For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: ടി20 പരമ്പരയില്‍ വിക്കറ്റ് കീപ്പറായി ഇഷാന്‍ തന്നെ, അപ്പോള്‍ സഞ്ജു? കാഴ്ചക്കാരനായേക്കും

മൂന്നു ടി20കളിലാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു ഒരു ഇടവേളയ്ക്കു ശേഷമുള്ള മലയാളി താരം സഞ്ജു സാംസണിന്റെ തിരിച്ചുവരവ് നിരാശയില്‍ കലാശിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ശ്രീലങ്കയ്‌ക്കെതിരേ ഈയാഴ്ച നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. റിഷഭ് പന്തിന് ഇന്ത്യ വിശ്രമം നല്‍കിയതോടെയാണ് അദ്ദേഹത്തിനു ടീമിലേക്കു വിളിവന്നത്.

പക്ഷെ ടി20 പരമ്പരയില്‍ സഞ്ജു നേരിട്ട് പ്ലെയിങ് ഇലവനിലേക്കു വരാനുള്ള സാധ്യത കുറലാണ്. കാരണം ഓപ്പണര്‍ കൂടിയായ ഇഷാന്‍ കിഷനാണ് നിലവില്‍ ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. അതുകൊണ്ടു തന്നെ ഒരുപക്ഷെ സഞ്ജുവിന് പുറത്തിരിക്കേണ്ടി വന്നേക്കും.

1

വെസ്റ്റ് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പരയിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും റിഷഭ് പന്തായിരുന്നു വിക്കറ്റ് കാത്തത്. മൂന്നാമത്തെയും അവസാനത്തെയും കളിയില്‍ അദ്ദേഹത്തിനു ഇന്ത്യ വിശ്രമം നല്‍കിയതോടെ ഇഷാന്‍ കിഷന്‍ ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു. അതു താരം ഭംഗിയായി നിറവേറ്റുകയും ചെയ്തു.
പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ഇഷാന്‍ ഓപ്പണറായി ഇറങ്ങിയിരുന്നു. പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി കൂടൂതല്‍ പ്രതിരോധത്തിലൂന്നിയാണ് താരം കളിച്ചത്. 35, 2, 34 എന്നിങ്ങനെയായിരു്ന്നു സ്‌കോറുകള്‍.

2

എങ്കിലും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ഇഷാന്‍ കിഷന്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നു തന്നെയാണ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. വിന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്കു ശേഷം ഇഷാനെ പിന്തുണച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചിരുന്നു. ടി20യെന്നത് കടുപ്പമേറിയ ഫോര്‍മാറ്റാണ്. എല്ലാ സമയത്തും റിസ്‌ക് കൂടിയ ഷോട്ടുകള്‍ കളിക്കാനാണ് നമ്മള്‍ അവരോടു ആവശ്യപ്പെടുന്നത്.

3

ചില മല്‍സരങ്ങളില്‍ അവര്‍ ടീമിലുണ്ടായിരിക്കുകയുമില്ല. ഇതല്ല അതിന്റെ രീതി. ഓരോ ഗെയിമിന്റെയും അടിസ്ഥാനത്തില്‍ വിലയിരുത്തുകയല്ല ഞങ്ങള്‍ ചെയ്യുന്നത്. പകരം കഴിവ് തെളിയിക്കാന്‍ തുടര്‍ച്ചയായി, സ്ഥിരമായി അവസരങ്ങള്‍ നല്‍കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു ഇഷാന്റെ പ്രകടനത്തെക്കുറിച്ച് ദ്രാവിഡ് പറഞ്ഞത്.

