Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: പതിയെ തുടങ്ങി, പിന്നെ കത്തിക്കയറി, ഒടുവില്‍ അവിശ്വസനീയ ക്യാച്ചിലൂടെ സഞ്ജു പുറത്ത്

ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20യില്‍ ടീമിലുണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ പോയതിന്റെ ക്ഷീണം രണ്ടാം ടി20യില്‍ സഞ്ജു സാംസണ്‍ തീര്‍ത്തു. തുടക്കം തപ്പിത്തടഞ്ഞു കൊണ്ടായിരുന്നെങ്കിലും പിന്നീട് ഐപിഎല്ലിനെ ഓര്‍മിപ്പിച്ചു കൊണ്ട് അദ്ദേഹം കത്തിക്കയറുന്നതാണ് കണ്ടത്. പക്ഷെ അവിശ്വസനീമായ ഒരു ക്യാച്ചിലൂടെ സഞ്ജുവിന് വിക്കറ്റ് കൈവിടേണ്ടി വരികയായിരുന്നു. എങ്കിലും തന്റെ റോള്‍ നിറവേറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു. നാലാമനായി ക്രീസിലെത്തിയ സഞ്ജു 39 റണ്‍സാണ് നേടിയത്. 25 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

1

184 റണ്‍സെന്ന കൂറ്റന്‍ സ്‌കോറിലേക്കു ബാറ്റ് വീശിയ ഇന്ത്യ ആറാം ഓവറില്‍ രണ്ടു ഓപ്പണര്‍മാരെയും നഷ്ടമായി രണ്ടിന് 44 റണ്‍സെടുത്തു നില്‍ക്കെയാണ് സഞ്ജു ക്രീസിലെത്തിയത്. ക്രീസിന്റെ മറുവശത്ത് ശ്രേയസ് അയ്യര്‍ അനായാസം ഷോട്ടുകള്‍ പായിച്ച് റണ്‍സ് സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ സഞ്ജു റണ്ണെുടുക്കാന്‍ ശരിക്കും പാടുപെട്ടു. ഭാഗ്യം കൊണ്ടു മാത്രം ഒന്നിലേറെ തവണ ക്യാച്ചുകളില്‍ നിന്നും അദ്ദേഹം രക്ഷപ്പെടുന്നതും കണ്ടു. അടുത്തിടെ മല്‍സരങ്ങളൊന്നും കളിക്കാതിരുത്തിന്റെ പ്രശ്‌നങ്ങള്‍ സഞ്ജുവിന്റെ ബാറ്റിങില്‍ കാണാമായിരുന്നു.

2

12 ഓവറുകള്‍ കഴിയുമ്പോള്‍ അദ്ദേഹം 19 ബോളില്‍ 17 റണ്‍സ് മാത്രമായിരുന്നു നേടിയത്. എന്നാല്‍ 13ാം ഓവറില്‍ ആരാധകര്‍ കാണാനാഗ്രഹിച്ച യഥാര്‍ഥ സഞ്ജുവിനെക്കണ്ടു. പേസര്‍ ലഹിരു കുമാരയെറിഞ്ഞ ഈ ഓവറില്‍ സഞ്ജു ഷോ തന്നെയാണ് കണ്ടത്. ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് അദ്ദേഹം തുടങ്ങിയത്. സ്ലോ ബോളായിരുന്നു കുമാര അടുത്തതായി പരീക്ഷിച്ചത്. എന്നാല്‍ ബൗളറുടെ തലയ്ക്കു മുകളിലൂടെ സഞ്ജു ഇതു സിക്‌സറിലേക്കു പറത്തി. അടുത്ത ബോള്‍ വൈഡായി മാറി. രണ്ടു ബോളില്‍ 11 റണ്‍സ് ലഭിച്ചിട്ടും സഞ്ജുവിന് മതിയായിയില്ല. മൂന്നാമത്തെ ബോളില്‍ വീണ്ടുമൊരു സിക്‌സര്‍. കവറിനു മുകളിലൂടെയായിരുന്നു ഇത്.

3

നാലാമതേത്ത് യോര്‍ക്കറായിരുന്നു. ഇതു സഞ്ജു നന്നായി പ്രതിരോധിക്കുകയും ചെയ്തു. അഞ്ചാമത്തെ ബോളില്‍ വീണ്ടുമൊരു സിക്‌സര്‍. ബൗളറുടെ തലയ്ക്കു മുകളിലൂടെയായിരുന്നു ഇത്. അവസാന ബോളില്‍ ഉറപ്പായും ബൗണ്ടറി ലഭിക്കേണ്ടയിടത്താണ് സഞ്ജുവിന്റെ അവിശ്വസനീയ പുറത്താവല്‍. ഡ്രൈവിനു ശ്രമിച്ചപ്പോള്‍ എഡ്ജായ ബോള്‍ അതിവേഗം വായുവില്‍ പറന്നപ്പോള്‍ ഡീപ്പ് സ്ലിപ്പില്‍ ചാടിയുയര്‍ന്ന് ഒരു കൈയില്‍ ഇതു പിടിച്ചൊതുക്കി ബിനുര ഫെര്‍ണാണ്ടോ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. എന്താണ് സംഭവിച്ചതെന്നു പോലും ഒരുനിമിഷം ആര്‍ക്കും മനസ്സിലായില്ല. സഞ്ജു മാത്രമല്ല ക്യാച്ചെയുത്ത ബിനുരയുചെ മുഖത്തു പോയും അവിശ്വസനീയതായിരുന്നു. എങ്കിലും ഈ ഓവറില്‍ 23 റണ്‍സ് വാരിക്കൂട്ടാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.

4

ആദ്യ മല്‍സരത്തിലും സഞ്ജു പ്ലെയിങ് ഇലവനിലുണ്ടായിരുന്നെങ്കിലും ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചിരുന്നില്ല. പക്ഷെ രണ്ടാം ഏകദിനത്തില്‍ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഇഷാന്‍ കിഷനും തുടക്കത്തില്‍ തന്നെ പുറത്തായതോടെ സഞ്ജുവിന് നറുക്കുവീണു.

5

184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ രണ്ടിന് 44 റണ്‍സെന്ന നിലയിലുള്ളപ്പോഴാണ് നാലാമായി ആറാമത്തെ ഓവറില്‍ തന്നെ സഞ്ജു ക്രീസിലേക്കു വന്നത്. വെറും 47 ബോളില്‍ 84 റണ്‍സ് അടിച്ചുകൂട്ടിയ ശ്രേയസ് അയ്യരും സഞ്ജുവും ചേര്‍ന്ന് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. കളിയിലെ ടേണിങ് പോയിന്റായതും ഈ കൂട്ടുകെട്ട് തന്നെയായിരുന്നു. 13ാം ഓവറില്‍ സ്‌കോര്‍ 128ല്‍ നില്‍ക്കെയാണ് സഞ്ജു പുറത്താവുന്നത്. അപ്പോഴേക്കും കളി ഇന്ത്യയുടെ വരുതിയിലേക്കു വന്നിരുന്നു. പിന്നീട് ശ്രേയസും ജഡേജയും ചേര്‍ന്ന് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. വെറും 17.1 ഓവറിലാണ് ഇന്ത്യ 184 റണ്‍സെന്ന വലിയ ടോട്ടല്‍ ചേസ് ചെയ്തു ജയിച്ചത്. ശ്രേയസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

Story first published: Sunday, February 27, 2022, 0:12 [IST]
Other articles published on Feb 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+