
ഇപ്പോള്‍ സമാപിച്ച ടി20 പരമ്പരയില രണ്ടു പുറത്താക്കലടക്കം ഇതുവരെ ആറു തവണയാണ് രോഹിത് ശര്‍മയുടെ വിക്കറ്റ് ദുഷ്മന്ത ചമീര വീഴ്ത്തിയിട്ടുള്ളത്. നിലവില്‍ അദ്ദേഹത്തെ ഏറ്റവുമധികം തവണ ടി20യില്‍ ഹിറ്റ്മാന്റെ വിക്കറ്റെടുത്തതും അദ്ദേഹം തന്നെ.

നാലു തവണ വിക്കറ്റെടുത്ത ടിം സൗത്തിയാണ് ഈ ലിസ്റ്റല്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത്. ന്യൂസിലാന്‍ഡിന്റെ തന്നെ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ ഇഷ് സോധി, സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്, ഓസ്‌ട്രേലിയന്‍ പേസര്‍ ജാസണ്‍ ബെറന്‍ഡോര്‍ഫ്, സൗത്താഫ്രിക്കയുടെ ജൂനിയര്‍ ഡാല എന്നിവരാണ് ലിസ്റ്റിലെ മറ്റു ബൗളര്‍മാര്‍. ഇവരെല്ലാം മൂന്നു തവണ വീതം രോഹിത്തിനെ പുറത്താക്കിയിട്ടുണ്ട്.

രോഹിത് ശര്‍മയ്‌ക്കെതിരേ ടി20യില്‍ ഗംഭീര റെക്കോര്‍ഡാണ് ദുഷ്മന്ത ചമീരയ്ക്കുള്ളതെന്നു കാണാം. ഇതുവരെ 12 ഇന്നിങ്‌സുകളിലാണ് ഹിറ്റ്മാനെതിരേ ചമീര ബൗള്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആറിലും ഇന്ത്യന്‍ ക്യാപ്റ്റന്റെ വിക്കറ്റെടുക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.
രോഹിത്തിനെതിരേ 34 ബോളുകളെറിഞ്ഞിടുള്ള ചമീര വിട്ടുകൊടുത്തത് 32 റണ്‍സ് മാത്രമാണ്. 5.33 എന്ന വളരെ മോശം ശരാശരിയുമാണ് ലങ്കന്‍ പേസര്‍ക്കെതിരേ രോഹിത്തിന്റേത്.

2016 ഫെബ്രുവരിക്കു ശേഷമുള്ള കണക്കുകളെുത്താല്‍ ടി20യില്‍ 14 വിക്കറ്റുകളാണ് ദുഷ്മന്ത ചമീര വീഴ്ത്തിയത്. ഇതില്‍ ആറും രോഹിത് ശര്‍മയുടേതായിരുന്നു. ശേഷിച്ച എട്ടു വിക്കറ്റുകള്‍ വിവിധ താരങ്ങളുടേതുമായിരുന്നു. ഇന്ത്യയില്‍ കളിച്ച ടി20യില്‍ എട്ടു വിക്കറ്റുകളാണ് ചമീര വീഴ്ത്തിയത്. ഇതില്‍ അഞ്ചും രോഹിത്തിന്റേതായിരുന്നു. ഇനി ടി20യിലെ ബൗള്‍ഡ്, എല്‍ബിഡബ്ല്യു വിക്കറ്റുകളെടുത്താല്‍ രോഹിത്തിനെ രണ്ടു തവണയാണ് ചമീര ഈ തരത്തില്‍ പുറത്താക്കിയത്. മറ്റു രണ്ടു പേരെ മാത്രമേ ലങ്കന്‍ പേസര്‍ ഈ രീതിയില്‍ ഔട്ടാക്കിയിട്ടുമുള്ളൂ.

ഐപില്ലുള്‍പ്പെടെ മുഴുവന്‍ ടി20കളുമെടുത്താല്‍ രോഹിത് ശര്‍മയെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളര്‍മാരില്‍ ദുഷ്മന് ചമീര മൂന്നാമതുണ്ട്. ഒമ്പതു തവണ വിക്കറ്റെടുത്ത വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ സുനില്‍ നരെയ്‌ന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലുമായിട്ടാണ് അദ്ദേഹം ഇത്രയും തവണ ഹിറ്റ്മാനെ മടക്കിയത്. രണ്ടാംസ്ഥാനത്തു ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ അമിത് മിശ്രയാണ്. ഏഴു തവണ ഐപിഎല്ലില്‍ അദ്ദേഹം രോഹിത്തിനെ പവലിയനിലേക്കു അയച്ചിച്ചുണ്ട്.
ആറു തവണ വീതം വിക്കറ്റെടുത്ത ചമീരയും ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ആര്‍ വിനയ് കുമാര്‍, അഞ്ചു തവണ പുറത്താക്കിയ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോ എന്നിവരാണ് ലിസ്റ്റിലെ മറ്റുള്ളവര്‍.

അതേസമയം, മൂന്നു ഫോര്‍മാറ്റുകളുമെടുത്താല്‍ രണ്ടിലും രോഹിത് ശര്‍മയുടെ വിക്കറ്റ് കൂടുതല്‍ തവണ വീഴ്ത്തിയത് ശ്രീലങ്കന്‍ ബൗളര്‍മാരാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ടി20യില്‍ ദുഷ്മന്ത ചമീര ഒന്നാമനായപ്പോള്‍ ഏകദിനത്തില്‍ ഹിറ്റ്മാനെ കൂടുതല്‍ തവണ പുറത്താക്കിയത് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ആഞ്ചലോ മാത്യൂസാണ്. ഏഴു തവണ അദ്ദേഹത്തിനു വിക്കറ്റ് ലഭിച്ചിട്ടുണ്ട്.
ഇനി ടെസ്റ്റ് ഫോര്‍മാറ്റിലേക്കു വന്നാല്‍ ഹിറ്റ്മാന്റെ അന്തകന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ നതാന്‍ ലിയോണാണ്. ആറു തവണയാണ് ലിയോണിനു രോഹിത്തിന്റെ വിക്കറ്റ് ലഭിച്ചത്.


Click it and Unblock the Notifications