4

വെസ്റ്റ് ഇന്‍ഡീസിനെതിരായ അവസാന മല്‍സരത്തില്‍ മാത്രം കളിക്കാന്‍ അവസരം ലഭിച്ച ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദും പുതുമുഖ ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനും വന്‍ ഫ്‌ളോപ്പുകളായിരുന്നു. ഒരു മല്‍സരത്തിലെ പ്രകടനത്തിന്റെ പേരില്‍ ഇരുവരെയും വിലയിരുത്താന്‍ കഴിയില്ലെന്നാണ് രാഹുല്‍ ദ്രാവിഡ് പറഞ്ഞത്.
എത്ര മല്‍സരങ്ങള്‍ ലഭിക്കുമെന്നു നിങ്ങള്‍ക്കു കൃത്യമായി പറയാന്‍ സാധിക്കില്ല. ചില സമയങ്ങൡ അതൊരു കോമ്പിനേഷാവാം, പരിക്കുകളുമാവാം. ഒരു താരത്തിന് ഒരേ നമ്പര്‍ മല്‍സരങ്ങള്‍ തന്നെ നല്‍കാന്‍ കഴിയില്ല. സ്‌ക്വാഡിലെ കളിക്കാര്‍ക്കു ആത്മവിശ്വാസം നല്‍കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

5

റുതുരാജ് ഗെയ്ക്വാദോ, ആവേശ് ഖാനോ ആരുമാവട്ടെ ഒരു ഗെയിമിന്റെ പേരില്‍ ആരെയും ഞങ്ങള്‍ വിലയിരുത്തുകയില്ല. അവര്‍ ടീമിലെത്തിയത് നന്നായി പെര്‍ഫോം ചെയ്തതു കൊണ്ടും ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതു കൊണ്ടുമാണ്. ഞങ്ങള്‍ നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാനും കഴിയാവുന്നിടത്തോളം അവസരങ്ങള്‍ നല്‍കാനും ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദ്രാവിഡ് വിശദീകരിച്ചിരുന്നു.

6

വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അവസാന കളിയില്‍ ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക്വാദുമായിരുന്നു ഓപ്പണ്‍ ചെയ്തത്. ശ്രേയസ് അയ്യര്‍ മൂന്നാം നമ്പറിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ നാലാം നമ്പറിലുമായിരുന്നു ഇറങ്ങിയത്. പക്ഷെ ഈ നീക്കം ഫ്‌ളോപ്പായിരുന്നു. എങ്കിലും ലങ്കയ്‌ക്കെതിരേയും ഇഷാന്‍- റുതുരാജ് സഖ്യത്തെ തന്നെ ഓപ്പണിങില്‍ ഇന്ത്യ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. വിരാട് കോലിയുടെ അഭാവത്തില്‍ അദ്ദേഹത്തിന്റെ പൊസിഷനായ മൂന്നാം നമ്പറില്‍ രോഹിത് വന്നേക്കും. നാലാമനായി ശ്രേയും അഞ്ചും ആറും പൊസിഷനുകളില്‍ സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍ എന്നിവരും കളിക്കാനാണ് സാധ്യത.

7

ഇഷാന്‍ കിഷന് ഇനിയും അവസരം നല്‍കുമെന്ന രാഹുല്‍ ദ്രാവിഡിന്റെ വാക്കുകള്‍ സഞ്ജു സാംസണിനു തിരിച്ചടിയാണ്. ഒരുപക്ഷെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ ഇഷാന് വിശ്രമം നല്‍കി സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കാനിടയുണ്ട്. എന്നാല്‍ ആദ്യത്തെ രണ്ടു കളികളിലും സഞ്ജുവിനെ പരിഗണിക്കാന്‍ സാധ്യത തീരെ കുറവാണ്.
കഴിഞ്ഞ വര്‍ഷത്തെ ശ്രീലങ്കന്‍ പര്യടനത്തിലാണ് സഞ്ജു അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. അന്നു ശിഖര്‍ ധവാനായിരുന്നു ഇന്ത്യയുടെ രണ്ടാംനിര ടീമിനെ ടി20, ഏകദിന പരമ്പരകളില്‍ നയിച്ചത്.

ഇന്ത്യയുടെ ടി20 ടീം

ഇന്ത്യയുടെ ടി20 ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റുതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍.

Story first published: Monday, February 21, 2022, 23:41 [IST]
Other articles published on Feb 21, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+