IPL 2021: ഈ അഞ്ച് താരങ്ങളെ കരുതിയിരിക്കുക, ടീമിന്റെ തലവര മാറ്റാന്‍ ഇവര്‍ മതി
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാംപാദം സെപ്തംബറില്‍ ആരംഭിക്കുകയാണ്. ടി20 ലോകകപ്പ് വരാനിരിക്കെ എല്ലാവരും വളരെ പ്രതീക്ഷയോടെയാണ് ഐപിഎല്ലിനെ കാണുന്നത്. കാരണം ഐപിഎല്‍ അവസാനിച്ച് ചെറിയ ഇടവേളയില്‍ത്തന്നെ ടി20 ലോകകപ്പ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. രണ്ടാം പാദം കളിക്കാന്‍ പല പ്രമുഖ താരങ്ങളും ഉണ്ടായേക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇവരുടെ അഭാവം നികത്താന്‍ കെല്‍പ്പുള്ള അഞ്ച് യുവതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ചേതന്‍ സക്കറിയ
രണ്ടാം പാദം കളിക്കാന്‍ രാജസ്ഥാന്‍ റോയല്‍സില്‍ പല പ്രമുഖരുമില്ല. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍,ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവരാണ് അവരിലെ പ്രധാനികള്‍. ഈ അവസരം യുവ താരം ചേതന്‍ സക്കറിയയെ സംബന്ധിച്ച് സുവര്‍ണ്ണാവസരമാണ്. ആദ്യ പാദത്തില്‍ ഏഴ് വിക്കറ്റ് നേടിയ ചേതന്‍ സക്കറിയക്ക് രണ്ടാം പാദത്തില്‍ പേസ് നിരയില്‍ തിളങ്ങാനായാല്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനം നിലനിര്‍ത്താനായേക്കും. ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം രണ്ട് വിക്കറ്റുകളും സ്വന്തം പേരിലാക്കി.

അബ്ദുല്‍ സമദ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അബ്ദുല്‍ സമദിന് ദേശീയ ടീമിലേക്ക് വളരുവാനുള്ള സുവര്‍ണ്ണാവസരമാണ് രണ്ടാം പാദത്തിലുള്ളത്. 2020 സീസണില്‍ 12 മത്സരത്തില്‍ നിന്ന് 111 റണ്‍സാണ് അദ്ദേഹം നേടിയത്. ആദ്യ പാദത്തില്‍ നാല് മത്സരം കളിച്ച അബ്ദുലിന് രണ്ടാം പാദത്തില്‍ കൂടുതല്‍ മത്സരത്തില്‍ അവസരം ലഭിച്ചേക്കും. ജോണി ബെയര്‍സ്‌റ്റോ,ജേസന്‍ റോയ് എന്നിവരെല്ലാം രണ്ടാം പാദം കളിച്ചേക്കില്ല. അതിനാല്‍ത്തന്നെ മധ്യനിരയില്‍ തന്റെ മികവ് കാട്ടാന്‍ യുവതാരത്തിന് മുന്നില്‍ സുവര്‍ണ്ണാവസരമാണുള്ളത്.

രാഹുല്‍ ചഹാര്‍
22കാരനായ രാഹുല്‍ ചഹാറിനും തിളങ്ങാനുന്ന അവസരമാണിത്. ആദ്യ പാദത്തില്‍ ഏഴ് മത്സരത്തില്‍ നിന്ന് 11 വിക്കറ്റുകള്‍ രാഹുല്‍ വീഴ്ത്തി കഴിഞ്ഞു. മികച്ച സ്പിന്നര്‍മാരുടെ അഭാവം നേരിടുന്ന ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമാവാന്‍ രാഹുലിന് അവസരമുണ്ട്. നിലവില്‍ മുംബൈയുടെ പ്ലേയിങ് 11ലെ മുഖ്യ സ്പിന്നര്‍മാരിലൊരാളാണ് രാഹുല്‍ ചഹാര്‍. ശ്രീലങ്കന്‍ പരമ്പരയിലും അദ്ദേഹം ഉള്‍പ്പെട്ടിട്ടുണ്ട്.

ദേവ്ദത്ത് പടിക്കല്‍
ആര്‍സിബി യുവ ഓപ്പണര്‍ ആര്‍സിബി മെഗാ ലേലത്തിന് മുമ്പ് നിലനിര്‍ത്താന്‍ സാധ്യതയുള്ള താരമാണ്. അവസാന രണ്ട് സീസണിലും ഗംഭീരമായി തിളങ്ങിയ ദേവ്ദത്ത് 2021 സീസണിന്റെ ആദ്യ പാദത്തില്‍ കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 33.40 ശരാശരിയില്‍ കളിക്കുന്ന ദേവ്ദത്ത് രണ്ടാം പാദത്തിലും ഓപ്പണിങ്ങില്‍ തിളങ്ങുമെന്നുറപ്പാണ്. നിലവില്‍ ശ്രീലങ്കന്‍ പരമ്പരയില്‍ ദേവ്ദത്തും ഉള്‍പ്പെട്ടിട്ടുണ്ട്.

ഷാരൂഖ് ഖാന്‍
പഞ്ചാബ് കിങ്‌സിന്റെ മധ്യനിരയിലെ താരമാണ് ഷാരൂഖ് ഖാന്‍. തമിഴ്‌നാടുകാരനായ വെടിക്കെട്ട് താരത്തിന് മുന്നിലും സുവര്‍ണ്ണാവസരമാണുള്ളത്. ഡേവിഡ് മലാന്റെ അഭാവത്തില്‍ മധ്യനിരയില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ഷാരൂഖ്. സ്ഥിരതയോടെ കളിക്കാന്‍ സാധിച്ചാല്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി ഇന്ത്യയുടെ മധ്യനിരയിലേക്കെത്താന്‍ കഴിയുന്ന താരമാണ് ഷാരൂഖ് ഖാന്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications