Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: ടി20 പരമ്പരയില്‍ ഇവരെ കരുതിയിരിക്കുക! ഇന്ത്യയുടെ സര്‍പ്രൈസ് ഹീറോയായേക്കും

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്പരയ്ക്കു വ്യാഴാഴ്ച ലഖ്‌നൗവില്‍ തുടക്കമാവുകയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുന്നത്. രോഹിത് ശര്‍മ തന്നെ ഇന്ത്യയെ നയിക്കുമ്പോള്‍ ഓള്‍റൗണ്ടര്‍ ദസുന്‍ ഷനകയാണ് ലങ്കന്‍ ക്യാപ്റ്റന്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ തൂത്തുവാരാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ.

മറുഭാഗത്ത് ഓസ്‌ട്രേലിയയുമായുള്ള ടി20 പരമ്പര 1-4നു തോറ്റതിന്റെ ക്ഷീണത്തിലാണ് ലങ്കയുടെ വരവ്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യന്‍ നിരയില്‍ ശ്രദ്ധിക്കേണ്ട ചില യുവതാരങ്ങളുണ്ട്. ഇന്ത്യയുടെ അപ്രതീക്ഷിത ഹീറോയായി മാറാന്‍ സാധ്യതയുള്ളവരാണ് ഇവര്‍. ആരൊക്കെയാണ് ഇവരെന്നു നമുക്കു നോക്കാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

മലയാളി വിക്കറ്റ് കീപ്പറും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണാണ് ഇക്കൂത്തത്തില്‍ ആദ്യത്തെയാള്‍. ഒരിടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവ് കൂടിായണ് ലങ്കയ്‌ക്കെതിരായ പരമ്പര. അദ്ദേഹത്തെ അവസാനമായി ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടതും ലങ്കയ്‌ക്കെതിരേ തന്നെയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശിഖര്‍ ധവാനു കീഴില്‍ ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീം ലങ്കയില്‍ പര്യടനം നടത്തിയപ്പോള്‍ സഞ്ജുവും സംഘത്തിലുണ്ടായിരുന്നു.

2

ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു ഇന്ത്യ വിശ്രമം നല്‍കിയതിനാലാണ് ഇത്തവണത്തെ പരമ്പരയില്‍ ബാക്കപ്പായി സഞ്ജുവിന് ടീമിലേക്കു വഴി തുറന്നത്. റിഷഭിന്റെ അഭാവത്തില്‍ ഇഷാന്‍ കിഷന്‍ വിക്കറ്റ് കാക്കാനാണ് സാധ്യത. ഓപ്പണറായും താരം ഇറങ്ങും. മധ്യനിരയില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി സഞ്ജുവിനെ കളിപ്പിച്ചേക്കും. നിര്‍ണായകമായ നാലാം നമ്പറില്‍ അദ്ദേഹത്തെ പരീക്ഷിച്ചേക്കുമെന്നാണ് സൂചന.

3

ഐപിഎല്ലില്‍ ശ്രദ്ധേയമായ പ്രകടനമാണ് സഞ്ജു കാഴ്ചവച്ചിട്ടുള്ളത്. പക്ഷെ ഇന്ത്യന്‍ ടീമിനൊപ്പം ഇതാവര്‍ത്തിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല. ലഭിച്ച അവസരങ്ങളൊന്നും ഇനിയും ശരിയായി വിനിയോഗിച്ചിട്ടില്ലാത്ത സഞ്ജു ഇത്തവണയെങ്കിലും ഈ കുറവ് തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 2015ല്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയ സഞ്ജു ഇതുവരെ 10 ടി20കളില്‍ മാത്രമേ കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 11.70 എന്ന മോശം ശരാശരിയില്‍ 117 റണ്‍സാണ് സമ്പാദ്യം.

ആവേശ് ഖാന്‍

ആവേശ് ഖാന്‍

ഇന്ത്യക്കു വേണ്ടി ഒരേയൊരു മല്‍സരം മാത്രം കളിച്ചിട്ടുള്ള ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാന്‍ ശ്രീലങ്കയ്‌ക്കെതിരേ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ കഴിഞ്ഞ ടി20 പരമ്പരയിലെ അവസാന കളിയിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഈ മല്‍സരത്തില്‍ പക്ഷെ ആവേശ് നിരശപ്പെടുത്തി. ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ലെന്നു മാത്രമല്ല, റണ്‍സ് വാരിക്കോരി നല്‍കുകയും ചെയ്തു. നാലോവറില്‍ 42 റണ്‍സാണ് ആവേശ് വിട്ടുകൊടുത്തത്.

5

അരങ്ങേറ്റ മല്‍സരത്തിലെ ക്ഷീണം ശ്രീലങ്കയ്‌ക്കെതിരേ തീര്‍ക്കാനായിരിക്കും ആവേശ് ഖാന്റെ ശ്രമം. പരിക്കു കാരണം പേസര്‍ ദീപക് ചാഹര്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്നും പിന്‍മാറിയതിനാല്‍ ആവേശിനു ടീമിലിടം ലഭിക്കാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്തിരിക്കുകയാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി നടത്തിയ മിന്നുന്ന പ്രകടനമാണ് താരത്തിനു ദേശീയ ടീമിലേക്കു വഴിയൊരുക്കിയത്. 2021ലെ ഐപിഎല്ലില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളര്‍ കൂടിയായിരുന്നു ആവേശ്. 16 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് അദ്ദേഹത്തിനു ലഭിച്ചത്.

രവി ബിഷ്‌നോയ്

രവി ബിഷ്‌നോയ്

ആവേശ് ഖാനെപ്പോലെത്തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരായ തൊട്ടുമുമ്പത്തെ ടി20 പരമ്പരയിലൂടെ അരങ്ങേറിയ മറ്റൊരു താരമാണ് യുവ ലെഗ് സ്പിന്നര്‍ രവി ബിഷ്‌നോയ്. പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും താരത്തെ ഇന്ത്യ കളിപ്പിക്കുകയും ചെയ്തിരുന്നു. അരങ്ങേറ്റ മല്‍സരത്തില്‍ രണ്ടു വിക്കറ്റുകളുമായി പ്ലെയര്‍ ഓഫ് ദി മാച്ചായും ബിഷ്‌നോയ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും 6.33 ഇക്കോണമി റേറ്റില്‍ മൂന്നു വിക്കറ്റുകളാണ് ബിഷ്‌നോയ്ക്കു ലഭിച്ചത്.

7

വിന്‍ഡീസ് ബാറ്റര്‍മാരേക്കാള്‍ നന്നായി സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളവരാണ് ലങ്കന്‍ താരങ്ങള്‍. അതുകൊണ്ടു തന്നെ ലങ്കയ്‌ക്കെതിരായ ടി20 പരമ്പരയായിരിക്കും ബിഷ്‌നോയിയെ സംബന്ധിച്ച് യഥാര്‍ഥ അഗ്നിപരീക്ഷ. ഇന്ത്യയിലെ സാഹചര്യങ്ങളുമായി സാമ്യമുള്ള ലങ്കന്‍ പിച്ചുകളില്‍ കളിച്ച് മികവ് തെളിയിച്ചവര്‍ അവരുടെ നിരയിലുണ്ട്. ഇവര്‍ക്കു വെല്ലുവിളിയുയര്‍ത്താന്‍ ബിഷ്‌നോയ്ക്കു സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ പരമ്പരയിലും തിളങ്ങാനായാല്‍ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ടീമിലേക്കും അവകാശവാദമുന്നയിക്കാന്‍ താരത്തിനു കഴിയും

Story first published: Wednesday, February 23, 2022, 12:58 [IST]
Other articles published on Feb 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+