20 ഇന്നത്തേക്ക് മാറ്റിവെക്കേണ്ടി വന്നത്. രാത്രി എട്ട് മണിക്ക് തന്നെയാവും മത്സരം നടക്കുക. നിലവിലെ ആര്‍ടിപിസിആര്‍ ടെസ്റ്റ് ഫലപ്രകാരം ക്രുണാലിനല്ലാതെ മറ്റാര്‍ക്കും കോവിഡ് പോസിറ്റീവായിട്ടില്ല. എന്നാല്‍ ക്രുണാലുമായി നേരിട്ട് സമ്പര്‍ക്കത്തിലേര്‍പ്പെട്ട ഒമ്പത് താരങ്ങള്‍ അവശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങളും കളിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

പ്രമുഖ താരങ്ങള്‍ നിരീക്ഷണത്തില്‍

പ്രമുഖ താരങ്ങള്‍ നിരീക്ഷണത്തില്‍

പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ദേവ്ദത്ത് പടിക്കല്‍, കൃഷ്ണപ്പ ഗൗതം, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരെയെല്ലാം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അടുത്ത രണ്ട് ടി20 മത്സരങ്ങള്‍ക്കും ലഭ്യമാകില്ലെന്നുമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുതിര്‍ന്ന വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ് സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പ്രമുഖ താരങ്ങള്‍ നിരീക്ഷണത്തില്‍

പൃഥ്വിയും സൂര്യകുമാറും ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ഇംഗ്ലണ്ടിലേക്ക് പോകാന്‍ തയ്യാറെടുക്കവെയാണ് കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ഐസൊലേഷനില്‍ പ്രവേശിപ്പിച്ച് കൂടുതല്‍ നിരീക്ഷണത്തിന് ശേഷം മാത്രമെ ഇംഗ്ലണ്ട് പരമ്പരയ്ക്കായി അയക്കുന്ന കാര്യം തീരുമാനിക്കൂ. ഇവര്‍ ക്രുണാലുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.

'അവന് വിശ്രമം നല്‍കണം, ഇങ്ങനെ കളിച്ചാല്‍ ഇന്ത്യക്ക് മികച്ച പേസറെ നഷ്ടമാവും'- ഷുഹൈബ് അക്തര്‍

ഓപ്പണിങ്ങില്‍ ആശങ്ക

ഓപ്പണിങ്ങില്‍ ആശങ്ക

പൃഥ്വിക്ക് പിന്നാലെ ദേവ്ദത്ത് പടിക്കലിനെയും ഐസൊലേഷനിലാക്കിയത് ഓപ്പണിങ്ങില്‍ ഇന്ത്യയെ ബാധിച്ചേക്കും. നിധീഷ് റാണ ഓപ്പണര്‍ സ്ഥാനത്തേക്കെത്താനാണ് സാധ്യത. റുതുരാജ് ഗെയ്ക് വാദിന് ഓപ്പണിങ്ങില്‍ അവസരം നല്‍കി നിധീഷ് റാണയെ നാലാം നമ്പറില്‍ ഇറക്കാനും സാധ്യതയുണ്ട്.വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ ഇറങ്ങുമ്പോള്‍ മധ്യനിരയില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാന്‍ ഇന്ത്യ നിര്‍ബന്ധിതരാവും. ചേതന്‍ സക്കറിയക്ക് ടി20 അരങ്ങേറ്റം സാധ്യമായേക്കും.

IPL 2021: ഈ അഞ്ച് താരങ്ങളെ കരുതിയിരിക്കുക, ടീമിന്റെ തലവര മാറ്റാന്‍ ഇവര്‍ മതി

പരമ്പര പിടിക്കാന്‍ ഇന്ത്യ

പരമ്പര പിടിക്കാന്‍ ഇന്ത്യ

ആദ്യ മത്സരം ജയിച്ച് മൂന്ന് മത്സര പരമ്പരയില്‍ മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. എന്നാല്‍ കോവിഡ് കാരണം സൂപ്പര്‍ താരങ്ങള്‍ക്ക് പുറത്തിരിക്കേണ്ടി വരുന്നത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമോയെന്ന് കണ്ടറിയണം. ഏകദിന പരമ്പരക്ക് പിന്നാലെ ടി20യും നേടാനായാല്‍ നായകനെന്ന നിലയില്‍ ശിഖര്‍ ധവാനും അത് അഭിമാന നേട്ടമാവും.

സച്ചിന്റെ 100 സെഞ്ച്വറി റെക്കോഡ് കോലി മറികടക്കുമോ? കണക്കുകള്‍ നിരത്തി സാധ്യത പരിശോധിക്കാം

ബാറ്റിങ് പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ ശ്രീലങ്കയ്ക്കും ശക്തമായി തിരിച്ചുവരാനുള്ള അവസരമുണ്ട്. ആദ്യ മത്സരത്തില്‍ നന്നായി ബൗള്‍ ചെയ്‌തെങ്കിലും ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. ഇന്ത്യക്കെതിരേ ടി20 പരമ്പര നേടാനായാല്‍ ശ്രീലങ്കയെ സംബന്ധിച്ച് അത് വലിയ നേട്ടം തന്നെയാവും.

Story first published: Wednesday, July 28, 2021, 13:25 [IST]
Other articles published on Jul 28, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+